പച്ചപിടിക്കാന്‍ പച്ചയായ ബഡ്ജറ്റ് അവതരിപ്പിച്ച് ജില്ലാ പഞ്ചായത്ത്

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : പച്ചപിടിക്കാന്‍ പച്ചയായ ബഡ്ജറ്റ് അവതരിപ്പിച്ച് ജില്ലാ പഞ്ചായത്ത്. കാര്‍ഷിക മേഖലയ്ക്ക് പ്രാമുഖ്യം നല്‍കി സമ്പൂര്‍ണ ശുചിത്വം മുന്‍ നിര്‍ത്തി ജില്ലാ പഞ്ചായത്ത് ബജറ്റ്. 10.50 കോടി രൂപ ചെലവിട്ട് ജില്ലയുടെ ഭക്ഷ്യസുരക്ഷക്ക് വിപുലവും ശാസ്ത്രീയവുമായ പദ്ധതികള്‍ തയാറാക്കാനും ജൈവവള പ്രയോഗം ഗ്രീന്‍ ഹൗസ് തുടങ്ങി ശാസ്ത്രീയ മാര്‍ഗങ്ങള്‍ സ്വീകരിച്ച് കാര്‍ഷിക വിളകള്‍ വര്‍ധിപ്പിക്കാനും കാര്‍ഷിക ഉല്‍പന്നങ്ങള്‍ സംഭരിക്കുന്നതിനും ന്യായവില ഉറപ്പാക്കുന്നതിനും ആവശ്യമായ സംഭരണ വിതരണ കേന്ദ്രങ്ങള്‍ സ്ഥാപിക്കാനും ലക്ഷ്യമിടുന്ന ബജറ്റാണ് ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് മായാ അനില്‍ കുമാര്‍ അവതരിപ്പിച്ചത്.പ്രസിഡന്റ് ഓമല്ലൂര്‍ ശങ്കരന്‍ അധ്യക്ഷതവഹിച്ചു.

4.68 കോടി രൂപ മുന്‍ ബാക്കിയും, 140.40 കോടി രൂപ ഈ വര്‍ഷത്തെ വരവും ചേര്‍ത്ത് 145.09 കോടി രൂപ ആകെ വരവും, 139.80 കോടി രൂപ ചെലവും പ്രതീക്ഷിക്കുന്നതാണ് ബജറ്റ്. സമ്പൂര്‍ണ ശുചിത്വം, കാര്‍ഷിക മേഖല, വിദ്യാഭ്യാസം, വനിത ശിശുക്ഷേമം, യുവജനക്ഷേമം, വയോജന ക്ഷേമം, ആരോഗ്യം, ഭവന നിര്‍മാണം, പട്ടികജാതി പട്ടിക വര്‍ഗ ക്ഷേമം തുടങ്ങി ജില്ലയുടെ വികസനത്തിനാവശ്യമായ സമസ്ത മേഖലകള്‍ക്കും ബജറ്റില്‍ മുന്‍തൂക്കം നല്‍കിയിട്ടുണ്ട്.

സമ്പൂര്‍ണ ശുചിത്വം എന്ന ലക്ഷ്യം കൈവരിക്കുന്നതിനായി 4.40 കോടി രൂപയും മൃഗസംരക്ഷണ വകുപ്പുമായി സഹകരിച്ച് തെരുവ് നായ ശല്യം പരിഹരിക്കുന്നതിന് ആധുനിക സൗകര്യങ്ങളുള്ള എബിസി കേന്ദ്രം നിര്‍മിക്കുന്നതിന് ഒന്നരക്കോടി രൂപയും വയോജന സൗഹൃദ ജില്ലയായി ജില്ലയെ മാറ്റാനുള്ള പദ്ധതികള്‍ക്കായി 1.70 കോടി രൂപയും ജില്ലയുടെ വിദ്യാഭ്യാസ രംഗം മികവുറ്റതായി മാറ്റിയെടുക്കാനുള്ള പദ്ധതികള്‍ക്കായി 9.85 കോടി രൂപയും സ്ത്രീകളുടെയും കുട്ടികളുടെയും ക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്കായി 2.65 കോടി രൂപയും അവയവമാറ്റ ശസ്ത്രക്രിയ നടത്തിയവര്‍ക്ക് സൗജന്യ മരുന്ന് നല്‍കുന്ന പദ്ധതിയുള്‍പ്പെടെ ആരോഗ്യ മേഖലയ്ക്കായി 11.30 കോടിയും, യുവജന ക്ഷേമത്തിനായി 41 ലക്ഷം രൂപയും സ്വന്തമായി ആരംഭിക്കുന്ന ചെറുകിട വ്യവസായ സംരംഭങ്ങള്‍ക്കായി 2.39 കോടി രൂപയും മത്സ്യ കൃഷി വികസനത്തിനായി 1.07 കോടി രൂപയും സംസ്ഥാന സര്‍ക്കാരിന്റെ ലൈഫ് മിഷന്‍ പദ്ധതിയിലെ ഭവന നിര്‍മാണത്തിനായി 10 കോടി രൂപയും വകയിരുത്തി.

