Friday, March 29, 2024 7:17 pm

കെ.പി.സി.സി ഭാരവാഹി പട്ടിക നാളെ പ്രഖ്യാപിക്കും : താരിഖ് അന്‍വര്‍

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി : ചര്‍ച്ച വിജയകരമെന്നും കെ.പി.സി.സി ഭാരവാഹി പട്ടിക നാളെ പ്രഖ്യാപിക്കുമെന്നും താരിഖ് അന്‍വര്‍. അഭിപ്രായ ഭിന്നത പരിഹരിക്കാന്‍ പരമാവധി ശ്രമിച്ചിട്ടുണ്ടെന്നും എല്ലാവരുടേയും അഭിപ്രായം പരിഗണിച്ചാകും പട്ടിക പ്രഖ്യാപിക്കുകയെന്നും താരിഖ് അന്‍വര്‍ അറിയിച്ചു. ഡല്‍ഹിയില്‍ താരിഖ് അന്‍വറുമായ് കൂടിക്കാഴ്ച നടത്തിയ സംസ്ഥാന നേത്യത്വം നിര്‍ദേശം ഹൈക്കമാന്‍ഡിനെ അറിയിച്ചു.

Lok Sabha Elections 2024 - Kerala

കെ.പി.സി.സി പുനഃസംഘടന സംബന്ധിച്ച്‌ കേന്ദ്ര നേതൃത്വവുമായി ബന്ധപ്പെട്ട് പ്രാഥമിക ചര്‍ച്ചകള്‍ക്കായി കെ.പി.സി.സി നേതൃത്വം ദില്ലിയില്‍ എത്തിയിരുന്നു. കെ.പി.സി.സി ഭാരവാഹി പട്ടിക സംബന്ധിച്ച തര്‍ക്കം ഒഴിവാക്കാന്‍ ദേശിയ നേത്യത്വം ശ്രമിച്ചിരുന്നു. അധ്യക്ഷന്‍ ഉള്‍പ്പടെ പരമാവധി 51 അംഗ കെ.പി.സി.സി എന്നതാണ് സംസ്ഥാന നേത്യത്വത്തിന്റെ നിര്‍ദേശം.

വൈസ് പ്രസിഡന്റുമാര്‍ക്ക് മേഖല തിരിച്ച്‌ ചുമതല നല്‍കും. 3 വൈസ് പ്രസിഡന്റ്, 16 ജനറല്‍ സെക്രട്ടറിമാര്‍, 27 എക്സിക്യൂട്ടീവ് അംഗങ്ങള്‍, എന്നിവരാകും ഉണ്ടാകുക. സെമികേഡര്‍ രീതിയില്‍ ഉള്ള പരിവര്‍ത്തനമാണ് സംസ്ഥാന ഘടകം മുന്നോട്ട് വയ്ക്കുന്നത്. സെക്രട്ടറിമാര്‍ എക്സിക്യൂട്ടിവില്‍ ഉണ്ടാകില്ല. അതുകൊണ്ട് തന്നെ സെക്രട്ടറിമാരെ ഇപ്പോള്‍ നിശ്ചയിക്കുകയും ഇല്ല. മുല്ലപ്പള്ളി രാമചന്ദ്രന്‍ അധ്യക്ഷനായിരുന്നപ്പോള്‍ ഭാരവാഹികള്‍ അടക്കം 300 അംഗ ജംബോ കമ്മറ്റിയാണ് ഉണ്ടായിരുന്നത്. സംസ്ഥാന നേത്യത്വം മുന്നോട്ട് വച്ച നിര്‍ദേശത്തോട് യോജിക്കുമ്ബോഴും തര്‍ക്കം ഒഴിവാക്കി വേണം പ്രഖ്യാപനം എന്നാണ് ഹൈക്കമാന്‍ഡിന്റെ താത്പര്യം.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

മുക്താര്‍ അന്‍സാരിയുടെ മരണത്തില്‍ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ച് കോടതി

0
ഡല്‍ഹി: ഉത്തര്‍ പ്രദേശില്‍ അഞ്ച് തവണ എം.എല്‍.എയായിരുന്ന മുക്താര്‍ അന്‍സാരിയുടെ ദുരൂഹമരണത്തില്‍...

മാഹിയെക്കുറിച്ചുള്ള വിവാദ പരാമർശത്തിൽ പി സി ജോർജ്ജിന് എതിരെ പോലീസ് കേസ് എടുത്തു

0
കസബ: മാഹിയെക്കുറിച്ചുള്ള വിവാദ പരാമർശത്തിൽ പി സി ജോർജ്ജിന് എതിരെ പോലീസ്...

കേരള എൻജിനിയറിങ്, മെഡിക്കൽ പ്രവേശനം ; ഏപ്രിൽ 17 വരെ അപേക്ഷിക്കാം

0
തിരുവനന്തപുരം: കേരളത്തിലെ എൻജിനിയറിങ് / ആർക്കിടെക്ചർ / ഫാർമസി / മെഡിക്കൽ...

അടുത്ത മണിക്കൂറുകളിൽ സംസ്ഥാനത്തെ മൂന്ന് ജില്ലകളിൽ മഴയ്ക്ക് സാധ്യത

0
തിരുവനന്തപുരം: അടുത്ത മണിക്കൂറുകളിൽ കേരളത്തിലെ മൂന്ന് ജില്ലകളിൽ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ മഴയ്ക്ക്...