40 കോടിയുടെ ഫാൻസി കറൻസിയും 6 ലക്ഷം രൂപയുമായി 3 പേർ പിടിയിൽ

For full experience, Download our mobile application:
Get it on Google Play

കാസർകോട് : ആരെയോ കബളിപ്പിക്കാനായി കാറിൽ കടത്തുകയായിരുന്ന 40 കോടിയുടെ ഫാൻസി കറൻസിയും ഒറിജിനൽ 6 ലക്ഷം രൂപയുടെ കറൻസികളുമായി 3 പേർ പിടിയിൽ. കാഞ്ഞങ്ങാട് നിന്നു മംഗളൂരു ഭാഗത്തേക്കു പോകുകയായിരുന്ന കാർ ബേക്കൽ പോലീസ് സ്റ്റേഷനു സമീപം പോലീസ് കൈകാട്ടിയിട്ടും നിർത്താതെ പോയതിനെത്തുടർന്ന് പിന്തുടർന്നു ഉദുമയിൽ പിടികൂടുകയായിരുന്നു.

പൂനെയിൽ താമസിക്കുന്ന കർണാടക ബിദാസ് സ്വദേശി ഷേയ്ഖ് അലി(37), ഷോലാപ്പുർ കാൽജോനിൽ അന്നാ ഷേയ്ബ് അർജുൻ ഗെയ്ഡാക് (38), നോർത്ത് സോളാപ്പുർ കാർത്താലി വില്ലേജിലെ പരമേശ്വർ നർസുമാനെ (45) എന്നിവരാണു പിടിയിലായത്. പെട്ടിയിൽ അടുക്കിവെച്ച നിലയിലായിരുന്നു നോട്ടുകെട്ടുകൾ. 2000 രൂപയുടെ ഫാൻസി നോട്ടുകളടങ്ങിയ ഓരോ ലക്ഷത്തിന്റെ ബണ്ടിലിനു മുകളിലും ഏറ്റവും താഴെയും ഒറിജിനൽ 2000 രൂപയുടെ കറൻസി അടുക്കിവെച്ച നിലയിലായിരുന്നു.

സിഐ ടി.വി.പ്രദീഷ്, എസ്ഐ സി.ബാബു, എഎസ്ഐമാരായ അബൂബക്കർ കല്ലായി, വി.കെ പ്രസാദ് എന്നിവരാണ് ഇവരെ പിടികൂടിയത്. കാറും കറൻസിയും കസ്റ്റഡിയിലെടുത്തു. ഹിന്ദി സിനിമാ നിർമ്മാതാവും പ്രവർത്തകരും ബിസിനസുകാരുമാണെന്നാണ് കാറിലെ സംഘം പോലീസിനെ വിശ്വസിപ്പിച്ചത്.

അന്വേഷണത്തിൽ സിനിമയുമായി ബന്ധമില്ലെന്നും കർണാടകയിലും മഹാരാഷ്ട്രയിലും ഇവർക്കെതിരെ വിശ്വാസ വഞ്ചന, അടിപിടി ഉൾപ്പെടെ കേസുകൾ ഉണ്ടെന്നുമാണ് വിവരം കിട്ടിയതെന്ന് പോലീസ് പറഞ്ഞു. സംഘത്തെ പിന്നീട് ജാമ്യത്തിൽ വിട്ടു. ഇവർ ബേക്കൽകോട്ടയ്ക്കു സമീപം സ്പായിൽ താമസിച്ചതായി വിവരമുണ്ട്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...