തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉദ്യോഗസ്ഥരെന്ന വ്യാജേന ലക്ഷങ്ങള്‍ കവര്‍ന്നു ; രണ്ടു പേര്‍ അറസ്റ്റില്‍

For full experience, Download our mobile application:
Get it on Google Play

പാലക്കാട് : പച്ചക്കറി വണ്ടിയിലെത്തിയ ഒരു കോടിരൂപയ്ക്കടുത്ത പണം തട്ടിയ സംഭവത്തില്‍ രണ്ടുപേര്‍ പിടിയില്‍. കുട്ടനല്ലൂര്‍ ഭാഗത്താണ് മാര്‍ച്ച്‌ മാസം 22-ാം തീയതി സംഭവം നടന്നത്. തെരഞ്ഞെടുപ്പ് കമ്മീഷന്റെ പേര് വെച്ച കാറില്‍ എത്തിയ രണ്ടുപേരാണ് 96 ലക്ഷം രൂപ ലോറിയില്‍ നിന്നും കവര്‍ന്നത്. തൃശ്ശൂര്‍ സ്വദേശി പ്രദീപ്, കായംകുളം സ്വദേശി അമല്‍കേശ് എന്നിവരാണ് പിടിക്കപ്പെട്ടത്.

കോയമ്പത്തൂരില്‍ നിന്നും മൂവാറ്റുപുഴയ്ക്ക് പോവുകയായിരുന്ന പച്ചക്കറി ലോറിയെ കാറിലെത്തിയ സംഘം കുട്ടനെല്ലൂരില്‍ വെച്ച്‌ തടയുകയായിരുന്നു. ലോറിയില്‍ കഞ്ചാവുണ്ടെന്ന വിവരം ലഭിച്ചെന്നും പരിശോധിക്കണമെന്നുമാണ് സംഘം പറഞ്ഞത്. തുടര്‍ന്ന് ലോറി ഡ്രൈവറേയും സഹായിയേയും അതേ കാറില്‍ കയറ്റി വഴിയില്‍ ഇറക്കിവിട്ടെന്നും പോലീസ് പറഞ്ഞു.

ഡ്രൈവറും സഹായിയും തിരികെ ലോറികിടന്നിടത്ത് എത്തുമ്പോഴേക്കും പണം നഷ്ടപ്പെട്ടതായി കണ്ടെത്തുകയായിരുന്നു. കോയമ്പത്തൂരില്‍ നിന്നും പച്ചക്കറി ലോറിയില്‍ പണം വരാറുണ്ടെന്ന് പച്ചക്കറി കച്ചവടം നടത്തുന്ന പ്രദീപിന് അറിയാമായിരുന്നു. ഈവിവരം ഉപയോഗപ്പെടുത്തിയാണ് പണം തട്ടാന്‍ പദ്ധതിയിട്ടത്. കള്ളപ്പണമാണെങ്കില്‍ കേസുണ്ടാകില്ലെന്ന ധാരണയിലായിരുന്നു പണം തട്ടല്‍. പണം നഷ്ടപ്പെട്ട വിവരം മണിക്കൂറുകള്‍ക്കകം വാഹന ഉടമ പോലീസിനോട് പറയുകയും സ്വര്‍ണം വിറ്റ പണമാണെന്ന തെളിവ് ഹാജരാക്കുകയും ചെയ്തു . അറസ്റ്റിലായ കൂട്ടുപ്രതി അമല്‍ കേശിന്റെ പേരില്‍ ആലപ്പുഴയില്‍ വിവിധ സ്‌റ്റേഷനുകളില്‍ കേസുകളുണ്ട്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കോതമംഗലം എസ്എച്ച്ഒയെ ഭീഷണിപ്പെടുത്തിയ കേസിൽ അർജുൻ ആയങ്കിക്ക് ജാമ്യം

0
കൊച്ചി: നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ അർജുൻ ആയങ്കിക്ക് ഒരു കേസിൽ...

ബാങ്ക് ഓഫ് ബറോഡയിൽ ലോക്കൽ ബാങ്ക് ഓഫീസർ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു

0
തിരുവനന്തപുരം: ബാങ്ക് ഓഫ് ബറോഡയിൽ ലോക്കൽ ബാങ്ക് ഓഫീസർ തസ്തികയിലേക്ക് അപേക്ഷ...

റാന്നി പഴവങ്ങാടി പഞ്ചായത്തില്‍ കുടുംബശ്രീ സി.ഡി.എസ് ഓണം വിപണന മേള ആരംഭിച്ചു

0
റാന്നി : പഴവങ്ങാടി ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സി.ഡി.എസിന്റെ നേതൃത്വത്തില്‍ ആരംഭിച്ച ഓണം...

35 ദിവസം പ്രായമുള്ള കുഞ്ഞിന് മരുന്ന് മാറി നൽകിയ സംഭവത്തിൽ നിർണായക ശബ്ദരേഖ പുറത്ത്

0
തൃശൂർ: മാളയിൽ 35 ദിവസം പ്രായമുള്ള കുഞ്ഞിന് മരുന്ന് മാറി നൽകിയ...