വൈക്കം സത്യഗ്രഹ ശതാബ്ദി സമ്മേളനത്തിന് മുന്നോടിയായി ഛായാചിത്ര ജാഥ രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : കെപിസിസിയുടെ വൈക്കം സത്യഗ്രഹ ശതാബ്ദി സമ്മേളനത്തിന് മുന്നോടിയായി ഛായാചിത്ര ജാഥ രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും. കെപിസിസിയുടെ വൈക്കം സത്യഗ്രഹ ശതാബ്ദി സമ്മേളന വേദിയില്‍ സ്ഥാപിക്കാനുള്ള ചിറ്റേടത്തു ശങ്കുപ്പിള്ളയുടെ ഛായാചിത്രവുമായി ജാഥ ഇന്ന് രാവിലെ 9.30ന് കോഴഞ്ചേരി സി. കേശവന്‍ സ്മാരകത്തില്‍നിന്ന് ആരംഭിക്കുന്നത്. ഛായാചിത്രം കൈമാറിയാണ് രമേശ് ചെന്നിത്തല എംഎല്‍എജാഥ ഉദ്ഘാടനം ചെയ്യുന്നത്. ആന്റോ ആന്റണി എംപി ക്യാപ്റ്റനും കെപിസിസി ജനറല്‍ സെക്രട്ടറിമാരായ പഴകുളം മധു, ജോസി സെബാസ്റ്റ്യന്‍ എന്നിവര്‍ ആണ് ജാഥയുടെ നേതൃ നിരയിലുള്ളത്.

രാവിലെ മേലുകരയിലെ ചിറ്റേടത്തു ശങ്കുപ്പിള്ള സ്മാരകത്തില്‍ പുഷ്പാര്‍ച്ചന നടത്തി ബന്ധുക്കളില്‍ നിന്നു ഛായാചിത്രം ഏറ്റുവാങ്ങി.രാവിലെ മേലുകര ചിറ്റേടത്തു സ്മാരകത്തില്‍ അനുസ്മരണം പി. മോഹന്‍ രാജ് ഉദ്ഘാടനം ചെയ്തു. ചിറ്റേടത്തു ശങ്കുപ്പിള്ളയുടെ ജീവചരിത്രം എഴുതിയ അന്തരിച്ച തെള്ളിയൂര്‍ ഗോപാലകൃഷ്ണന്റെ ഭാര്യ വി.കെ.ശാരദാമ്മയെ ആദരിച്ചു. 10.30ന ആരംഭിക്കുന്ന ് ഘോഷയാത്ര .തിരുവല്ല, മല്ലപ്പള്ളി, റാന്നി, എരുമേലി, കാഞ്ഞിരപ്പള്ളി, പാലാ, കുറുവിലങ്ങാട്, കടുത്തുരുത്തി എന്നിവിടങ്ങളിലൂടെ 29-ന് 6ന് വൈക്കത്ത് എത്തുമെന്ന് ഡിസിസി പ്രസിഡന്റ് സതീഷ് കൊച്ചുപറമ്പില്‍ പറഞ്ഞു.

തിരുവല്ലയില്‍ പന്തളം സുധാകരന്‍, മല്ലപ്പള്ളിയില്‍ പി.ജെ.കുര്യന്‍, റാന്നിയില്‍ കെ. ശിവദാസന്‍ നായര്‍, എരുമേലിയില്‍ കെ.സി.ജോസഫ്, പൊന്‍കുന്നത്ത് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എംഎല്‍എ, പാലായില്‍ മാണി സി.കാപ്പന്‍, കുറവിലങ്ങാട് നാട്ടകം സുരേഷ്, കടുത്തുരുത്തിയില്‍ മോന്‍സ് ജോസഫ് എംഎല്‍എ എന്നിവര്‍ സമ്മേളനം ഉദ്ഘാടനം ചെയ്യും.

കേരളത്തിലെ ആദ്യ രാഷ്ട്രീയ രക്തസാക്ഷി ചിറ്റേടത്തു ശങ്കുപ്പിള്ളയുടെ ജീവചരിതം ഐതിഹാസികമാണ്. അവര്‍ണര്‍ക്ക് നീതി ലഭിക്കുന്നതിനായി ആദ്യം സ്വന്തം വീട്ടില്‍ ചിറ്റേടത്തു ശങ്കുപ്പിളള പന്തിഭോജനം നടത്തി. ജാതിഭേദമില്ലാതെ എല്ലാവര്‍ക്കും അദ്ദേഹത്തിന്റെ അമ്മ ഭക്ഷണം വിളമ്പി നല്‍കി. 1924ലെ വൈക്കം സത്യഗ്രഹത്തിന്റെ മുന്നണിപ്പോരാളിയായിരുന്ന ശങ്കുപ്പിള്ള സത്യഗ്രഹ വിരുദ്ധര്‍ ഏര്‍പ്പെടുത്തിയ ഗുണ്ടകളുടെ ക്രൂരമര്‍ദനമേറ്റ് 38ാം വയസ്സിലായിരുന്നു അദ്ദേഹം മരണമടഞ്ഞത്.

