കെ പി സി സി അധ്യക്ഷസ്ഥാനം ; ഷാഫി അനുയോജ്യനെന്ന് കെ.സി, എ-ഐ ഗ്രൂപ്പുകളും രംഗത്ത്‌

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : കെപിസിസി അധ്യക്ഷസ്ഥാനത്തുനിന്ന് ഒഴിയാൻ തയ്യാറാണെന്ന് സണ്ണി ജോസഫ് വ്യക്തമാക്കിയിട്ടും പകരക്കാരനെ കണ്ടെത്താനാകാതെ പാർട്ടി. അധ്യക്ഷ സ്ഥാനത്തേക്കുള്ള ചരടുവലികൾ കോൺഗ്രസിൽ സജീവമാണെങ്കിലും ഹൈക്കമാൻഡിന് ഒരു തീരുമാനത്തിലേക്കെത്താൻ ഇനിയും സാധിച്ചിട്ടില്ല. സണ്ണി ജോസഫിന് പകരം ഷാഫി പറമ്പിലിനെ എത്തിക്കാനുള്ള നീക്കത്തിലാണ് സംഘടനാ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ. എന്നാൽ ദളിത് വിഭാഗത്തിൽ നിന്നുള്ള കൊടിക്കുന്നിൽ സുരേഷിനെ അധ്യക്ഷനാക്കാനാണ് എഐസിസി അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ താല്പര്യപ്പെടുന്നത്.

ഷാഫി പറമ്പിൽ അധ്യക്ഷനാകുന്നതിലൂടെ ന്യൂനപക്ഷ വിഭാഗത്തെയും യുവാക്കളെയും പാർട്ടിക്കൊപ്പം നിർത്താൻ കഴിയുമെന്നാണ് കെ.സി വിഭാഗം ഹൈക്കമാൻഡിന് മുന്നിൽ വെക്കുന്ന പ്രധാന വാദം. ഗ്രൂപ്പ് അടിസ്ഥാനത്തിലുള്ള നീക്കങ്ങളും പാർട്ടിയിൽ ശക്തമായി തുടരുന്നു. ബെന്നി ബഹനാനുവേണ്ടി ‘എ’ ഗ്രൂപ്പ് സജീവമായി രംഗത്തുണ്ട്. എന്നാൽ, ഒരു മുഴുസമയ അധ്യക്ഷൻ വേണമെന്നാണ് രമേശ് ചെന്നിത്തലയുടെ ക്യാമ്പ് ആവശ്യപ്പെടുന്നത്. ഈ നിലപാട് ഹൈക്കമാൻഡ് അംഗീകരിക്കുകയാണെങ്കിൽ ജോസഫ് വാഴക്കന് സാധ്യത വർദ്ധിക്കും. ഇവരെക്കൂടാതെ ആന്റോ ആന്റണി, വി.എസ്. ശിവകുമാർ, അടൂർ പ്രകാശ്, മാത്യൂ കുഴൽനാടൻ തുടങ്ങിയവരുടെ പേരുകളും സജീവ പരിഗണനയിലുണ്ട്. കെപിസിസിയിലെ ഈ അനിശ്ചിതത്വത്തിന് സമാനമായ സാഹചര്യമാണ് യൂത്ത് കോൺഗ്രസിലും നിലനിൽക്കുന്നത്. യൂത്ത് കോൺഗ്രസ് അധ്യക്ഷനായിരുന്ന ഒ.ജെ. ജനീഷ് മന്ത്രിയായതോടെ പുതിയ അധ്യക്ഷനേയും പാർട്ടിക്ക് കണ്ടെത്തേണ്ടതുണ്ട്‌.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

റഷ്യയിൽ ഉദ്ഘാടനം നടക്കാനിരുന്ന ഗ്യാസ് കെമിക്കൽ കോംപ്ലക്സിൽ വൻ തീപ്പിടിത്തവും സ്ഫോടനവും ; 7...

0
മോസ്‌കോ : റഷ്യയിൽ ഉദ്ഘാടനം നടക്കാനിരുന്ന ഗ്യാസ് കെമിക്കൽ കോംപ്ലക്സിൽ വൻ...

വാട്ടർ കൂളറിൽ നിന്ന് വൈദ്യുതാഘാതമേറ്റു ; എട്ടുവയസ്സുകാരന് ദാരുണാന്ത്യം

0
ദുബൈ: അൽ ഐനിലെ പാർക്കിന് സമീപമുള്ള പൊതു വാട്ടർ കൂളറിൽ നിന്ന്...

രാജ്യത്തെ പഞ്ചസാര ക്ഷാമത്തിന് പരിഹാരം ; 3 ലക്ഷം ടണ്‍ പഞ്ചസാര വിപണിയിലെത്തും

0
ന്യൂഡല്‍ഹി : രാജ്യത്തെ പഞ്ചസാര ക്ഷാമത്തിന് പരിഹാരമാകുന്നു. ഇന്ത്യന്‍ പഞ്ചസാര റിഫൈനര്‍മാരുടെ...

വൻ മാറ്റം വരുന്നു : കൗമാരക്കാരിലെ സോഷ്യൽമീഡിയ ആസക്തി, 18 ബില്യൺ ഡോളർ നഷ്ടപരിഹാരം...

0
ന്യൂയോർക്ക് : കൗമാരക്കാരിൽ അഡിക്ഷൻ ഉണ്ടാക്കുന്ന തരത്തിൽ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾ...