Friday, May 9, 2025 10:45 pm

കാനനപാതകളില്‍ വെളിച്ചമായി കെഎസ്ഇബി

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : വഴിയിലുടനീളം ലൈറ്റുകള്‍ സ്ഥാപിച്ച് സന്നിധാനത്തേക്കുള്ള അയ്യപ്പ ഭക്തരുടെ രാത്രികാല കാല്‍നടയാത്ര സുഗമമാക്കുകയാണ് കെഎസ്ഇബി. 515 എല്‍.ഇ.ഡി. ലൈറ്റുകളും 625 ട്യൂബ് ലൈറ്റുകളും 27 സോഡിയം വേപ്പര്‍ ലാമ്പുകളുമാണ് ഈ പാതകളില്‍ കെഎസ്ഇബി താത്കാലികമായി സ്ഥാപിച്ചിട്ടുള്ളത്. ശബരിമല-പമ്പാ മേഖലയില്‍ 2486 എല്‍.ഇ.ഡി. ലൈറ്റുകളും 520 ട്യൂബ് ലൈറ്റുകളും സോഡിയം ലാമ്പുകളും ഉള്ള ഒരു സ്ഥിരം ലൈറ്റിംഗ് സംവിധാനം കെ.എസ്.ഇ.ബി. പരിപാലിച്ച് വരുന്നുണ്ട്. ഇതിന് പുറമേയാണ് താത്കാലിക സംവിധാനങ്ങള്‍. ദേവസ്വം ബോര്‍ഡ്, പോലീസ് തുടങ്ങിയ ഏജന്‍സികള്‍ ആവശ്യപ്പെടുന്ന മുറയ്ക്ക് കൂടുതല്‍ കേന്ദ്രങ്ങളില്‍ യഥാസമയംതന്നെ പ്രകാശം എത്തിക്കാന്‍ കെഎസ്ഇബി ജീവനക്കാര്‍ ശ്രദ്ധിക്കുന്നുണ്ട്.

ശബരിമല-പമ്പ മേഖലയില്‍ യാതൊരു തടസങ്ങളുമില്ലാതെ പരാതിരഹിതമായി വൈദ്യുതി നല്‍കുകയാണ് കെഎസ്ഇബി. പമ്പ-ത്രിവേണി 66 കെ.വി. സബ്സ്റ്റേഷനില്‍ നിന്നാണ് പമ്പയിലും ശബരിമലയിലും വൈദ്യുതി എത്തിക്കുന്നത്. ശബരിഗിരി വൈദ്യുതി നിലയം, മുണ്ടക്കയം സബ്സ്റ്റേഷന്‍, കൊച്ചുപമ്പ സബ്സ്റ്റേഷന്‍ വഴി നിര്‍മ്മിച്ചിട്ടുള്ള 66 കെ.വി. ലൈനിലൂടെയാണ് ഇവിടെ വൈദ്യുതി എത്തിക്കുന്നത്. 20 എം.വി.എ. ആണ് ത്രിവേണി 66കെ.വി. സബ്സ്റ്റേഷന്റെ ശേഷി. ഇത് മുടക്കംകൂടാതെയുള്ള വൈദ്യുതി ലഭ്യത ഉറപ്പാക്കുന്നു.

ശബരിമല-പമ്പ മേഖലയില്‍ വൈദ്യുതി വിതരണത്തിനായി 16.4 കിലോമീറ്റര്‍ ഹൈ ടെന്‍ഷന്‍ (11 കെ.വി.) / ലോടെന്‍ഷന്‍(എല്‍ടി)ലൈനാണ് നിലവിലുള്ളത്. ഇതിന് പുറമേ 2 കി.മി. എല്‍ടി ലൈനും 38 ട്രാന്‍സ്ഫോര്‍മറുകളും സജ്ജമാക്കിയിട്ടുണ്ട്. സംസ്ഥാനത്ത് നിലവിലുള്ള പൂര്‍ണ്ണമായും കവചിതമായ ഏക വൈദ്യുതി വിതരണ സംവിധാനമാണ് ശബരിമലയിലുള്ളത്. ഇവിടെ എല്ലാ ലൈനുകളും ഏരിയല്‍ ബഞ്ച്ഡ് കേബിളുകള്‍ (എബിസി) ഉപയോഗിച്ചുള്ളതാണ്.

