കോഴിക്കോട് : നഗരത്തില്‍ യുവതിയ്ക്ക് നേരെ യുവാവിന്റെ ആസിഡ് ആക്രമണം. തൊണ്ടയാട് വിജിലന്‍സ് ഓഫീസിന് സമീപത്ത് വച്ചാണ് മദര്‍ ആശുപത്രി ജീവനക്കാരിയാ മൃദുലയ്ക്ക് (22 )നേരെയാണ് ആസിഡ് ആക്രമണമുണ്ടായത്. സുഹൃത്തായിരുന്ന ഇരിക്കൂര്‍ കൊശവന്‍ വയല്‍ സിന്ധു നിവാസില്‍ വിഷ്ണുവിനെ (28) പോലീസ് കസ്റ്റഡിയിലെടുത്തു. വെള്ളിയാഴ്ച രാവിലെ 10 ഓടെയാണ് സംഭവം. കണ്ണൂര്‍ നെല്ലിക്കുറ്റി സ്വദേശിയായ യുവതി തൊണ്ടയാട് ഹോസ്റ്റലില്‍ നിന്നും ആശുപത്രിയിലേക്ക് പോകും വഴിയാണ് ആസിഡ് ഒഴിച്ചത്. യുവതിയുടെ ബഹളം കേട്ട് ഓടിക്കൂടിയ നാട്ടുകാര്‍ ഉടനെ മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി. വലിയ രീതിയില്‍ പൊള്ളലേറ്റിട്ടില്ലെന്നാണ് അറിയുന്നത്. ഇരുവരും സുഹൃത്തുക്കളായിരുന്നു.
കോഴിക്കോട് യുവതിയ്ക്ക് നേരെ സുഹൃത്തായ യുവാവിന്റെ ആസിഡ് ആക്രമണം
RECENT NEWS
Advertisment



