പട്ടികജാതി വികസനത്തിന്റെ ഭാഗമായി തൊഴില്‍രഹിതരായ യുവതി യുവാക്കള്‍ക്കായി വിവിധ സ്ഥാപനങ്ങളില്‍ തൊഴില്‍ ചെയ്ത് പരിശീലിക്കാന്‍ അലവന്‍സ് നല്‍കുന്ന പദ്ധതി ഉള്‍പ്പെടെ പട്ടികജാതി ക്ഷേമത്തിന് 3.85 കോടി രൂപയും വകയിരുത്തി. പട്ടിക വര്‍ഗ ക്ഷേമത്തിനായി 92.54 ലക്ഷം രൂപയും സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ തടയുന്നതിനും ജില്ലാ തലത്തില്‍ സ്ത്രീകളുടെ സാമൂഹികപദവി ഉയര്‍ത്തുന്നതിന് അടക്കമുള്ള സ്ത്രീ സുരക്ഷ, വനിത ക്ഷേമത്തിനായി 1.35 കോടി രൂപയും, ട്രാന്‍സ്‌ജെന്‍ഡര്‍ സൗഹൃദ പദ്ധതികളടക്കം സാമൂഹികക്ഷേമത്തിനായി 10 ലക്ഷം രൂപയും ജില്ലയെ ഭിന്നശേഷി സൗഹൃദമാക്കുന്നതിനായി 1.50 കോടി രൂപയും ഊര്‍ജ മേഖലയ്ക്ക് 2.33 കോടി രൂപയും ദാരിദ്ര്യ ലഘൂകരണം തൊഴില്‍ മേഖല എന്നിവയ്ക്ക് 2.20 കോടി രൂപയും ജില്ലാ പഞ്ചായത്തിലെ 16 ഡിവിഷനിലേക്കും റോഡുകള്‍ നവീകരിക്കുന്നതിനായി 45.02 കോടി രൂപയും കലാ, സാംസ്‌കാരിക വികസനത്തിനും, കായികക്ഷേമത്തിനും 1.70 കോടി രൂപയുമാണ് ബജറ്റില്‍ വകയിരുത്തിയിട്ടുള്ളത്. പൊതുഭരണ വിഭാഗത്തില്‍ ജില്ലാ പഞ്ചായത്തിന്റെ ചുമതലയിലുള്ള സ്ഥാപനങ്ങളുടെയും വൈദ്യുതി, വെള്ളക്കരം എന്നീ ചാര്‍ജുകള്‍ക്കായി 53 ലക്ഷം രൂപയും ജില്ലാ പഞ്ചായത്ത് ഓഫിസ് നവീകരണ പ്രവര്‍ത്തനങ്ങള്‍ക്കായി നാലു കോടി രൂപയും വകയിരുത്തിയിട്ടുണ്ട്.

