ജില്ലയിലെ കെഎസ്ഇബി ജാഗ്രതാ നിര്‍ദേശം

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : കെഎസ്ഇബി ലിമിറ്റഡ് അടൂര്‍ സബ് സ്റ്റേഷനില്‍ നിന്നും ഏനാത്ത് സബ് സ്റ്റേഷനിലേക്ക് പുതുതായി നിര്‍മിച്ച 110 കെവി നിലവാരത്തിലുളള ലൈനിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയായി. അടൂര്‍ താലൂക്കിലെ പറക്കോട് ടിബി ജംഗ്ഷന്‍, അറുകാലിക്കല്‍ കിഴക്ക്, അറുകാലിക്കല്‍ പടിഞ്ഞാറ്, ഏഴംകുളം, നെടുമണ്‍, പറമ്പ് വയല്‍കാവ്, കൈതപറമ്പ്, കടിക, കിഴക്കുപുറം എന്നീ സ്ഥലങ്ങളില്‍ കൂടിയും പത്തനാപുരം താലൂക്കിലെ താഴത്തുവടക്ക്, മെതുകമേല്‍ എന്നീ സ്ഥലങ്ങളില്‍ കൂടിയും കടന്ന് ഇളങ്ങമംഗലത്ത് സ്ഥിതിചെയ്യുന്ന സബ് സ്റ്റേഷനില്‍ എത്തിചേരുന്നു.

ഒരു സര്‍ക്യൂട്ട് നിലവില്‍ 66 കെവി ചാര്‍ജ് ചെയ്തു കിടക്കുന്ന ഈ ലൈന്‍ കടന്നുപോകുന്ന ടവറുകളിലെ രണ്ടു സര്‍ക്യൂട്ടുകളിലും ഡിസംബര്‍ 18 മുതല്‍ ഏപ്പോള്‍ വേണമെങ്കിലും 110 കെവി ശേഷിയുളള വൈദ്യുതി കടത്തി വിടും. എക്സ്ട്രാ ഹൈ വോള്‍ട്ടേജ് ട്രാന്‍സ്മിഷന്‍ ലൈന്‍ ആയതിനാല്‍ ചാര്‍ജുളള വൈദ്യുത ചാലക ലൈനുകള്‍ക്കു സമീപത്ത് പോകുന്നതും ഈ ടവറുകളുടെ മുകളില്‍ കയറുന്നതും അപകടകരമാണെന്നും ഈ മുന്നറിയിപ്പിനു എതിരായി പ്രവര്‍ത്തിക്കുന്നതു മൂലം ജീവനോ സ്വത്തിനോ ഉണ്ടാകുന്ന അപകടങ്ങള്‍ക്കോ ഹാനികള്‍ക്കോ കെഎസ് ഇ ബി ഉത്തരവാദിയല്ലയെന്നും കെഎസ് ഇബി പത്തനംതിട്ട ട്രാന്‍സ്മിഷന്‍ ഡിവിഷന്‍ എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വൈദ്യുതിക്ഷാമം നേരിടാൻ കൂട്ടായ ശ്രമം വേണം; ഓഫീസുകളിലെ ഉപയോഗം കുറയ്ക്കാൻ ജീവനക്കാരോട് ആഹ്വാനം ചെയ്ത്...

0
തിരുവനന്തപുരം: വൈദ്യുതി പ്രതിസന്ധി രൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ കെഎസ്ഇബി ജീവനക്കാരോട് മാതൃകയാകാൻ...

യാത്രക്കാരുടെ തിരക്ക് പരിഗണിച്ച് ഹുബ്ബള്ളി-തിരുവനന്തപുരം സ്പെഷ്യൽ ട്രെയിൻ പ്രഖ്യാപിച്ചു; സർവീസ് നാളെ രാവിലെ ആരംഭിക്കും

0
ബെം​ഗളൂരു: തിരുവനന്തപുരത്തേക്ക് സ്പെഷ്യൽ ട്രെയിൻ പ്രഖ്യാപിച്ച് റെയിൽവേ. ഹുബ്ബള്ളി-തിരുവനന്തപുരം സ്പെഷ്യൽ ട്രെയിനാണ്...

നഷ്ടപ്പെട്ടത് രണ്ട് ജീവനുകൾ; ഷെഡിനുള്ളിലെ പ്രസവത്തിനിടെ അമ്മയും കുഞ്ഞും മരിച്ച സംഭവത്തിൽ അധികൃതരുടെ വീഴ്ചയെന്ന്...

0
ചെന്നൈ: തമിഴ്‌നാട്ടിലെ കാഞ്ചീപുരം ജില്ലയിൽ ടാർപോളിൻ ഷെഡിനുള്ളിൽ പ്രസവിച്ച 44-കാരിയും നവജാതശിശുവും...

ഔദ്യോഗിക പരിപാടിയിലേക്ക് ക്ഷണിച്ചില്ല : ചൂണ്ടിക്കാട്ടി ലക്ഷദ്വീപ് അഡ്മിനിസ്ട്രേഷനെതിരെ സ്പീക്കർക്ക് എം.പി പരാതി നൽകി

0
ന്യൂഡൽഹി: ലക്ഷദ്വീപിൽ ഉപരാഷ്ട്രപതി പങ്കെടുത്ത ഔദ്യോഗിക പരിപാടിയിൽ തന്നെ ക്ഷണിക്കാത്തതിൽ ലക്ഷദ്വീപ്...