ഡിജിപി കസേരയിലേയ്ക്ക് മലയാളിയോ? മാര്‍വാഡിയോ?

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: സര്‍ക്കാരിന്റെ വിശ്വസ്തനും ഇഷ്ടക്കാരനുമായ പോലീസ് മേധാവി അനില്‍കാന്ത് ജൂണ്‍ 30ന് പടിയിറങ്ങാനിരിക്കെ, അദ്ദേഹത്തിന്റെ പിന്‍ഗാമിയെ കണ്ടെത്താന്‍ നടപടി തുടങ്ങി. പോലീസ് മേധാവിയാവാന്‍ താത്പര്യമുള്ള 8 സീനിയര്‍ ഉദ്യോഗസ്ഥരുടെ പട്ടിക ആഭ്യന്തരവകുപ്പ് പൊതുഭരണ വകുപ്പിനും അവിടെ നിന്ന് മുഖ്യമന്ത്രിയുടെ ഓഫീസിലും കൈമാറിയിരിക്കുകയാണ്. സംസ്ഥാനത്തുള്ള അഞ്ച് ഐ.പി.എസുകാരും കേന്ദ്ര ഡെപ്യൂട്ടേഷനിലുള്ള മൂന്ന് ഐ.പി.എസുകാരും ഈ പട്ടികയിലുണ്ട്.

മുഖ്യമന്ത്രി അനുമതി നല്‍കിയാല്‍ പട്ടിക ഈയാഴ്ച പൊതുഭരണവകുപ്പ് കേന്ദ്രസര്‍ക്കാരിന് കൈമാറും. നിലവിലെ മേധാവി വിരമിക്കുന്നതിന് 3മാസം മുന്‍പ് പട്ടിക കേന്ദ്രത്തിലെത്തണമെന്നാണ് ചട്ടം. മുന്‍പത്തേതു പോലെ സര്‍ക്കാരിന് വേണ്ടപ്പെട്ടവരെ ഇപ്പോള്‍ ഡിജിപിയാക്കാനാവില്ല. 30വര്‍ഷം സര്‍വീസുള്ള ഐ.പി.എസ് ഉദ്യോഗസ്ഥരെയാണ് പോലീസ് മേധാവിയാവാന്‍ പരിഗണിക്കുക. ഇവരുടെ പട്ടിക സംസ്ഥാനം കേന്ദ്രആഭ്യന്തര മന്ത്രാലയത്തിന് കൈമാറണം. യു.പി.എസ്.സി ചെയര്‍മാന്‍, കേന്ദ്ര ആഭ്യന്തരസെക്രട്ടറി, കേന്ദ്രസേനകളിലൊന്നിന്റെ മേധാവി, സംസ്ഥാന ചീഫ്സെക്രട്ടറി, പോലീസ് മേധാവി എന്നിവരടങ്ങിയ സമിതി ഇതില്‍ നിന്ന് മൂന്നംഗ അന്തിമപാനല്‍ തയ്യാറാക്കി നിയമനത്തിനായി സര്‍ക്കാരിന് കൈമാറും. യു.പി.എസ്.സി നല്‍കുന്ന മൂന്നംഗപാനലില്‍ നിന്ന് സംസ്ഥാന സര്‍ക്കാരാണ് പോലീസ് മേധാവിയെ നിയമിക്കേണ്ടത്. നിയമിക്കപ്പെടുന്നവരെ രണ്ടുവര്‍ഷത്തേക്ക് മാറ്റരുതെന്ന് സുപ്രീംകോടതി ഉത്തരവുണ്ട്.

രണ്ടു വര്‍ഷം വരെ കാലാവധി നീട്ടാനും സംസ്ഥാനത്തിന് അധികാരമുണ്ട്. ഇപ്പോള്‍ തയ്യാറാക്കിയ പട്ടികയിലുള്ള 8 ഉദ്യോഗസ്ഥര്‍ ഇവരാണ്-സി.ആര്‍.പി.എഫ് അഡി.ഡയറക്ടര്‍ നിതിന്‍അഗര്‍വാള്‍, പോലീസ് ആസ്ഥാനത്തെ എ.ഡി.ജി.പി കെ.പദ്മകുമാര്‍, ക്രൈംബ്രാഞ്ച് മേധാവി ഷേഖ് ദര്‍വേഷ് സാഹിബ്, ഇന്റലിജന്‍സ് മേധാവി ടി.കെ.വിനോദ്കുമാര്‍, കോസ്റ്റല്‍ പോലീസ് എ.ഡി.ജി.പി സഞ്ജീബ് കുമാര്‍ പട്ജോഷി, ബിവറേജസ് കോര്‍പറേഷന്‍ എം.ഡി യോഗേഷ് ഗുപ്ത, കേന്ദ്ര ഇന്റലിജന്‍സ് ബ്യൂറോ അഡി.ഡയറക്ടര്‍മാരായ ഹരിനാഥ്മിശ്ര, രവാഡാ ചന്ദ്രശേഖര്‍.

