രാജ്യസഭാ സ്ഥാനാര്‍ത്ഥിത്വം ; അപ്രതീക്ഷിതമല്ലെന്ന് കെപിസിസി പ്രസിഡന്റ്

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : രാജ്യസഭാ സ്ഥാനാര്‍ത്ഥിത്വം അപ്രതീക്ഷിതം അല്ലെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍. കെപിസിസി നല്‍കിയ ലിസ്റ്റ് പരിഗണിച്ചാണ് ഹൈക്കമാന്‍ഡ് തീരുമാനം. ഇതില്‍ ഒരു തരത്തലുള്ള അതൃപ്തിയുമില്ല. പാര്‍ട്ടിയില്‍ എല്ലാവരുമായി കൂടിയാലോചിച്ചാണ് കെപിസിസി പട്ടിക നല്‍കിയത്. അല്ലാതെ ആര്‍ക്ക് വേണ്ടിയും കത്ത് നല്‍കിയിട്ടില്ലെന്നും കെ.സുധാകരന്‍ പറഞ്ഞു. അതേസമയം രാജ്യസഭാ സ്ഥാനാര്‍ഥി പ്രഖ്യാപനത്തിനുമുന്‍പ് തനിക്കെതിരെ നടന്നത് സ്പോണ്‍സേഡ് അപവാദങ്ങളായിരുന്നെന്ന് ശ്രീനിവാസന്‍ കൃഷ്ണന്‍ പറഞ്ഞു. പ്രിയങ്കാ ഗാന്ധിയുടെ നോമിനി എന്നത് അപവാദമായി താന്‍ കരുതുന്നില്ല. രണ്ട് ദിവസം മാത്രം ആയുസുള്ള ഇത്തരം പ്രചരണങ്ങളില്‍ കൂടുതല്‍ പ്രതിക്കുന്നില്ലെന്നും ശ്രീനിവാസന്‍ കൃഷ്ണന്‍ പറഞ്ഞു.

രാജ്യസഭാ സ്ഥാനാര്‍ഥിയായി ശ്രീനിവാസന്‍ കൃഷ്ണനെ പരിഗണിക്കണമെന്ന വിധത്തില്‍ ചര്‍ച്ചകള്‍ വന്നതിന് പിന്നാലെയാണ് വിവാദമുണ്ടാകുന്നത്. കേരളത്തില്‍ സജീവമല്ലാത്ത ശ്രീനിവാസന്‍ കൃഷ്ണനെ സ്ഥാനാര്‍ഥിയാക്കേണ്ടതില്ലെന്ന നിലപാടായിരുന്നു പാര്‍ട്ടിയിലെ ഒരു വിഭാഗത്തിനുണ്ടായിരുന്നത്. കെട്ടിയിറക്കുന്ന സ്ഥാനാര്‍ഥികള്‍ വേണ്ടെന്നായിരുന്നു യൂത്ത് കോണ്‍ഗ്രസിന്റെ ഉള്‍പ്പെടെ അഭിപ്രായം. കോണ്‍ഗ്രസ് പ്രസിഡന്റിന്റെ തീരുമാനം അനുസരിക്കാന്‍ താന്‍ ബാധ്യസ്ഥനാണെന്ന് ശ്രീനിവാസന്‍ കൃഷ്ണന്‍ പറഞ്ഞു. താന്‍ പാരമ്പര്യമുള്ള കോണ്‍ഗ്രസ് നേതാവാണ്. നെഹ്റു കുടുംബവുമായി നല്ല ബന്ധമാണുള്ളത്. ദേശീയ ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധിയുടെ നോമിനി എന്നത് മോശമായി താന്‍ കാണുന്നില്ലെന്നും ശ്രീനിവാസന്‍ കൃഷ്ണന്‍ പറഞ്ഞു.

മഹിളാ കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ജെബി മേത്തറാണ് രാജ്യസഭാ സ്ഥാനാര്‍ഥി. ജെബിയെ സ്ഥാനാര്‍ഥിയാക്കാനുള്ള തീരുമാനത്തെ ശ്രീനിവാസന്‍ കൃഷ്ണന്‍ സ്വാഗതം ചെയ്തു. എം.ലിജു, എം.എം ഹസന്‍, ജെബി മേത്തര്‍ എന്നിവെരുടെ പേരുകളിക്ക് അന്തിമ പട്ടികയില്‍ ഇടം പിടിച്ചത്. ജെബിക്ക് ആശംസകള്‍ അറിയിക്കുന്നതായും ശ്രീനിവാസന്‍ കൃഷ്ണന്‍ പറഞ്ഞു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കരിവെള്ളൂരിൽ യുവതിയെ ഭർത്താവ് തീ കൊളുത്തി ; പൊള്ളലേറ്റ് യുവതി ചികിത്സയിൽ

0
കണ്ണൂർ : കരിവെള്ളൂരിൽ യുവതിയെ ഭർത്താവ് തീ കൊളുത്തി. കുക്കാനം സ്വദേശി...

ശബരിമല നെയ്യ് അഴിമതി : സ്വമേധയാ എടുത്ത കേസ് ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും

0
കൊച്ചി : ശബരിമലയിലേക്കുളള മിൽമ നെയ്യ് കരാറിലെ അഴിമതിയുമായി ബന്ധപ്പെട്ട് സ്വമേധയാ എടുത്ത...

ആടിനെ പിടിക്കാൻ വന്ന പാമ്പിന് കിട്ടി എട്ടിന്റെ പണി; മദ്യലഹരിയിൽ പെരുമ്പാമ്പിനെ കഴുത്തിലിട്ട് കറങ്ങി...

0
ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ ബാരാബങ്കിയില്‍ മദ്യലഹരിയില്‍ യുവാവിന്റെ സാഹസം. ആടിനെ പിടികൂടാന്‍ ഇറച്ചിക്കടയില്‍...

ബംഗ്ലാദേശ് പ്രധാനമന്ത്രിയുടെ ആദ്യ ഇന്ത്യ സന്ദർശനം ഉടൻ? നിർണായക നീക്കങ്ങളുമായി താരിഖ് റഹ്മാൻ

0
ന്യൂഡല്‍ഹി: ബംഗ്ലാദേശ് പ്രധാനമന്ത്രിയായി ചുമതലയേറ്റ താരിഖ് റഹ്‌മാന്‍ ഓഗസ്റ്റ് 20 നും...