തൊടുപുഴയില്‍ കെഎസ്ഇബി അധിക ബില്ല് ഈടാക്കിയ സംഭവം ; ഉദ്യോഗസ്ഥന് സസ്പെന്‍ഷന്‍

For full experience, Download our mobile application:
Get it on Google Play

ഇടുക്കി: തൊടുപുഴയില്‍ കെഎസ്ഇബി ബില്ലിലുണ്ടായ ക്രമക്കേടില്‍ ഉദ്യോഗസ്ഥനെ അന്വേഷണ വിധേയമായി സസ്പെന്‍ഡ് ചെയ്‌തെന്ന് മന്ത്രി കെ കൃഷ്ണന്‍കുട്ടി. സംഭവത്തില്‍ മീറ്റര്‍ റീഡിങ് എടുത്ത ഉദ്യോഗസ്ഥന്റെ ഭാഗത്ത് നിന്നാണ് പിഴവുണ്ടായത്. സംഭവം ആവര്‍ത്തിക്കാതിരിക്കാനുള്ള നടപടി സ്വീകരിക്കുമെന്നും മന്ത്രി വ്യക്തമാക്കി. പതിവായി അടച്ചിരുന്ന തുകയേക്കാള്‍ പത്തിരട്ടിയിലധികമായിരുന്നു തൊടുപുഴ മേഖലയില്‍ പലര്‍ക്കും ഇത്തവണ ലഭിച്ച കെഎസ്ഇബി ബില്ല്. ഇത് വലിയ പ്രതിഷേധത്തിന് വഴി വച്ചു. അധിക ബില്ല് വന്നതുമായി ബന്ധപ്പെട്ട് മുന്നൂറിലധികം പരാതികള്‍ ലഭിച്ചെന്ന് കെഎസ്ഇബി അധികൃതര്‍ പറയുന്നു.

തൊടുപുഴ മുന്‍സിപ്പാലിറ്റി കുമാരമംഗലം പഞ്ചായത്ത് എന്നിവിടങ്ങളില്‍ നിന്നാണ് പരാതികള്‍. അതേസമയം സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തുമെന്ന് മന്ത്രി പറഞ്ഞു. സംഭവത്തില്‍ മീറ്റര്‍ റീഡിങ് എടുത്ത ഉദ്യോഗസ്ഥന്റെ ഭാഗത്ത് നിന്നാണ് പിഴവുണ്ടായതെന്ന് പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്. കൃത്യ സമയത്ത് റീഡിങ് എടുക്കാതെ ഒരുമിച്ചാണ് ബില്ല് നല്‍കിയതാണ് ബില്‍ തുക കൂടാന്‍ കാരണം. സംഭവം ആവര്‍ത്തിക്കാതിരിക്കാനുള്ള നടപടി സ്വീകരിക്കും. ഉപഭോതാകള്‍ക്ക് പ്രയാസം ഇല്ലാത്ത രീതിയില്‍ ബില്ല് അടക്കാന്‍ ക്രമീകരണം ഒരുക്കുമെന്നും മന്ത്രി പറഞ്ഞു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

‘സംഘടന ശക്തിപ്രാപിക്കാതെ തിരിച്ചടി മറികടക്കാനാകില്ല’ ; വിപുലീകൃത സംസ്ഥാന കമ്മിറ്റിയ്ക്കായുള്ള മാര്‍ഗരേഖയില്‍ പരാമര്‍ശം

0
കോഴിക്കോട് : സംഘടന ശക്തിപ്രാപിക്കാതെ തിരിച്ചടി മറികടക്കാനാകില്ലെന്ന് സിപിഐഎം വിപുലീകൃത സംസ്ഥാന...

ഇന്ത്യൻ ബഹിരാകാശ രംഗത്തെ തെറ്റായ പ്രവണതകള്‍ ; വീണ്ടും വിമർശനവുമായി മുൻ ഐഎസ്ആർഒ ചെയർമാൻ...

0
തിരുവനന്തപുരം : ഇന്ത്യൻ ബഹിരാകാശ രംഗത്തെ തെറ്റായ പ്രവണതകള്‍ക്കെതിരെ വീണ്ടും തുറന്നടിച്ച്...

ജിംനേഷ്യത്തിന്റെയും ബ്യൂട്ടിപാർലറിന്റെയും മറവിൽ ലഹരിമരുന്ന് വിൽപ്പന ; കേസിൽ രണ്ടുപേർ കൂടി അറസ്റ്റിൽ

0
തൃശ്ശൂർ: ജിംനേഷ്യത്തിൻ്റേയും ബ്യൂട്ടിപാർലറിൻ്റേയും മറവിൽ ലഹരിമരുന്ന് വിൽപ്പന നടത്തിയ കേസിൽ രണ്ടുപേരെ...

വൈദ്യുതി കരാർ റദ്ദാക്കലിൽ 2,130 കോടിയുടെ ബാധ്യത : വിമർശനവുമായി കുമ്മനം രാജശേഖരൻ

0
തിരുവനന്തപുരം : കുറഞ്ഞ നിരക്കിൽ ലഭിക്കേണ്ടിയിരുന്ന ദീർഘകാല വൈദ്യുതി കരാറുകൾ റദ്ദാക്കിയതിലൂടെ...