കൊടുമണ്‍ റൈസ് മില്ലിന്റെ പണി പൂര്‍ത്തീകരിച്ച് പ്രവര്‍ത്തനം ആരംഭിക്കുന്നതിനും റാന്നി കാര്‍ഷികോല്‍പാദന കമ്പനിക്ക് പശ്ചാത്തല വികസനത്തിനും ഫണ്ട് അനുവദിക്കുമെന്ന് അധ്യക്ഷത വഹിച്ച പ്രസിഡന്റ് ഓമല്ലൂര്‍ ശങ്കരന്‍ പറഞ്ഞു. കരിമ്പ് കൃഷി പ്രോത്സാഹിപ്പിക്കുന്നതിനും കൂടുതല്‍ സ്ഥലത്തേക്ക് വ്യാപിപ്പിക്കുന്നതിനും ശര്‍ക്കര ഉല്‍പാദനം ആരംഭിക്കുന്നതിനും ഊന്നല്‍ നല്‍കുമെന്നും ഭക്ഷണം പാകം ചെയ്തു കഴിക്കാന്‍ കഴിയാത്തവരുള്ള വീടുകളില്‍ ഭക്ഷണം എത്തിക്കുന്ന മാര്‍ ക്രിസോസ്റ്റം മീല്‍സ് ഓണ്‍ വീല്‍സ് പദ്ധതി 8 ബ്ലോക്ക് പഞ്ചായത്തുകളില്‍ നടപ്പിലാക്കുമെന്നും അദ്ദേഹം പറഞ്ഞു.

ബജറ്റ് അവതരണ യോഗത്തില്‍ സ്ഥിരം സമിതി അധ്യക്ഷരായ ആര്‍. അജയകുമാര്‍, ജിജി മാത്യു, ബീന പ്രഭ, ലേഖ സുരേഷ്, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ റോബിന്‍ പീറ്റര്‍, രാജി പി.രാജപ്പന്‍, സി.കെ.ലതാകുമാരി, ജെസി അലക്‌സ്, ജോര്‍ജ് ഏബ്രഹാം, ജിജോ മോഡി, വി.ടി.അജോമോന്‍, സി. കൃഷ്ണകുമാര്‍, ജി.ശ്രീനാദേവി കുഞ്ഞമ്മ, സാറാ തോമസ്, ഇലന്തൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജെ.ഇന്ദിരാദേവി, പറക്കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആര്‍.തുളസീധരന്‍ പിള്ള, ജില്ലാ പഞ്ചായത്ത് സെക്രട്ടറി എ.എസ്.നൈസാം തുടങ്ങിയവര്‍ പങ്കെടുത്തു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

അർജന്റീനയെ ട്രോളി പോലീസ്; പ്രതിഷേധം കനത്തതോടെ പോസ്റ്റ് പിൻവലിച്ചു

0
കൊച്ചി: കേരള ജനതയ്‌ക്കൊപ്പം തങ്ങളുണ്ടെന്ന കേരള പോലീസിന്‍റെ സോഷ്യൽമീഡിയ പോസ്റ്റ് ചര്‍ച്ചയ്ക്കും...

ഇറാനെതിരെ 1,000 മിസൈലുകൾ സജ്ജമെന്ന് അമേരിക്ക; ട്രംപിന്റെ മുന്നറിയിപ്പ്

0
വാഷിംഗ്ടൺ: അമേരിക്കയും ഇറാനും തമ്മിലുള്ള സംഘർഷം വഷളാകുന്നതിനിടെ, അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ്...

എം.എൽ.എയെ ചാക്കിടാൻ 20–30 കോടി വാഗ്ദാനം; ബിജെപിക്കെതിരെ ഒമർ അബ്ദുള്ള

0
ശ്രീനഗർ :ജമ്മു കശ്മീർ സർക്കാരിനെ അട്ടിമറിക്കാൻ ബിജെപി വീണ്ടും ‘ഓപ്പറേഷൻ ലോട്ടസ്’...

പ്രിയദർശിനിയുടെ വരവിൽ വരുമാനം കുറഞ്ഞു; ചീനിക്കാസ് സർവീസ് നിർത്തി

0
തൃശ്ശൂര്‍: കെഎസ്ആര്‍ടിസി ബസില്‍ സ്ത്രീകള്‍ക്ക് സൗജന്യയാത്ര അനുവദിക്കുന്ന പ്രിയദര്‍ശിനി പദ്ധതി ആരംഭിച്ചതിന്...