സ്വകാര്യ ഫാര്‍മസിസ്റ്റുകള്‍ക്ക് വാക്സിന്‍ മുന്‍ഗണന നല്‍കണം :​ കെ.പി.പി.എ

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട്​ : ആരോഗ്യമേഖലയിലെ മുന്‍നിര പോരാളികളായ സ്വകാര്യ മെഡിക്കല്‍ ഷോപ്പുകളില്‍ ജോലി ചെയ്യുന്ന ഫാര്‍മസിസ്റ്റുകള്‍ക്ക് കോവിഡ്​ വാക്​സില്‍ ഉടന്‍ നല്‍കാന്‍ നടപടി സ്വീകരിക്കണമെന്ന്​ കേരള പ്രൈവറ്റ് ഫാര്‍മസിസ്റ്റ്സ് അസോസിയേഷന്‍ (കെപി പിഎ) സംസ്ഥാന കമ്മിറ്റി ആവശ്യപ്പെട്ടു.

കോവിഡ്​ രണ്ടാം തരംഗം ഏറെ ഭീഷണി ഉയര്‍ത്തുന്ന പുതിയ സാഹചര്യത്തിലും ​ഇതിനുള്ള നടപടിയായിട്ടില്ല. ഗവ. മേഖലയിലെ ഫാര്‍മസിസ്റ്റുകള്‍ക്ക് വാക്സിന്‍ ഇതിനകം ലഭിച്ചിട്ടുണ്ട്. കര്‍ശന അടച്ചിടലും ലോക്ഡൗണ്‍ പോലുള്ള സമയങ്ങളിലെല്ലാം കൃത്യമായി സേവനം അനുഷ്​ടിക്കുന്ന വിഭാഗമാണ് സ്വകാര്യ ഫാര്‍മസിസ്റ്റുകള്‍, നിരവധി രോഗികളുമായി നേരിട്ട് സമ്പര്‍ക്കം പുലര്‍ത്തുന്നവരുമാണ്. വസ്​തുത ഇതായിരിക്കെ പരിഗണിക്കപ്പെടാത്തത്​ അംഗീകരിക്കാനാവില്ല. വസ്​തുതകള്‍ മനസിലാക്കി അടിയന്തിരമായി വാക്സിന്‍ ലഭ്യമാക്കാനുള്ള നടപടികള്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ കൈകൊള്ളണമെന്ന് കേരള പ്രൈവറ്റ് ഫാര്‍മസിസ്റ്റ്സ് അസോസിയേഷന്‍ ആവശ്യപ്പെട്ടു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഫുട്ബോൾ മത്സരത്തിനിടെ പെൺകുട്ടിക്ക് നേരെ അശ്ലീല ആംഗ്യം ; കൊച്ചിയിൽ 21 വിദ്യാർത്ഥികൾക്കെതിരെ...

0
കൊച്ചി: ഫുട്ബോൾ മത്സരത്തിനിടെ പെൺകുട്ടിക്ക് നേരെ അശ്ലീല ആംഗ്യം കാണിച്ചു....

മണ്ണുത്തി-വടക്കഞ്ചേരി ദേശീയപാതയിൽ ബസ് കാത്തുനിന്ന മൂന്നുപേരെ കാർ ഇടിച്ച് തെറിപ്പിച്ചു

0
തൃശ്ശൂർ: മണ്ണുത്തി-വടക്കഞ്ചേരി ദേശീയപാത 544 വാണിയംപാറയിൽ ബസ് കാത്തുനിന്ന മൂന്നുപേരെ കാർ...

ഗുരുവായൂരിൽ റെക്കോഡ് ഭേദിച്ച് ഇന്ന് 420 കല്യാണങ്ങൾ നടന്നു

0
തൃശ്ശൂർ: ഗുരുവായൂരിൽ റെക്കോഡ് ഭേദിച്ച് കല്യാണത്തിരക്ക്. ചിങ്ങമാസത്തിലെ അവസാന ഞായറാഴ്ചയായ ഇന്ന്...

തെരഞ്ഞെടുപ്പ് തോൽവി സംബന്ധിച്ച് കേന്ദ്ര-സംസ്ഥാന സമിതികൾ ഉന്നയിച്ച വിമർശനങ്ങൾ മറികടക്കാനാണ് റിപ്പോർട്ട് തയ്യാറാക്കിയിരിക്കുന്നതെന്ന് എം.വി....

0
കോഴിക്കോട്: തെരഞ്ഞെടുപ്പ് തോൽവി സംബന്ധിച്ച് കേന്ദ്ര-സംസ്ഥാന സമിതികൾ ഉന്നയിച്ച വിമർശനങ്ങൾ മറികടക്കാനാണ്...