വിവാദങ്ങൾക്കിടെ കെ.പി.സി.സിയുടെ സമ്പൂർണ ഭാരവാഹി യോഗം ഇന്ന്

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: വിവാദങ്ങൾക്കിടെ കെ.പി.സി.സിയുടെ സമ്പൂർണ ഭാരവാഹി യോഗം ഇന്ന് ചേരും. വൈക്കം സത്യഗ്രഹ ശതാബ്ദി ആഘോഷ വേദിയിൽ കെ. മുരളീധരനെയും ശശി തരൂരിനെയും തഴഞ്ഞെന്ന വിവാദങ്ങൾക്കിടെയാണ് യോഗം.എം.പിമാർ പരസ്യപ്രസ്താവന തുടരുന്നതിൽ സംസ്ഥാന-ദേശീയ നേതൃത്വത്തിനു കടുത്ത അതൃപ്തിയുണ്ട്. നിർവാഹക സമിതി യോഗത്തിൽ ഈ അതൃപ്തി നേതൃത്വം പരസ്യമാക്കും. ലോക്‌സഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാനില്ലെന്ന എം.പിമാരുടെ സ്വയം പ്രഖ്യാപനങ്ങൾക്കെതിരെയും വിമർശനം ഉയർന്നേക്കും.

പാർട്ടി പുനഃസംഘടനയ്ക്കായി കെ.പി.സി.സി ഉപസമിതി രൂപീകരിച്ചെങ്കിലും ഒരു തവണ പോലും യോഗം ചേർന്നിട്ടില്ല. പുനഃസംഘടനാ നടപടികൾ വേഗത്തിലാക്കാനുള്ള ചർച്ചകൾ നിർവാഹക സമിതിയിലുണ്ടാകും. ലോക്‌സഭാ തെരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങൾ വിലയിരുത്തൽ, സംസ്ഥാന-കേന്ദ്ര സർക്കാരുകൾക്കെതിരെയുള്ള തുടർസമര പരിപാടികളുടെ ആലോചന എന്നിവയാണ് യോഗത്തിന്റെ മറ്റ് അജണ്ടകൾ.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

‘മരണത്തിന് ഉത്തരവാദി മോട്ടോർ വാഹന വകുപ്പ്’ , ഫേസ്ബുക്ക് കുറിപ്പ് പങ്കുവെച്ചതിന് പിന്നാലെ ജീവനൊടുക്കി...

0
മലപ്പുറം : മരണത്തിന് ഉത്തരവാദി മോട്ടോർ വാഹന വകുപ്പ് എന്ന് ഫേസ്ബുക്ക്...

കാറിന് വഴി മാറി കൊടുത്തില്ല : തിരുവല്ല കടപ്രയില്‍ സഹോദരങ്ങളായ വിദ്യാര്‍ത്ഥികള്‍ക്ക് ക്രൂര മര്‍ദ്ദനം

0
തിരുവല്ല : തിരുവല്ല കടപ്രയില്‍ കാറിന് വഴിമാറി കൊടുത്തില്ല എന്നാരോപിച്ച് വിദ്യാര്‍ഥികള്‍ക്ക് ക്രൂര...

സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത

0
തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത. ഒരു ജില്ലകളിലും...

വ്യാജ ഐഎഎസ് ഉദ്യോഗസ്ഥ ചമഞ്ഞ് ജോലി തട്ടിപ്പ് ; സഹോദരിയും സഹോദരനും അറസ്റ്റിൽ

0
മധ്യപ്രദേശ് : ഐഎഎസ് ഉദ്യോഗസ്ഥരാണെന്ന് തെറ്റിദ്ധരിപ്പിച്ച് സർക്കാർ ജോലി വാഗ്ദാനം ചെയ്ത്...