1887 ഏപ്രില്‍ 10ന് അമ്പലപ്പാട്ട് രായിങ്ങന്‍ ശങ്കരനാശാന്റെയും ചിറ്റേടത്തു പാര്‍വതിയമ്മയുടെയും മകനായാണ് ശങ്കുപ്പിള്ളയുടെ ജനനം. 22ാം വയസ്സ് മുതല്‍ സാമൂഹിക രാഷ്ട്രീയ രംഗത്ത് അദ്ദേഹം സാന്നിധ്യമറിയിച്ചു. 1913ല്‍ മൂന്നുമാസം സബര്‍മതി ആശ്രമത്തില്‍ ഗാന്ധിജിയോടൊപ്പം പ്രവര്‍ത്തിച്ചു. സബര്‍മതിയില്‍നിന്നു ഗാന്ധിജിയുടെ ആശീര്‍വാദവും മൂന്നു ചര്‍ക്കകളുമായാണ് ശങ്കുപ്പിള്ള നാട്ടിലേക്ക് മടങ്ങിയത്. ചെങ്ങന്നൂര്‍ കേന്ദ്രമാക്കി കോണ്‍ഗ്രസ് പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടു. മഹാസമ്മേളനങ്ങള്‍ക്ക് നേതൃത്വം നല്‍കി. പ്രസംഗ നിരോധന ഉത്തരവുകള്‍ ലംഘിച്ച് അറസ്റ്റ് വരിച്ചു.

അയിത്തത്തിനെതിരെ വൈക്കം സത്യഗ്രഹത്തിനുള്ള ഒരുക്കങ്ങള്‍ ആരംഭിച്ചപ്പോള്‍ നിര്‍ണായക ചുമതലകള്‍ക്ക് നിയോഗിക്കപ്പെട്ടത് ചിറ്റേടത്തു ശങ്കുപ്പിള്ളയായിരുന്നു. സത്യഗ്രഹത്തിന് ധര്‍മഭടന്‍മാരെ സംഘടിപ്പിക്കുന്നതിനും അദ്ദേഹം നേതൃത്വം നല്‍കി. 1924 മാര്‍ച്ച് 30ന് സഹനസമരത്തിന് തുടക്കമായി. ദുരാചാരത്തിനെതിരെയുള്ള സമരത്തിന്റെ മുന്‍പന്തിയില്‍ ശങ്കുപ്പിള്ള നിലയുറപ്പിച്ചു.

1924 ഒക്ടോബറില്‍ ചിറ്റേടത്തു ശങ്കുപ്പിള്ളയ്‌ക്കെതിരെ ഗുണ്ടാ ആക്രമണം നടന്നു. സത്യഗ്രഹിയുടെ ധര്‍മം പാലിച്ച് മര്‍ദനമെല്ലാം ഏറ്റുവാങ്ങി. ആദ്യം വൈക്കത്തുനിന്ന് ചങ്ങനാശേരി കൈനിക്കരയിലെത്തിച്ച് ചികിത്സ നല്‍കി. പിന്നീട് ചിറ്റേടത്തു വീട്ടിലെത്തിച്ചു ചികിത്സ തുടര്‍ന്നു. പക്ഷേ, ജ്വലിക്കുന്ന ഓര്‍മകള്‍ ബാക്കിയാക്കി 1924 ഡിസംബര്‍ 13ന് അദ്ദേഹം ഓര്‍മ്മയായി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

​പൊതുജനങ്ങളുടെ ആരോഗ്യത്തിന് ഭീഷണി; ഗുജറാത്തിൽ വലിയ തോതിൽ മായം കലർത്തിയ പാൽ പിടികൂടി നശിപ്പിച്ചു

0
ലഖ്‌നൗ: ഗുജറാത്ത് കലാവാഡില്‍ വ്യാജ പാല്‍ പിടികൂടി. 7,150 ലിറ്റര്‍ മായം...

ഹോർമുസ് കടലിടുക്കിൽ കപ്പലുകളിൽ നിന്ന് ഫീസ് ഈടാക്കാൻ നടപടിയുമായി ഇറാൻ; നാവിഗേഷണൽ സേവനങ്ങൾക്കായാണ് തുകയെന്ന്...

0
ടെഹ്റാൻ: അമേരിക്കയുമായുള്ള യുദ്ധം അനിശ്ചിതമായി നീളുന്നതിനിടെ ഹോർമുസ് കടലിടുക്കിൽ ഫീസ് ഈടാക്കാൻ...

യാത്രയ്ക്കിടെ മോശമായി പെരുമാറിയെന്ന പരാതി; കാസർകോട് ഡിഎഫ്ഒക്കെതിരെ റെയിൽവേ പൊലീസ് കേസെടുത്തു

0
കാസര്‍കോട്: കാസര്‍കോട് ഡിഎഫ്ഒക്കെതിരെ കേസ്. ട്രെയിനില്‍ സ്ത്രീകളോട് അപമര്യാദയായി പെരുമാറിയെന്നാണ് പരാതി....