പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ആരോഗ്യകരമായ ചര്‍ച്ച നടന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : കെ – റെയില്‍ സംബന്ധിച്ച്‌ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ആരോഗ്യകരമായ ചര്‍ച്ച നടന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പറഞ്ഞ കാര്യങ്ങള്‍ അതീവ താത്പര്യത്തോടെ പ്രധാനമന്ത്രി കേട്ടു. എന്താണ് ചെയ്യാന്‍ കഴിയുകയെന്ന് ആലോചിക്കാമെന്ന് അദ്ദേഹം ഉറപ്പ് നല്‍കി. കേന്ദ്രാനുമതി വേഗത്തില്‍ ലഭ്യമാകാന്‍ കൂടിക്കാഴ്ച സഹായകമാകുമെന്ന് പ്രതീക്ഷിക്കുന്നു. അനുഭാവപൂര്‍വമായ സമീപനമാണ് പ്രധനമന്ത്രിയില്‍ നിന്നുണ്ടായത്. അക്കാര്യത്തില്‍ പ്രധാനമന്ത്രിയെ നന്ദി അറിയിക്കുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.

കേരളത്തില്‍ കെ – റെയില്‍ പദ്ധതിയെ എതിര്‍ക്കുന്ന ചിലരുണ്ടല്ലോ. അവരും യാത്ര വേഗത്തില്‍ വേണമെന്ന് അഭിപ്രായം ഉള്ളവര്‍ തന്നൊണ്. വേഗതയും സുരക്ഷയും അതിപ്രധാനമാണ്. കേരളത്തില്‍ ഗതാഗതത്തിന് അധികസമയം വേണ്ടിവരുന്നു. പരിസ്ഥിതി സൗഹൃദ യാത്രാ സംവിധാനം വേണം. പദ്ധതികള്‍ യഥാസമയം നടപ്പാക്കിയില്ലെങ്കില്‍ ചെലവ് വര്‍ധിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ഗതാഗതം സുഗമമാക്കാന്‍ സര്‍ക്കാര്‍ സ്വീകരിച്ച നടപടികള്‍ മുഖ്യന്ത്രി വിശദീകരിച്ചു. തിരുവനന്തപുരം – കാസര്‍കോട് സില്‍വര്‍ലൈന്‍ ഏറ്റവും സുരക്ഷിതമായ യാത്രാസംവിധാനമാണ്. യാത്രാസമയം നാലു മണിക്കൂറായി കുറയ്ക്കും. കേരളത്തെ കാര്‍ബണ്‍ മുക്ത സംവിധാനത്തിലേക്ക് മാറ്റുകയാണ് ലക്ഷ്യം. അതിനുതകുന്നത് റോഡ് വഴിയുള്ള ഗതാഗത സംവിധാനമല്ല. 63,941 കോടി രൂപയാണ് സില്‍വര്‍ ലൈന്‍ പദ്ധതിയുടെ ചെലവെന്ന് മുഖ്യമന്ത്രി പറഞ്ഞു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വന്ദേമാതരം വിവാദം: കോൺഗ്രസ് മൃദു ഹിന്ദുത്വത്തിന്റെ പാതയിലെന്ന് ആവർത്തിച്ച് സിപിഐഎം നേതാവ് ടിപി രാമകൃഷ്ണൻ

0
തിരുവനന്തപുരം: പ്രതിപക്ഷ ഉപ നേതാവ് സ്ഥാനത്തില്‍ മുന്നണി യോഗത്തില്‍ ചര്‍ച്ച ഉണ്ടായിരുന്നില്ലെന്ന്...

ശബരിമല മിൽമ നെയ്യ് അഴിമതി അന്വേഷണ പുരോഗതിയിൽ തൃപ്തി രേഖപ്പെടുത്തി ഹൈക്കോടതി; നടപടികൾ വേഗത്തിൽ

0
തിരുവനന്തപുരം: ശബരിമലയിലെ മില്‍മ നെയ്യ് ക്രമക്കേടിൽ എസ്ഐടി അന്വേഷണം ശരിയായ ദിശയിലെന്ന്...

സുൽത്താൻ ബത്തേരിയെ ‘ഗണപതിവട്ടം’ എന്ന് പുനർനാമകരണം ചെയ്യണം : ആവശ്യവുമായി ഹിന്ദു ഐക്യവേദി

0
വയനാട്: സുല്‍ത്താന്‍ ബത്തേരിയുടെ പേര് ഗണപതി വട്ടമെന്നാക്കാണമെന്ന ആവശ്യവുമായി ഹിന്ദു ഐക്യ...

ഇഎംഎസ് ചിത്രത്തിന് മുന്നിൽ തുണികെട്ടി മറച്ച സംഭവം വിവാദത്തിൽ; കൊഴിഞ്ഞാമ്പാറ പഞ്ചായത്ത് ഭരണസമിതിക്കെതിരെ പ്രതിഷേധം...

0
പാലക്കാട്: കൊഴിഞ്ഞാമ്പാറ പഞ്ചായത്തിന്റെ കര്‍ഷക ദിനത്തില്‍ ഇഎംഎസിനോട് അനാദരവെന്ന് പരാതി. ചിറ്റൂര്‍...