പുരുഷ പോലീസ് ലാത്തികൊണ്ട് കുത്തി – പ്രതിഷേധിച്ച സ്ത്രീകള്‍ ; കല്ലായിലും പോലീസും നാട്ടുകാരും തമ്മില്‍ ഉന്തും തള്ളും

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട് : ചങ്ങനാശ്ശേരി മാടപ്പള്ളിക്ക് പിന്നാലെ ഇന്ന് കോഴിക്കോട് കല്ലായിലും വലിയ പ്രക്ഷോഭമാണ് കെ –  റെയിലുമായി ബന്ധപ്പെട്ട് ഉണ്ടായത്. കല്ലായില്‍ പോലീസും നാട്ടുകാരും തമ്മില്‍ ഉന്തും തള്ളും. സംസ്ഥാനത്ത് കെ റെയില്‍ വിരുദ്ധ സമരം ഇന്നും കൊടുമ്ബിരി കൊള്ളുന്നു. കെ – റെയില്‍ കല്ലിടാന്‍ എത്തിയ ഉദ്യോഗസ്ഥര്‍ക്കെതിരെയാണ് പ്രതിഷേധം ശക്തമായത്. പിന്നാലെ പ്രതിഷേധക്കാരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. സ്ത്രീകള്‍ അടക്കമുള്ളവരെ അറസ്റ്റ് ചെയ്ത് നീക്കി. പ്രതിഷേധത്തിനിടെ പ്രദേശത്ത് ഉദ്യോഗസ്ഥര്‍ കല്ലുകള്‍ സ്ഥാപിച്ചു. പ്രതിഷേധക്കാരെ ബലം പ്രയോഗിച്ച്‌ ജീപ്പിലേക്ക് പിടിച്ച്‌ കയറ്റി. പുരുഷ പോലീസ് ലാത്തി കൊണ്ട് കുത്തിയെന്നും പ്രതിഷേധിച്ച സ്ത്രീകള്‍ പറഞ്ഞു.

കല്ലിടാന്‍ വരുന്നത് സംബന്ധിച്ച്‌ യാതൊരു അറിവും ലഭിച്ചില്ലെന്നാണ് കല്ലായിലെ ജനങ്ങള്‍ പറയുന്നത്. കല്ലിടാന്‍ അനുവദിക്കില്ലെന്ന് കല്ലായിലെ സ്ഥലം ഉടമകള്‍ പറഞ്ഞു. കെ റെയിലില്‍ കല്ലിടാനെത്തിയ ഉദ്യോഗസ്ഥരെ തടഞ്ഞതിന് പിന്നാലെയാണ് കല്ലായില്‍ സംഘര്‍ഷാവസ്ഥയുണ്ടായത്. ജനങ്ങളോടൊപ്പം കെ – റെയില്‍ വിരുദ്ധ സമരസമിതിയും പ്രതിഷേധിക്കുന്നുണ്ട്. കെ – റെയിലിനെതിരെ നേരത്തെ കോഴിക്കോട് മീഞ്ചന്തയിലും പയ്യാനക്കലിലും വലിയ തോതിലുള്ള പ്രതിഷേധം നടന്നിരുന്നു. എറണാകുളം മാമലയില്‍ രണ്ട് ദിവസമായി കെ – റെയിലിനെതിരെ പ്രതിഷേധം തുടരുകയാണ്. മാമലയില്‍ പോലിസ് സുരക്ഷ ശക്തമായിട്ടുണ്ട്. ചങ്ങനാശ്ശേരിയില്‍ കെ – റെയിലിനെതിരെ സംയുക്ത സമിതിയുടെ ഹര്‍ത്താല്‍ തുടരുകയാണ്. കെ – റെയില്‍ വിരുദ്ധസമിതിയുടെ നേതൃത്വത്തിലാണ് പ്രതിഷേധം. കെ – റെയിലിനെതിരായ സമരം യു.ഡി.എഫ് ഏറ്റെടുത്തിട്ടുണ്ട്. യുഡിഎഫ് സംഘം ഇന്ന് ചങ്ങനാശേരിയില്‍ എത്തും. പൊലീസിനെ ആയുധമാക്കി സമരം തീര്‍ക്കാന്‍ ശ്രമമെന്നും സര്‍ക്കാര്‍ പിന്‍വാങ്ങുംവരെ സമരം തുടരുമെന്നും യു.ഡി.എഫ് അറിയിച്ചു.

