ഡല്‍ഹി : പുതിയ കെപിസിസി അധ്യക്ഷനെ പ്രഖ്യാപിക്കുന്ന കാര്യത്തില്‍ ഉടന്‍ തീരുമാനം വേണ്ടെന്ന് ധാരണയായി. ഒരാഴ്ചയ്ക്കുള്ളില്‍ റിപ്പോര്‍ട്ട് നല്‍കാന്‍ താരിഖ് അന്‍വറിനോട് ഹൈക്കമാന്‍ഡ് ആവശ്യപ്പെട്ടു. അധ്യക്ഷനെ തെരഞ്ഞെടുക്കുന്നതില്‍ കൂടിയാലോചന വേണമെന്നും എല്ലാ മുതിര്‍ന്ന നേതാക്കളോടും ചര്‍ച്ച ചെയ്യണമെന്നും ഹൈക്കമാന്റ് അറിയിച്ചു . കെ സുധാകരനെ അധ്യക്ഷനാക്കുന്ന കാര്യത്തിലും നേതാക്കളുടെ അഭിപ്രായം ചോദിക്കും.
കെപിസിസി അധ്യക്ഷ സ്ഥാനത്തേക്ക് കെ സുധാകരന്റെ പേരാണ് ഇപ്പോഴും ആദ്യ പരിഗണനയില്‍ ഉള്ളത്. ഇക്കാര്യത്തില്‍ വൈകാതെ പ്രഖ്യാപനം വരും എന്ന സൂചനയാണ് കഴിഞ്ഞ ദിവസങ്ങളില്‍ എഐസിസി നല്‍കിയത്. എന്നാല്‍ കൂടിയാലോചന വേണം എന്ന നിലപാടിലേക്ക് ഹൈക്കമാന്‍ഡ് എത്തുകയാണ്. കെ സുധാകരനൊപ്പം കൊടിക്കുന്നില്‍ സുരേഷിന്റെ പേര് കൂടിയാണ് ഹൈക്കമാന്‍ഡിന്റെ മുന്നിലുള്ളത്.