പോത്തന്‍കോട് സുധീഷ് കൊലക്കേസിലെ പ്രധാന സാക്ഷി അജിലാല്‍ കൂറുമാറി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: പോത്തന്‍കോട് സുധീഷ് കൊലക്കേസിലെ പ്രധാന സാക്ഷി അജിലാല്‍ കൂറുമാറി. രഹസ്യ മൊഴിവരെ മാറ്റി പറഞ്ഞ സാക്ഷിക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് പബ്ലിക് പ്രോസിക്യൂട്ടര്‍ അറിയിച്ചു.നാടിനെ നടുക്കിയ കേസിന്റെ വിചാരണ കഴിഞ്ഞ ദിവസമാണ് ആരംഭിച്ചത്. ആദ്യ ദിവസം തന്നെ കേസിലെ രണ്ടാം സാക്ഷിയും ദൃക്സാസാക്ഷിയുമായ അജിലാല്‍ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ കൂറിമാറുകയായിരുന്നു.

2021 ഡിസംബര്‍ 11-നായിരുന്നു തലസ്ഥാനത്തെ ഞെട്ടിച്ച കൊലപാതകം നടന്നത്. പോത്തന്‍കോട് സ്വദേശി സുധീഷിനെ കൊലപ്പെടുത്തിയ ശേഷം മൃതദേഹത്തില്‍ നിന്നും കാല്‍ വെട്ടിയെടുത്ത് പ്രതികള്‍ റോഡിലൂടെ നടന്നുവെന്നാണ് കേസ്. കേസിലെ ഒന്നാം സാക്ഷിയായ സജീവ് ഗള്‍ഫിലാണ്. അതിനാല്‍ രണ്ടാം സാക്ഷി അജിലാലിനെയാണ് ഒന്നാം സാക്ഷിയായി കോടതിയില്‍ വിസ്തരിച്ചത്.

ഒന്നാം പ്രതി ഉണ്ണി ഇടത് കാല്‍ വെട്ടി റോഡിലൂടെ കൊണ്ടുപോയത് കണ്ടതായി പോലീസിന് നല്‍കിയ മൊഴിയാണ് സാക്ഷി കോടതിയില്‍ മാറ്റി പറഞ്ഞത്. പോലീസില്‍ മാത്രമല്ല മജിസ്ട്രേറ്റിന് മുന്‍പില്‍ രഹസ്യ മൊഴി നല്‍കിയ സാക്ഷി കൂടിയാണ് കൂറുമാറിയ അജിലാല്‍. രഹസ്യ മൊഴി വരെ മാറ്റി പറഞ്ഞ സാക്ഷിക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് പബ്ലിക് പ്രോസിക്യൂട്ടര്‍ ഡോ. ഗീന കുമാരി അറിയിച്ചു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

അർജന്റീനയെ ട്രോളി പോലീസ്; പ്രതിഷേധം കനത്തതോടെ പോസ്റ്റ് പിൻവലിച്ചു

0
കൊച്ചി: കേരള ജനതയ്‌ക്കൊപ്പം തങ്ങളുണ്ടെന്ന കേരള പോലീസിന്‍റെ സോഷ്യൽമീഡിയ പോസ്റ്റ് ചര്‍ച്ചയ്ക്കും...

ഇറാനെതിരെ 1,000 മിസൈലുകൾ സജ്ജമെന്ന് അമേരിക്ക; ട്രംപിന്റെ മുന്നറിയിപ്പ്

0
വാഷിംഗ്ടൺ: അമേരിക്കയും ഇറാനും തമ്മിലുള്ള സംഘർഷം വഷളാകുന്നതിനിടെ, അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ്...

എം.എൽ.എയെ ചാക്കിടാൻ 20–30 കോടി വാഗ്ദാനം; ബിജെപിക്കെതിരെ ഒമർ അബ്ദുള്ള

0
ശ്രീനഗർ :ജമ്മു കശ്മീർ സർക്കാരിനെ അട്ടിമറിക്കാൻ ബിജെപി വീണ്ടും ‘ഓപ്പറേഷൻ ലോട്ടസ്’...

പ്രിയദർശിനിയുടെ വരവിൽ വരുമാനം കുറഞ്ഞു; ചീനിക്കാസ് സർവീസ് നിർത്തി

0
തൃശ്ശൂര്‍: കെഎസ്ആര്‍ടിസി ബസില്‍ സ്ത്രീകള്‍ക്ക് സൗജന്യയാത്ര അനുവദിക്കുന്ന പ്രിയദര്‍ശിനി പദ്ധതി ആരംഭിച്ചതിന്...