കൊച്ചി : കരിപ്പൂര്‍ സ്വര്‍ണ കള്ളക്കടത്ത് കേസില്‍ കസ്റ്റംസ് ഇന്ന് മുഹമ്മദ് ഷാഫിയെ ചോദ്യം ചെയ്യും. ടിപി ചന്ദ്രശേഖരന്‍ വധ കേസിലെ പ്രതിയായ മുഹമ്മദ് ഷാഫിയോട് കൊച്ചി ഓഫിസില്‍ 11മണിക്ക് ഹാജരാകാനാണ് കസ്റ്റംസ് ആവശ്യപ്പെട്ടിരിക്കുന്നത്.
കരിപ്പൂര്‍ കേസിലെ മുഖ്യപ്രതി അര്‍ജുന്‍ ആയങ്കി നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് മുഹമ്മദ് ഷാഫിയെ ചോദ്യം ചെയ്യുന്നത്. സ്വര്‍ണക്കടത്ത് സംഘത്തില്‍ നിന്നും സ്വര്‍ണം തട്ടിയെടുക്കാന്‍ ഷാഫിയും കൊടിസുനിയും സഹായം ചെയ്തു നല്‍കിയതായി ആണ് അര്‍ജുന്‍ ആയങ്കി മൊഴി നല്‍കിയത്.
മാത്രമല്ല ഷാഫിയുടെ വീട്ടില്‍ കഴിഞ്ഞ ദിവസം നടത്തിയ പരിശോധനയില്‍ ലാപ്‌ടോപ്, മൊബൈല്‍ ഫോണ്‍ അടക്കമുള്ളവ കസ്റ്റംസ് പിടിച്ചെടുക്കുകയും ചെയ്തിട്ടുണ്ടായിരുന്നു. ഇവയെല്ലാം പരിശോധിച്ചതിന്റെ കൂടി അടിസ്ഥാനത്തിലാണ് ഇന്ന് ചോദ്യം ചെയ്യല്‍ നടക്കുക.