കേന്ദ്ര ഡെപ്യൂട്ടേഷനിലുള്ള നിതിന്‍ അഗര്‍വാളാണ് പട്ടികയിലെ ഏറ്റവും സീനിയര്‍. കേന്ദ്രത്തില്‍ ഡി.ജി.പിയായി എംപാനല്‍ ചെയ്തതിനാല്‍ അദ്ദേഹത്തിന് സി.ആര്‍.പി.എഫിന്റെയോ ബി.എസ്.എഫിന്റെയോ മേധാവിയാകാം. സംസ്ഥാനത്തേക്ക് മടങ്ങിയാല്‍ കേന്ദ്രസേനയിലെ അദ്ദേഹത്തിന്റെ സാദ്ധ്യത കുറയും. പോലീസ് ആസ്ഥാനത്തെ എ.ഡി.ജി.പി കെ.പത്മകുമാര്‍, ക്രൈംബ്രാഞ്ച് മേധാവി ഷേഖ് ദര്‍വേഷ് സാഹിബ് എന്നിവര്‍ക്കാണ് സാധ്യത കല്‍പ്പിക്കപ്പെടുന്നത്. 2025ഏപ്രില്‍ വരെയും ഷേഖ് ദര്‍വേഷിന് 2024 ജൂലായ് വരെയും കാലാവധിയുണ്ട്. ഇന്റലിജന്‍സ് ബ്യൂറോയിലുള്ള ഹരിനാഥ്മിശ്രയ്ക്ക് 2025ജൂലായ് വരെയും രവാഡാ ചന്ദ്രശേഖറിന് 2026ജൂലായ് വരെയും സര്‍വീസുണ്ട്. ഇന്റലിജന്‍സ് മേധാവി ടി.കെ.വിനോദ്കുമാറിനും സാധ്യതയുണ്ട്.

മുഖ്യമന്ത്രിയുമായി അടുപ്പമുള്ള അദ്ദേഹത്തിന് 2025ആഗസ്റ്റ് വരെ കാലാവധിയുണ്ട്. വിരമിക്കാന്‍ ആറുമാസത്തില്‍ താഴെമാത്രം കാലാവധിയുള്ള മനുഷ്യാവകാശ കമ്മിഷന്‍ ഡി.ജി.പി ടോമിന്‍ തച്ചങ്കരി, അഗ്നിരക്ഷാ വിഭാഗം മേധാവി ഡോ.ബി സന്ധ്യ, എക്‌സൈസ് കമ്മിഷണര്‍ എസ്.ആനന്ദകൃഷ്ണന്‍, പ്രധാനമന്ത്രിയുടെ സുരക്ഷാ ചുമതലയുടെ നേതൃത്വം വഹിക്കുന്ന അരുണ്‍കുമാര്‍ സിന്‍ഹ എന്നിവരെ പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടില്ല.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

​പൊതുജനങ്ങളുടെ ആരോഗ്യത്തിന് ഭീഷണി; ഗുജറാത്തിൽ വലിയ തോതിൽ മായം കലർത്തിയ പാൽ പിടികൂടി നശിപ്പിച്ചു

0
ലഖ്‌നൗ: ഗുജറാത്ത് കലാവാഡില്‍ വ്യാജ പാല്‍ പിടികൂടി. 7,150 ലിറ്റര്‍ മായം...

ഹോർമുസ് കടലിടുക്കിൽ കപ്പലുകളിൽ നിന്ന് ഫീസ് ഈടാക്കാൻ നടപടിയുമായി ഇറാൻ; നാവിഗേഷണൽ സേവനങ്ങൾക്കായാണ് തുകയെന്ന്...

0
ടെഹ്റാൻ: അമേരിക്കയുമായുള്ള യുദ്ധം അനിശ്ചിതമായി നീളുന്നതിനിടെ ഹോർമുസ് കടലിടുക്കിൽ ഫീസ് ഈടാക്കാൻ...

യാത്രയ്ക്കിടെ മോശമായി പെരുമാറിയെന്ന പരാതി; കാസർകോട് ഡിഎഫ്ഒക്കെതിരെ റെയിൽവേ പൊലീസ് കേസെടുത്തു

0
കാസര്‍കോട്: കാസര്‍കോട് ഡിഎഫ്ഒക്കെതിരെ കേസ്. ട്രെയിനില്‍ സ്ത്രീകളോട് അപമര്യാദയായി പെരുമാറിയെന്നാണ് പരാതി....