കെ.പി.സി.സി പ്രസിഡൻ്റ് സണ്ണി ജോസഫിൻ്റെ സഹോദരൻ ബി.ജെ.പി വേദിയില്‍

For full experience, Download our mobile application:
Get it on Google Play

കണ്ണൂർ : കെ.പി.സി.സി പ്രസിഡൻ്റ് സണ്ണി ജോസഫിൻ്റെ സഹോദരൻ ബി.ജെ.പി വേദിയില്‍. കണ്ണൂരിൽ ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ പങ്കെടുത്ത ബി.ജെ.പിയുടെ അദാലത്തിലാണ് ഷാജി വി.ജെ പങ്കെടുത്തത്. ഉളിക്കലിൽ കോൺഗ്രസ് മുൻ മണ്ഡലം പ്രസിഡണ്ടായിരുന്നു ഇദ്ദേഹം. കെ.പി.സി.സി പ്രസിഡൻ്റിൻ്റെ ഇളയ സഹോദരനാണ്. ഗ്യാസ് ഏജൻസിയുടെ അനുമതി റദ്ദ് ചെയ്തത് പുനസ്ഥാപിച്ചു കിട്ടാനാണ് ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ പങ്കെടുത്ത പരിപാടിയിൽ എത്തിയതെന്നാണ് ഷാജിയുടെ പ്രതികരണം. വേണമെങ്കിൽ ബി.ജെ.പിയിൽ ചേരുമെന്നും അദ്ദേഹം വ്യക്തമാക്കി.

‘സണ്ണി ജോസഫിൻ്റെ സഹോദരൻ എന്നത് പ്രശ്നമല്ല. കെ കരുണാകരൻ്റെ മകളും എകെ ആൻ്റണിയുടെ മകനും ബി.ജെ.പിയിൽ ചേർന്നു. കേന്ദ്രത്തിൽ യുപിഎയും കേരളത്തിൽ ഉമ്മൻ ചാണ്ടിയും ഭരിക്കുമ്പോൾ സണ്ണി ജോസഫ് എം.എൽ.എ ആയിരിക്കുമ്പോഴാണ് തൻ്റെ ഗ്യാസ് ഏജൻസിയുടെ ലൈസൻസ് റദ്ദാക്കിയത്. താൻ ആവശ്യപ്പെട്ടിട്ടും അദ്ദേഹം അത് പരിഹരിക്കാൻ തയ്യാറായില്ല. വഴിവിട്ട സഹായമൊന്നുമല്ല താൻ ചോദിച്ചത്. ഇത്തരം കാര്യങ്ങളിൽ സണ്ണി ജോസഫ് ഇടപെടാറില്ല. അത്തരം കാര്യങ്ങളിൽ അദ്ദേഹം ഇടപെടാറില്ലാത്തത് കൊണ്ട് താൻ ചോദിക്കാറുമില്ല. ഈ പരിപാടി നടക്കുന്നത് രണ്ട് മാസം മുൻപാണ് അറിഞ്ഞത്. 2007 ൽ മണ്ഡലം പ്രസിഡൻ്റ് സ്ഥാനവും 2011 ൽ കോൺഗ്രസിൻ്റെ പ്രാഥമിക അംഗത്വവും താൻ രാജിവെച്ചിരുന്നു. ഇപ്പൊ ബി.ജെ.പിയിൽ ചേരുന്നതിനെ കുറിച്ച് ചില ആലോചനകൾ നടക്കുന്നുണ്ട്. തീരുമാനം ഒന്നും ആയിട്ടില്ല.’

‘അദാലത്തിൽ അപേക്ഷ കൊടുക്കാനാണ് താൻ വന്നത്. രാഷ്ട്രീയം മാറുന്നതിന് പ്രശ്നമില്ല. കെവി തോമസ് സി.പി.എമ്മിൽ പോയി, ഐഷ പോറ്റി കോൺഗ്രസിലേക്ക് വന്നു, പി.കെ ശശി നാളെ കോൺഗ്രസിലേക്ക് വരുമെന്ന് അറിയുന്നു. അതുകൊണ്ട് ആരുടെ അനുജൻ, മകൻ, മകൾ എന്നതൊന്നും രാഷ്ട്രീയത്തിൽ വിഷയമല്ല. എല്ലാവരും വ്യക്തികളാണ്. അത് (സണ്ണി ജോസഫിൻ്റെ സഹോദരൻ എന്നത്) ഇതുമായി ബന്ധിപ്പിക്കേണ്ട ആവശ്യമില്ല,’ – എന്നും ഷാജി വി.ജെ പറഞ്ഞു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പ്രസവ ശസ്ത്രക്രിയയ്ക്കിടെ ചികിത്സാ പിഴവ് ; കോഴിക്കോട് മെഡിക്കൽ കോളേജിലെ ഡോക്ടർക്കെതിരെ കേസെടുത്തു

0
കോഴിക്കോട്: കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പ്രസവ ശസ്ത്രക്രിയയ്ക്കിടെ ചികിത്സാ പിഴവെന്ന് പരാതി....

ജാര്‍ഖണ്ഡിലെ വിദ്യാര്‍ഥി സമരം 22-ാം ദിവസത്തിലേക്ക് ; സിബിഐ അന്വേഷണം ആവശ്യപ്പെട്ട് പ്രതിപക്ഷവും

0
റാഞ്ചി: ജാര്‍ഖണ്ഡില്‍ പരീക്ഷാ ക്രമകേടുകള്‍ക്കെതിരെ വിദ്യാര്‍ഥികള്‍ നടത്തുന്ന പ്രതിഷേധം 22-ാം...

സംസ്ഥാനത്ത് ഇടത്തരം മഴയ്ക്ക് സാധ്യത ; ഇന്ന് കാപ്പിൽ മുതൽ പൊഴിയൂർ വരെ കടലാക്രമണ...

0
തിരുവനന്തപുരം: സംസ്ഥാനത്ത് ഓഗസ്റ്റ് 18 വരെ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയതോ മിതമായതോ ആയ...

2047-ൽ രാജ്യം വികസിത ഭാരതം ആകും ; വന്‍ സാമ്പത്തിക ശക്തിയായി രാജ്യം കുതിക്കുന്നു...

0
ഡൽഹി: 2047ൽ രാജ്യം വികസിത ഭാരതമാകുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. കഴിഞ്ഞ...