പെണ്‍കുട്ടി പഠിക്കാന്‍ പോകുന്നത് ഇഷ്ടമല്ല ; പത്താം ക്ലാസ് പരീക്ഷ എഴുതാന്‍ പോയ ഭാര്യയെ തടഞ്ഞുനിര്‍ത്തി ആസിഡൊഴിച്ച്‌ ഭര്‍ത്താവിന്റെ ക്രൂരത

For full experience, Download our mobile application:
Get it on Google Play

കൊല്‍ക്കത്ത : പത്താം ക്ലാസ് പരീക്ഷ എഴുതാന്‍ പോയ ഭാര്യയെ തടഞ്ഞുനിര്‍ത്തി ആസിഡൊഴിച്ച്‌ ഭര്‍ത്താവിന്റെ ക്രൂരത. ബംഗാളിലെ ബിര്‍ഭും ജില്ലയിലാണ് സംഭവം. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ഇയാള്‍ കോവിഡ് ലോക്ക്ഡൗണ്‍ സമയത്താണ് വിവാഹം കഴിച്ചത്. ഗുരുതരമായി പരുക്കേറ്റ പെണ്‍കുട്ടി ഇപ്പോള്‍ ചികില്‍സയിലാണ്. പെണ്‍കുട്ടി പഠിക്കാന്‍ പോകുന്നത് ഇയാള്‍ക്ക് ഇഷ്ടമല്ലായിരുന്നു. എന്നാല്‍ വിദ്യാഭ്യാസം നേടണം എന്ന വാശിയില്‍ പെണ്‍കുട്ടി ഉറച്ച്‌ നില്‍ക്കുകയും ചെയ്തു. ഇതോടെ ഇരുവരും തമ്മില്‍ പ്രശ്നങ്ങളുണ്ടായിരുന്നു.

പിന്നാലെ പെണ്‍കുട്ടി സ്വന്തം വീട്ടിലേക്ക് മടങ്ങി. തുടര്‍ന്ന് പെണ്‍കുട്ടി പരീക്ഷ എഴുതാനായി പുറപ്പെടുന്നതിന് മുന്‍പ് ഭര്‍ത്താവ് വിളിച്ച്‌ പരീക്ഷാകേന്ദ്രം എവിടെയാണെന്ന് തിരക്കുകയും ചെയ്തു. തുടര്‍ന്ന് പരീക്ഷാകേന്ദ്രത്തിന് മുന്നില്‍ പെണ്‍കുട്ടിയെ തടഞ്ഞുനിര്‍ത്തിയ ശേഷം പരീക്ഷ എഴുതരുതെന്ന് ആവശ്യപ്പെട്ട്. എന്ത് വന്നാലും എഴുതും എന്ന് പെണ്‍കുട്ടി പറഞ്ഞതോടെ ഇയാള്‍ കയ്യില്‍ കരുതിയിരുന്ന ആസിഡ് പെണ്‍കുട്ടിയുടെ മുഖത്തേക്ക് ഒഴിക്കുകയായിരുന്നു. പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. പെണ്‍കുട്ടി ചികില്‍സയില്‍ തുടരുകയാണ്.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മലപ്പുറം സ്ഫോടക വസ്തു കേസ്: കൂടുതൽ പ്രതികൾ എൻ.ഐ.എയുടെ വലയിൽ, മൂന്ന് പേരുടെ അറസ്റ്റ്...

0
മലപ്പുറം: സ്ഫോടക വസ്തു കേസിൽ മൂന്ന് പേർ കൂടി അറസ്റ്റ് ചെയ്തത്...

പ്രളയദുരിതാശ്വാസ വണ്ടിക്ക് പിഴയിട്ട ഉദ്യോഗസ്ഥരുടെ സസ്പെൻഷൻ വിവാദത്തിൽ; പ്രതിഷേധവുമായി ജീവനക്കാരും സംഘടനകളും

0
പത്തനംതിട്ട: പ്രളയദുരിതാശ്വാസ പ്രവർത്തനത്തിന് എത്തിയ വാഹനത്തിന് പിഴ ചുമത്തിയ സംഭവത്തില്‍ മോട്ടോർ...

സ്കൂൾ ക്വിസ് ചോദ്യാവലിയിലെ സവർക്കറെക്കുറിച്ചുള്ള പരാമർശങ്ങൾ വിവാദത്തിൽ; സർക്കാരിനെതിരെ വിമർശനം ശക്തം

0
കeസര്‍കോട്: സ്‌കൂള്‍ ക്വിസില്‍ വി ഡി സവര്‍ക്കറെ പുകഴ്ത്തി ചോദ്യാവലി. മഞ്ചേശ്വരം,...

വന്ദേമാതരം പൂർണ്ണരൂപത്തിൽ തന്നെ ആലപിക്കണം; സ്വാതന്ത്ര്യദിന മുന്നൊരുക്കങ്ങളിൽ കർശന ഉത്തരവുമായി സർക്കാർ

0
തിരുവനന്തപുരം: സ്വാതന്ത്ര്യദിനാഘോഷത്തിൽ വന്ദേമാതരം നിർബന്ധമാക്കി സർക്കാർ. സ്വാതന്ത്ര്യദിനാഘോഷങ്ങളിൽ വന്ദേമാതരം മുഴുവനായും ആലപിക്കണമെന്നാണ്...