പരാജയം ചര്‍ച്ച ചെയ്യാന്‍ ചേര്‍ന്ന കെപിസിസി യോഗത്തില്‍ നേതാക്കളുടെ വാക്‌പോര്

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : തിരുവനന്തപുരത്തെ പരാജയം ചര്‍ച്ച ചെയ്യാന്‍ ചേര്‍ന്ന കെപിസിസി അവലോകന യോഗത്തില്‍ വാക്‌പോര്. പരാജയത്തിന്‍റെ ഉത്തരവാദിത്തം ഒരാള്‍ക്ക് മാത്രമല്ലെന്ന് മുതിര്‍ന്ന നേതാവ് വി എസ് ശിവകുമാര്‍ വ്യക്തമാക്കി. തലസ്ഥാനത്ത് പാര്‍ട്ടി നേതാക്കള്‍ക്ക് ബിജെപിയുമായി ധാരണയെന്ന് ആരോപണം നിലനില്‍ക്കുന്നുണ്ട് എന്ന്ഡിസിസി സെക്രട്ടറി മണക്കാട് സുരേഷ് ആരോപണം ഉന്നയിച്ചു. തെളിവുകള്‍ പക്കലുണ്ടെന്നും അദ്ദേഹം പറഞ്ഞു.

വി എസ് ശിവകുമാര്‍, തമ്പാനൂര്‍ രവി, പാലോട് രവി, ശരത് ചന്ദ്ര പ്രസാദ് ഉള്‍പ്പെടെയുള്ളവര്‍ക്ക് എതിരെയാണ് ആരോപണം നിലനില്‍ക്കുന്നത്. വാക്കേറ്റമായതോടെ അവലോകന യോഗം മാറ്റിവച്ചു. മുന്‍മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെയും കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍റെയും അധ്യക്ഷതയിലാണ് യോഗം ചേര്‍ന്നത്. രണ്ട് ദിവസമായി അവലോകന യോഗം നടക്കുകയാണ്. തദ്ദേശ തെരഞ്ഞെടുപ്പിലെ പരാജയം ചര്‍ച്ച ചെയ്യാന്‍ ജില്ല തിരിച്ച് യോഗം ചേരുന്നതിന് ഇടയിലാണ് വാക് തര്‍ക്കം. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളുടെ അവലോകന യോഗമാണ് ഇന്ന് ചേരേണ്ടിയിരുന്നത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കൊല്ലത്ത് അപകടത്തിൽപ്പെട്ട മത്സ്യത്തൊഴിലാളികളെ രക്ഷിക്കുന്നതിൽ വീണ്ടും അനാസ്ഥ

0
കൊല്ലം: അപകടത്തിൽപ്പെട്ട മത്സ്യത്തൊഴിലാളികളെ രക്ഷിക്കുന്നതിൽ വീണ്ടും അനാസ്ഥ. കൊല്ലം പൂന്തുറിയിൽ ഇന്നലെ...

ഇരുമ്പുപൈപ്പ് വീണ് ഇരുചക്രവാഹന യാത്രക്കാരി മരിച്ച സംഭവത്തിൽ ഇരുമ്പ് പൈപ്പ് കയറ്റിവന്ന വാഹനത്തിന്‍റെ ഡൈവർ...

0
തൃശൂർ: കൂട്ടനെല്ലൂർ റോഡിൽ വാഹനത്തിൽ നിന്ന് ഇരുമ്പുപൈപ്പ് വീണ് ഇരുചക്രവാഹന യാത്രക്കാരി...

രാത്രി യാത്രയ്‌ക്കിടെ വനിതാ യാത്രക്കാരിയോട് സ്വകാര്യ ബസ് ജീവനക്കാരുടെ ക്രൂരത

0
കോഴിക്കോട്: രാത്രി യാത്രയ്‌ക്കിടെ വനിതാ യാത്രക്കാരിയോട് സ്വകാര്യ ബസ് ജീവനക്കാരുടെ ക്രൂരത....

മാമ്മൻ മാപ്പിള മുതൽ മുൻസിപ്പൽ ചെയർമാൻ വരെ ! മിന്നൽ വേഗവരയിലൂടെ കോട്ടയം നഗരസഭയിൽ...

0
കോട്ടയം: കോട്ടയത്തെ അക്ഷരനഗരിയാക്കാൻ പ്രഥമകാരണക്കാരനായ കെ. സി. മാമ്മൻ മാപ്പിള യുടെ...