തിരുവനന്തപുരം: കെആർ ഗൗരിയമ്മയുടെ നില ഗുരുതരമെന്ന് മെഡിക്കൽ ബുള്ളറ്റിൻ. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലുള്ള ഗൗരിയമ്മ തീവ്ര പരിചരണ വിഭാഗത്തിൽ തുടരുകയാണ്. അണുബാധ നിയന്ത്രിക്കാനാണ് ഇപ്പോൾ ഡോക്ടർമാരുടെ പരിശ്രമം. പനിയും ശ്വാസംമുട്ടലും കാരണം കഴിഞ്ഞ ദിവസമാണ് ഗൗരിയമ്മയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ആഴ്ചകൾക്ക് മുൻപായിരുന്നു 102കാരിയായ കെ ആർ ഗൗരിയമ്മ ആലപ്പുഴയിൽ നിന്ന് തിരുവനന്തപുരത്തേക്ക് താമസം മാറ്റിയത്.
കെ.ആർ ഗൗരിയമ്മയുടെ നില ഗുരുതരമെന്ന് മെഡിക്കൽ ബുള്ളറ്റിൻ
RECENT NEWS
Advertisment