മുഖ്യമന്ത്രി പദവിയില്‍ വി ഡി സതീശനെ ഉയര്‍ത്തിക്കാട്ടി നടത്തുന്ന പ്രകടനങ്ങളില്‍ റിപ്പോര്‍ട്ട് തേടി കെപിസിസി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: മുഖ്യമന്ത്രി പദവിയില്‍ വി ഡി സതീശനെ ഉയര്‍ത്തിക്കാട്ടി നടത്തുന്ന പ്രകടനങ്ങളില്‍ റിപ്പോര്‍ട്ട് തേടി കെപിസിസി. അടിയന്തരമായി റിപ്പോര്‍ട്ട് നല്‍കണമെന്ന് ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റികള്‍ക്ക് നിര്‍ദേശം നല്‍കി. കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് നിര്‍ദേശപ്രകാരമാണ് നടപടി. പ്രകടനത്തില്‍ പങ്കെടുത്തവരുടെ വിവരങ്ങള്‍ കൈമാറണമെന്നും കെപിസിസി നിര്‍ദേശിച്ചു. ഭാരവാഹികളുടെ പട്ടികയാണ് ആവശ്യപ്പെട്ടത്. പ്രകടനങ്ങള്‍ അച്ചടക്ക ലംഘനമായി കണക്കാക്കി നടപടിയെടുക്കണമെന്ന് നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇടുക്കിയില്‍ വി ഡി സതീശനെ അനുകൂലിച്ച് പ്രകടനം നടത്തിയ നാലുപേരെ കഴിഞ്ഞ ദിവസം പദവികളില്‍ നിന്നും നീക്കിയിരുന്നു.

ഹൈക്കമാന്‍ഡ് നിര്‍ദേശപ്രകാരമാണ് നടപടിയെന്നാണ് ഡിസിസി പ്രസിഡന്റ് സി പി മാത്യൂ പ്രതികരിച്ചത്. മറ്റിടങ്ങളില്‍ നടപടി ഉണ്ടാകുന്നുണ്ടോയെന്നത് താന്‍ പരിശോധിക്കേണ്ടതില്ലെന്നും ഇടുക്കിയിലെ കാര്യം മാത്രമാണ് തനിക്ക് അറിയൂവെന്നും സി പി മാത്യൂ പറഞ്ഞു. ഡിസിസിയുടെ അച്ചടക്ക നടപടിയെ വിമര്‍ശിച്ച് ഡീന്‍ കുര്യാക്കോസ് രംഗത്തെത്തിയിരുന്നു. കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ചോര നീരാക്കി ഉണ്ടാക്കിയതാണ് ഈ വിജയം. അത് ഉള്‍ക്കൊള്ളണം. പ്രവര്‍ത്തകരെ പദവികളില്‍ നിന്നും നീക്കുമെന്ന ഭീഷണി ക്രൂരമാണെന്നായിരുന്നു ഡീന്‍ കുര്യാക്കോസിന്റെ വിമര്‍ശനം.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

നാറ്റോയെയും യൂറോപ്യൻ യൂണിയനെയും നേരിട്ടുള്ള യുദ്ധത്തിന് മുതിരാതെ ഉള്ളിൽ നിന്ന് തന്നെ ശിഥിലമാക്കാൻ റഷ്യൻ...

0
മോസ്കോ/കീവ്: നാറ്റോയെയും യൂറോപ്യൻ യൂണിയനെയും (EU) നേരിട്ടുള്ള യുദ്ധത്തിന് മുതിരാതെ ഉള്ളിൽ...

അത്തപ്പൂക്കളം പൊളിച്ചുമാറ്റുന്നതുമായി ബന്ധപ്പെട്ടുണ്ടായ തർക്കത്തിൽ ഇടപെട്ട വിരോധത്തിൽ യുവാവിനെ ക്രൂരമായി മർദിച്ചു കൊലപ്പെടുത്താൻ ശ്രമിച്ചു

0
തിരുവനന്തപുരം: ഓണാഘോഷത്തോടനുബന്ധിച്ച് നിർമ്മിച്ച അത്തപ്പൂക്കളം പൊളിച്ചുമാറ്റുന്നതുമായി ബന്ധപ്പെട്ടുണ്ടായ തർക്കത്തിൽ ഇടപെട്ട വിരോധത്തിൽ...

ലോക്ഭവൻ സംഘടിപ്പിച്ച അറ്റ് ഹോം പരിപാടിയിൽ പിഎസ്‍സി ചെയർമാനെ ഒഴിവാക്കി

0
തിരുവനന്തപുരം: ലോക്ഭവൻ സംഘടിപ്പിച്ച അറ്റ് ഹോം പരിപാടിയിൽ പിഎസ്‍സി ചെയർമാനെ ഒഴിവാക്കി....

ടോൾ ബൂത്ത് ഒഴിവാക്കി അപരിചിതമായ ചെറിയ റോഡിലൂടെ പോയ കാർ രാത്രി പുഴയിലേക്കു വീണു

0
കോഴിക്കോട്: പന്തീരാങ്കാവിൽ ദേശീയപാത ടോൾ ബൂത്ത് ഒഴിവാക്കി അപരിചിതമായ ചെറിയ റോഡിലൂടെ...