അതേസമയം ആളിക്കത്തിയ പ്രതിഷേധം അവഗണിച്ച്‌ ചങ്ങനാശേരി മാടപ്പള്ളിയില്‍ പോലീസിന്റെ സാന്നിധ്യത്തില്‍ അധികൃതര്‍ സ്ഥാപിച്ച കെ – റെയിലിന്റെ സര്‍വേ കല്ലുകള്‍ അപ്രത്യക്ഷമായി. കെ – റെയില്‍ അധികൃതര്‍ വ്യാഴാഴ്ച സ്ഥാപിച്ച സര്‍വേക്കല്ലുകളാണ് രാത്രിതന്നെ ആരോ പിഴുതെറിഞ്ഞത്. വ്യാഴാഴ്ച കെ – റെയില്‍ വിരുദ്ധ സമിതിയുടെ നേതൃത്വത്തില്‍ മാടപ്പള്ളിയിലും റീത്തുപള്ളിയിലും വന്‍ പ്രതിഷേധമാണ് അരങ്ങേറിയത്. സമരം ചെയ്ത സ്ത്രീകള്‍ ഉള്‍പ്പടെയുള്ളവര്‍ക്ക് പോലീസിന്റെ മര്‍ദനമേറ്റിരുന്നു. സമരസമിതി പ്രവപര്‍ത്തകരെ അറസ്റ്റ് ചെയ്ത് നീക്കിയശേഷമാണ് മാടപ്പള്ളിയിലും പരിസരപ്രദേശങ്ങളിലും ഉദ്യോഗസ്ഥര്‍ കല്ലുകള്‍ സ്ഥാപിച്ചിരുന്നത്. സ്ത്രീകളും കുട്ടികളും അടക്കമുള്ള സമരക്കാരെ മര്‍ദിക്കുകയും വലിച്ചിഴയ്ക്കുകയും ചെയ്ത പോലീസ് നടപടിയില്‍ പ്രതിഷേധിച്ച്‌ വെള്ളിയാഴ്ച സില്‍വര്‍ലൈന്‍ വിരുദ്ധ ജനകീയ സമിതി ജില്ലാ കമ്മിറ്റി ജില്ലയില്‍ കരിദിനാചരണം നടത്തുമെന്നും അറിയിച്ചിട്ടുണ്ട്.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മലപ്പുറം സ്ഫോടക വസ്തു കേസ്: കൂടുതൽ പ്രതികൾ എൻ.ഐ.എയുടെ വലയിൽ, മൂന്ന് പേരുടെ അറസ്റ്റ്...

0
മലപ്പുറം: സ്ഫോടക വസ്തു കേസിൽ മൂന്ന് പേർ കൂടി അറസ്റ്റ് ചെയ്തത്...

പ്രളയദുരിതാശ്വാസ വണ്ടിക്ക് പിഴയിട്ട ഉദ്യോഗസ്ഥരുടെ സസ്പെൻഷൻ വിവാദത്തിൽ; പ്രതിഷേധവുമായി ജീവനക്കാരും സംഘടനകളും

0
പത്തനംതിട്ട: പ്രളയദുരിതാശ്വാസ പ്രവർത്തനത്തിന് എത്തിയ വാഹനത്തിന് പിഴ ചുമത്തിയ സംഭവത്തില്‍ മോട്ടോർ...

സ്കൂൾ ക്വിസ് ചോദ്യാവലിയിലെ സവർക്കറെക്കുറിച്ചുള്ള പരാമർശങ്ങൾ വിവാദത്തിൽ; സർക്കാരിനെതിരെ വിമർശനം ശക്തം

0
കeസര്‍കോട്: സ്‌കൂള്‍ ക്വിസില്‍ വി ഡി സവര്‍ക്കറെ പുകഴ്ത്തി ചോദ്യാവലി. മഞ്ചേശ്വരം,...

വന്ദേമാതരം പൂർണ്ണരൂപത്തിൽ തന്നെ ആലപിക്കണം; സ്വാതന്ത്ര്യദിന മുന്നൊരുക്കങ്ങളിൽ കർശന ഉത്തരവുമായി സർക്കാർ

0
തിരുവനന്തപുരം: സ്വാതന്ത്ര്യദിനാഘോഷത്തിൽ വന്ദേമാതരം നിർബന്ധമാക്കി സർക്കാർ. സ്വാതന്ത്ര്യദിനാഘോഷങ്ങളിൽ വന്ദേമാതരം മുഴുവനായും ആലപിക്കണമെന്നാണ്...