സൈപ്രസ് സ്ഥാനപതിക്ക് ചിത്രങ്ങൾ കൈമാറി കൃഷ്ണപ്രിയ താരമായി

For full experience, Download our mobile application:
Get it on Google Play

പീരുമേട് : സൈപ്രസ് സ്ഥാനപതിക്ക് താൻ വരച്ച ചിത്രങ്ങൾ കൈമാറി പീരുമേട് സ്വദേശി കൃഷ്ണപ്രിയ. കൊച്ചിയിൽ നടന്ന ഇന്ത്യാ-സൈപ്രസ് ട്രേഡ് കോൺഫറൻസ് ചടങ്ങിലാണ് കൃഷ്ണപ്രിയ വരച്ച രണ്ട് ചിത്രങ്ങൾ സൈപ്രസ് സ്ഥാനപതിക്ക് കൈമാറിയത്. ഇടുക്കി പീരുമേട് സ്വദേശിനിയും ചിത്രകാരിയും കൃഷ് ആർട്സ് എന്ന ഓൺ ലൈൻ ആർട് ഗ്യാലറി ഉടമയുമായ പി എസ് കൃഷ്ണപ്രിയ 2020ലാണ് സഹോദരൻ പി. എസ് കൃഷ്ണപ്രസാദും ചേർന്ന് കൃഷ് ആർട്സ് എന്ന പേരിൽ ഓൺലൈൻ ആർട് ഗ്യാലറി തുടങ്ങിയത്. നൂറോളം ചിത്രങ്ങളാണ് ആർട് ഗ്യാലറിയിൽ ഉള്ളത്. തിരുവനന്തപുരം രാജ്ഭവൻ, തിരുവിതാംകൂർ രാജകൊട്ടാരം, കൊച്ചി മെട്രോ എന്നിവിടങ്ങളിൽ കൃഷ്ണപ്രിയയുടെ ചിത്രങ്ങളുണ്ട്. ഗവർണർ ആരിഫ് മുഹമ്മദ് ഖാന് സമ്മാനിച്ച ചിത്രങ്ങൾ കണ്ടാണ് രാജ്യാന്തര ട്രേഡ് ഫെയറുമായി ബന്ധപ്പെട്ടവർ കൃഷ്ണപ്രിയയിലേക്ക് എത്തുന്നത്.

ചടങ്ങിൽ ഹൈ കമ്മിഷണർ എവ ഗ്രോസ് വ്രിയോനിഡ്സിന് റെഡ് ഡോർ, ഗ്രീനി എന്നി ചിത്രങ്ങൾ നൽകിയത്. ജീവിതത്തിലെ പ്രതിസന്ധികളെപ്പറ്റിയാണ് റെഡ് ഡോർ എന്ന ചിത്രം. എളുപ്പമുളളതും ബുദ്ധിമുട്ടേറിയതുമായ വഴികൾ ജീവിതത്തിലുണ്ടാകും. അവയെല്ലാം മറികടന്ന് ലക്ഷ്യസ്ഥാനത്തെത്തുക എന്നതാണ് പ്രധാനം.  പ്രതീക്ഷയുടെ പച്ചത്തുരുത്താണ് ഏത് പ്രതിസന്ധിയും നേരിടാനുളള വഴി എന്നാണ് ഗ്രീനി എന്ന ചിത്രം കൊണ്ട് ഉദ്ദേശിക്കുന്നത്. ചിത്രകലയെ ഏറെ ഇഷ്ടപ്പെടുന്ന സൈപ്രസിന്റെ ടൂറിസം മേഖയ്ക്ക് തന്റെെ ഓൺ ലൈൻ ആർട് ഗ്യാലറിയായ കൃഷ് ആർട്സിനെ പരിചയപ്പെടുത്താനും കൃഷ്ണപ്രിയയ്ക്ക് രാജ്യാന്തര ട്രേഡ് ഫെയർ വഴിയൊരുക്കി. മോട്ടിവേഷണൽ സ്പീക്കറും യു. ആർ .എഫ് ലോക റെക്കോർഡ് ജേതാവുമായ പി. സ് കൃഷ്ണപ്രിയ പീരുമേട് പമ്പനാർ സ്വദേശി ശശി നാരായണൻ ശശികല ദമ്പതികളുടെ മകളാണ്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വീടിന് സമീപത്തെ കിണറ്റില്‍ വീണു ; ഭിന്നശേഷിക്കാരനായ വിദ്യാർത്ഥിക്ക് ജീവൻ നഷ്ടമായി

0
കോഴിക്കോട്: കൊയിലാണ്ടി ചെങ്ങോട്ടുകാവില്‍ വിദ്യാര്‍ത്ഥിയെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി. അഭയം...

സ്വകാര്യ ഹോട്ടലില്‍ യുവാക്കളെ ക്രൂരമായി മര്‍ദിച്ച സംഭവത്തില്‍ ഒടുവില്‍ പോലീസ് കേസെടുത്തു

0
ആലപ്പുഴ: തിരുവോണനാളില്‍ ആലപ്പുഴ നഗരത്തിലെ സ്വകാര്യ ഹോട്ടലില്‍ യുവാക്കളെ ക്രൂരമായി മര്‍ദിച്ച...

സ്വകാര്യ ബസില്‍ നിന്ന് പുറത്തേക്ക് വീണ് വയോധികക്ക് സാരമായ പരിക്ക്

0
കോഴിക്കോട്: ബസ് പൂര്‍ണമായും നിര്‍ത്തുന്നതിന് മുന്‍പ് ഓട്ടോമാറ്റിക് ഡോര്‍ തുറന്നതിനെ തുടര്‍ന്ന്...

ഥാർ തല്ലിത്തകർത്ത് റിസോര്‍ട്ട് നടത്തിപ്പുകാരനെ തട്ടിക്കൊണ്ടു പോകാന്‍ ശ്രമിച്ചു ; പരുക്കേറ്റ് ചികിത്സയിലായിരുന്ന ഒരാൾകൂടി...

0
തിരുവനന്തപുരം: വെള്ളറടയിലെ റിസോര്‍ട്ട് ന‌ടത്തിപ്പുകാരനായ ആര്യനാട് ശ്യാമിനെ ആക്രമിച്ച് തട്ടിക്കൊണ്ടു പോകാന്‍...