ബലപ്രയോഗത്തിലൂടെ ജനങ്ങളെ നിശബ്ദരാക്കാന്‍ അധികാരികള്‍ ശ്രമിക്കരുത് : ആര്‍ച്ച്‌ ബിഷപ്പ് മാര്‍ ജോസഫ് പെരുന്തോട്ടം

For full experience, Download our mobile application:
Get it on Google Play

കൊച്ചി : കെ – റെയിലിനെതിരെ ചങ്ങനാശ്ശേരി ആര്‍ച്ച്‌ ബിഷപ്പ് മാര്‍ ജോസഫ് പെരുന്തോട്ടം. ബലപ്രയോഗത്തിലൂടെ ജനങ്ങളെ നിശബ്ദരാക്കാന്‍ അധികാരികള്‍ ശ്രമിക്കരുത്. ജനങ്ങളുടെ ഉത്ക്കണ്ഠയും വേദനയും ഞങ്ങളുടേതുമാണെന്നും മാര്‍ ജോസഫ് പെരുന്തോട്ടം ദീപിക പത്രത്തിലെ ലേഖനത്തില്‍ കുറിച്ചു. സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനങ്ങളാണ് ആര്‍ച്ച്‌ ബിഷപ്പ് ലേഖനത്തില്‍ ഉന്നയിച്ചിരിക്കുന്നത്. ജനങ്ങളുടെ മനസ്സ് നീറുകയാണ്. ഉള്ളതെല്ലാം ഉപേക്ഷിച്ച്‌ പോവേണ്ടി വരുമെന്ന ഭീതി അവര്‍ക്കുണ്ട്. അതിനെ തുടര്‍ന്നാണ് അവര്‍ പ്രതിഷേധിക്കാനിറങ്ങുന്നത്.

സ്വന്തം സ്ഥലത്ത് സ്വൈര്യമായി ജീവിക്കുന്നവര്‍ക്കെതിരായാണ് സര്‍ക്കാരിന്റെ അധിക്ഷേപം. അധികാരമുപയോഗിച്ച്‌ ഇതിനെ അടിച്ചമര്‍ത്താനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും ഇത് കൊണ്ടാണ് പ്രശ്‌നം ഇത്രമേല്‍ വഷളാവുന്നത് എന്നും ലേഖനത്തില്‍ പറയുന്നു. ജനങ്ങളുടെ സമരത്തെ വിമോചനസമരത്തോട് ഉമപിച്ചതിനെതിരെയും ലേഖനത്തില്‍ രൂക്ഷ വിമര്‍ശനമുണ്ട്. ജനങ്ങളുടെ സമരങ്ങളെ ബലപ്രയോഗത്തിലൂടെ നിശബ്ദമാക്കരുത്. മതസാമുദായിക സംഘടനകള്‍ക്കിടയില്‍ ഭിന്നത സൃഷ്ടിച്ച്‌ രാഷ്ട്രീയ മുതലെടുപ്പ് നടത്താനാണ് സര്‍ക്കാരിന്റെ നീക്കമെന്നും ആര്‍ച്ച്‌ ബിഷപ്പ് കുറിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കാൻ റെയിൽവേ; ഓണക്കാലത്ത് ട്രെയിനുകളിലും സ്റ്റേഷനുകളിലും കനത്ത സുരക്ഷ

0
തിരുവനന്തപുരം: സംസ്ഥാനത്ത് ഓണാഘോഷവുമായി ബന്ധപ്പെട്ട് ട്രെയിനുകളിലും റെയില്‍വേ സ്റ്റേഷനുകളിലും സുരക്ഷ ശക്തമാക്കി...

തലസ്ഥാനത്ത് ഷിഗെല്ല ഭീതി വീണ്ടും; മൂന്ന് വയസുകാരിയായ കുട്ടിക്ക് രോഗബാധ സ്ഥിരീകരിച്ചു

0
തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും ഷിഗെല്ല റിപ്പോര്‍ട്ട് ചെയ്തു. തിരുവനന്തപുരത്ത് മൂന്നുവയസുകാരിക്ക് ആണ്...

ദുബായിലേക്ക് ഹവാല മാർഗം പണം കൈമാറി; വീണ വിജയനെതിരെ ഗുരുതര ആരോപണങ്ങളുമായി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്

0
കൊച്ചി: സിഎംആർഎൽ-എക്സാലോജിക് കേസിൽ വീണ ടിക്കെതിരെ അതീവ ഗുരുതരമായ കണ്ടെത്തെലുകൾ നടത്തിയതായി...