കെ സി വേണുഗോപാലിന് 50ലേറെ എംഎൽഎമാരുടെ പിന്തുണയുണ്ടെന്ന് കെപിസിസി വക്താവ് അനിൽ ബോസ്

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: കെ സി വേണുഗോപാലിന് 50ലേറെ എംഎൽഎമാരുടെ പിന്തുണയുണ്ടെന്ന് കെപിസിസി വക്താവ് അനിൽ ബോസ്. എംഎല്‍എമാരുടെ ഭൂരിപക്ഷമുണ്ടെങ്കിൽ കെ സി വേണുഗോപാൽ അല്ലാതെ ആരാണ് മുഖ്യമന്ത്രിയാകേണ്ടതെന്ന് അദ്ദേഹം ചോദിച്ചു. ഒരു മാധ്യമത്തോട് പ്രതികരിക്കുകയായിരുന്നു കെപിസിസി വക്താവ്. എംഎൽഎമാരുടെ പ്രവിലേജ് ആണ് അവരുടെ നേതാവ് ആരെന്ന് തീരുമാനിക്കേണ്ടത്. എംഎല്‍എമാരുടെ പിന്തുണയുണ്ടായിട്ടും കഴിഞ്ഞ തവണ പ്രതിപക്ഷ നേതാവ് ആക്കിയില്ലെന്ന രമേശ് ചെന്നിത്തലയുടെ പരാമര്‍ശം അദ്ദേഹം തള്ളി. അത് വിശ്വസനീയമല്ല. വി ഡി സതീശനെ പ്രതിപക്ഷ നേതാവ് ആക്കാൻ ഒരു പ്രോസസ് ഉണ്ടെങ്കിൽ ഇപ്പോൾ മുഖ്യമന്ത്രിക്ക് വേണ്ടിയും ഒരു പ്രോസസ് ഉണ്ടാകും.

അതേസമയം കോൺഗ്രസിൽ മുഖ്യമന്ത്രിപ്പോര് കടുക്കുമ്പോൾ എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാലിനെതിരെ സൈബര്‍ ആക്രമണം ശക്തമാണ്. സതീശൻ അനുകൂലികൾ പോസ്റ്റുകളായും കെസിയുടെ ഫേസ്ബുക്ക് പേജിലെ കമന്‍റുകളായും ആക്ഷേപിക്കലും വിമര്‍ശനവും തുടരുകയാണ്. മുഖ്യമന്ത്രിയായി എവിടെ മത്സരിച്ചാലും കെസിയെ തോൽപ്പിക്കുമെന്നാണ് ഒരുപാട് കമന്‍റുകളിൽ പറയുന്നത്. രാഹുൽ ഗാന്ധിയുടെ പേജിലും വി ഡി സതീശനെ പിന്തുണച്ചും കെസിയെ വിമര്‍ശിച്ചും ഒരുപാട് കമന്‍റുകൾ വരുന്നുണ്ട്.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഈ സര്‍ക്കാര്‍ ആര്‍ക്കുവേണ്ടിയാണ് ഭരിക്കുന്നത്? മൂന്ന് മാസം കൊണ്ട് ജനങ്ങളുടെ ക്ഷമ പരീക്ഷിക്കരുതെന്ന് കെ...

0
കൊല്ലം: കെ.എസ്.ആര്‍.ടി.സി സൗജന്യ യാത്രാ പദ്ധതിയെച്ചൊല്ലി രാഷ്ട്രീയ കേരളത്തില്‍ പുതിയ വിവാദം....

ബിജെപി നേതാക്കളായ അനുരാഗ് താക്കൂര്‍, പര്‍വേഷ് വര്‍മ എന്നിവരെ വിട്ടയച്ച നടപടി പുനഃപരിശോധിക്കണമെന്ന ആവശ്യം...

0
ന്യൂഡല്‍ഹി: ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പു പ്രചാരണകാലത്തെ വിദ്വേഷപ്രസംഗങ്ങളില്‍ ബിജെപി നേതാക്കളായ അനുരാഗ്...

പതിനഞ്ചുകാരിയെ പ്രണയം നടിച്ച് പീഡിപ്പിച്ച 22കാരൻ പിടിയിൽ

0
കോഴിക്കോട്: പതിനഞ്ചുകാരിയെ പ്രണയം നടിച്ച് പീഡിപ്പിച്ച കേസിൽ 22കാരൻ പിടിയിൽ. പേരാമ്പ്ര...

കനത്തമഴ തുടരുന്നു ; പത്തനംതിട്ട ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

0
പത്തനംതിട്ട : ജില്ലയിൽ അതിശക്തമായി മഴ തുടരുന്ന സാഹചര്യത്തിൽ‌ ജില്ലയിലെ...