കെപിസിസിയുടെ നിര്‍ണായക നേതൃയോഗം ഇന്ന്

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : കെപിസിസിയുടെ നിര്‍ണായക നേതൃയോഗത്തിന് ഇന്ന് തലസ്ഥാനത്ത് തുടക്കം. നിരവധി പ്രശ്‌നങ്ങള്‍ക്കിടെയാണ് ഒരിടവേളക്ക് ശേഷം രാഷ്ട്രീയകാര്യ സമിതി യോഗം ചേരുന്നത്. ഇന്ന് രാവിലെ കെ പി സി സി രാഷ്ട്രീയകാര്യ സമിതി യോഗവും വൈകിട്ട് ഭാരവാഹിയോഗവും ചേരും. നാളെ സമ്പൂര്‍ണ്ണ എക്‌സിക്യൂട്ടിവ് യോഗവും ചേരും. മുതിര്‍ന്ന നേതാവ് കെ.വി തോമസിനെ ക്ഷണിക്കാതെയാണ് യോഗം ചേരുന്നതെന്നത് ശ്രദ്ധേയമാണ്. കെ.വി തോമസ് കെപിസിസി പ്രസിഡന്റിനെതിരെ ഉന്നയിക്കുന്ന ആരോപണവും അദ്ദേഹം നടത്തിയ അച്ചടക്ക ലംഘനവും യോഗത്തില്‍ ചര്‍ച്ചായകും. കൂടാതെ സംഘടനാ തിരഞ്ഞെടുപ്പ് മറ്റൊരു വിഷയമാണ്.

തിരഞ്ഞെടുപ്പ് ഒഴിവാക്കി സമവായത്തില്‍ ഭാരവാഹികളെ കണ്ടെത്തുക എന്നതാണ് നേതൃത്വത്തിന്റെ താത്പര്യം. പുനഃസംഘടനാ ചര്‍ച്ചകളില്‍ പരിഗണിച്ചവരെ സമവായ സ്ഥാനാര്‍ഥികളാക്കാനും നീക്കമുണ്ട്. എന്നാല്‍ ഇക്കാര്യത്തില്‍ നേതൃയോഗങ്ങളിലെ പൊതു നിലപാട് അനുസരിച്ചാകും അന്തിമ തീരുമാനം. മെമ്പര്‍ഷിപ്പ് ക്യാമ്പയിനില്‍ പ്രതീക്ഷിച്ച ലക്ഷ്യം പൂര്‍ത്തീകരിക്കാന്‍ കഴിയാത്തതില്‍ കെപിസിസി പ്രസിഡന്റ് സുധാകരന്‍ യോഗത്തില്‍ മറുപടി നല്‍കേണ്ടി വരും. ഡിജിറ്റലായി നടത്തിയ മെമ്പര്‍ഷിപ്പ് ക്യാമ്പയിനില്‍ എത്രപേര്‍ അംഗങ്ങളായി എന്ന കൃത്യമായ കണക്ക് യോഗത്തില്‍ അവതരിപ്പിക്കും. 50 ലക്ഷം അംഗങ്ങളെ ചേര്‍ക്കുമെന്ന പ്രഖ്യാപിത ലക്ഷ്യം കൈവരിക്കാനാകാത്തതില്‍ ഗ്രൂപ്പ് നേതാക്കള്‍ കടുത്ത വിമര്‍ശനം നടത്തിയേക്കുമെന്നാണ് റിപ്പോര്‍ട്ട്.

കഴിഞ്ഞ ദിവസം രാഹുല്‍ ഗാന്ധിക്കെതിരെ കടുത്ത വിമര്‍ശനം നടത്തിയ മുതിര്‍ന്ന നേതാവ് പി ജെ കുര്യനും രാഷ്ട്രീയകാര്യ സമിതി യോഗത്തില്‍ അംഗമാണ്. ഒരു വാരികക്ക് നല്‍കിയ അഭിമുഖത്തില്‍ രാഹുല്‍ ഗാന്ധിക്കെതിരെ അതിരൂക്ഷ വിമര്‍ശനം ഉന്നയിച്ച കുര്യനെതിരെ മറ്റു നേതാക്കള്‍ തിരിയുമോയെന്നതും ശ്രദ്ധേയമാണ്. തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് സംബന്ധിച്ച്‌ അനൌപചാരിക ചര്‍ച്ചകളും യോഗങ്ങളിലുണ്ടായേക്കും. പി ടി തോമസിന്റെ ഭാര്യ ഉമാതോമസിനെയാണ് കെപിസിസി നേതൃത്വം സ്ഥാനാര്‍ഥിയായി മുന്നില്‍ക്കാണുന്നത്. എന്നാല്‍, മറ്റുനേതാക്കളെ പരിഗണിക്കണമെന്ന ആവശ്യവും ഒരു വിഭാഗത്തിനുണ്ട്. ഇക്കാര്യത്തിലുള്‍പ്പെടെ രണ്ടു ദിവസങ്ങളിലായി നടക്കുന്ന നേതൃയോഗങ്ങളില്‍ വിശദ ചര്‍ച്ചകളുണ്ടാകും.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

യുഎസ്-ഇറാൻ യുദ്ധം രൂക്ഷം ; ഹോർമുസ് കടലിടുക്കിനെ നടുക്കി വൻ സ്ഫോടനങ്ങൾ

0
ടെഹ്‌റാൻ : പശ്ചിമേഷ്യയിൽ അമേരിക്കയും ഇറാനും തമ്മിലുള്ള നാവിക-സൈനിക സംഘർഷം തുടരുന്നതിനിടയിൽ,...

തിരുവനന്തപുരത്ത് വ്യാജ വാട്സ്ആപ്പ് ലിങ്ക് വഴി ഓൺലൈൻ ടാക്‌സി ഡ്രൈവർമാരെപ്പറ്റിച്ച് ഡിജിറ്റൽ തട്ടിപ്പ്

0
തിരുവനന്തപുരം : ഓൺലൈൻ ടാക്സിഡ്രൈവർമാരെപ്പറ്റിച്ച് സൈബർ തട്ടിപ്പുസംഘം. ഓൺലൈൻ വഴി ബുക്കുചെയ്ത...

ബ്രിക്സ് പ്രഖ്യാപനത്തിൽ സമവായം ; മോദിയുടെ ഇടപെടലിൽ ഇറാൻ നിലപാട് മയപ്പെടുത്തി

0
ഡൽഹി: ബ്രിക്സ് ഉച്ചകോടിയുടെ പ്രഖ്യാപനത്തിൽ സമവായം സാധ്യമാക്കുന്നതിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ...

ബ്രിക്സ് ഉച്ചകോടി : മാനുഷിക സഹായം എത്തിക്കുന്നത് ഉറപ്പാക്കണം ; പലസ്തീന് പൂർണ പിന്തുണ...

0
ന്യൂഡൽഹി : യുദ്ധങ്ങളും പശ്ചിമേഷ്യാ പ്രതിസന്ധിയും പലസ്തീൻപ്രശ്നങ്ങളും സാമ്പത്തിക ഉപരോധങ്ങളും അവയോട്...