ഉത്സവകാലത്ത് കാര്യക്ഷമമായ വൈദ്യുതി വിതരണവും ലൈറ്റുകളുടെ പരിപാലനവും ഉറപ്പുവരുത്തുന്നതിനായി ഒരു അസിസ്റ്റന്റ് എന്‍ഞ്ചിനിയറുടെ നേതൃത്വത്തില്‍ 24 പേരുടെ പ്രത്യേക സംഘത്തെയാണ് നിയോഗിച്ചിട്ടുള്ളത്.
കെഎസ്ഇബി ലിമിറ്റഡിന്റെ നിയന്ത്രണത്തില്‍ ഈ വര്‍ഷം മുതല്‍ സ്ഥിരമായി പമ്പ ത്രിവേണിയില്‍ ഒരു ഇലക്ട്രിക് വെഹിക്കിള്‍ ചാര്‍ജിങ് സ്റ്റേഷന്‍ പ്രവര്‍ത്തനം ആരംഭിക്കുകയാണ്. ഒരേ സമയം 3 വാഹനങ്ങള്‍ക്ക് ചാര്‍ജ് ചെയ്യാവുന്ന തരത്തിലാണ് ഈ ചാര്‍ജിങ് സ്റ്റേഷന്‍ നിര്‍മിച്ചിരിക്കുന്നത്.

നിലയ്ക്കല്‍
നിലയ്ക്കല്‍ ബേസ് ക്യാമ്പില്‍ വൈദ്യുതി വിതരണം നിര്‍വഹിക്കുന്നതിനായി 6.8 കിലോമീറ്റര്‍ ഹൈ ടെന്‍ഷന്‍ ലൈനുകളും 28.2 കിലോമീറ്റര്‍ ലോ ടെന്‍ഷന്‍ ലൈനുകളും സ്ഥാപിച്ചിട്ടുണ്ട്. കക്കാട് 110 കെ.വി സബ്സ്റ്റേഷനില്‍ നിന്നും എരുമേലി 110 കെ.വി. സബ്സ്റ്റേഷനില്‍ നിന്നും 11 കെ.വി. ഫീഡറുകള്‍ നിലക്കല്‍ പാര്‍ക്കിംഗ് ഗ്രൗണ്ടില്‍ വൈദ്യുതി എത്തിക്കുന്നു. കക്കാട് സബ്സ്റ്റേഷനില്‍ നിന്നും നിലയ്ക്കല്‍, പ്ലാപ്പള്ളി എന്നീ ഫീഡറുകളിലൂടെയും എരുമേലി സബ്സ്റ്റേഷനില്‍ നിന്നുള്ള നാറാണംതോട് ഫീഡറും വഴി ആണ് ഇവിടേക്ക് വൈദ്യുതി എത്തിക്കുന്നത്. ഫീഡറുകളുടെ വനാതിര്‍ത്തി മുതലുള്ള 22.8 കി.മി. പ്രദേശത്ത് ഭൂഗര്‍ഭ കേബിളുകളിലൂടെയാണ് വൈദ്യുതി കൊണ്ടുവരുന്നത്.

നിലയ്ക്കല്‍ ബേസ് ക്യാമ്പില്‍ 952 ട്യൂബുകളും 78 എല്‍.ഇ.ഡി. ലൈറ്റുകളും, 74 സോഡിയം വേപ്പര്‍ ലാമ്പുകളുമാണ് ഇപ്പോള്‍ സ്ഥാപിച്ചിട്ടുള്ളത്. ലൈനുകള്‍ പൊട്ടിവീണ് അപകടമുണ്ടാകാതിരിക്കാന്‍ ലോ ടെന്‍ഷന്‍ ലൈനുകളില്‍ 1700 സ്പേസറുകളാണ് സ്ഥാപിച്ചിട്ടുള്ളത്. ഇതിനു പുറമേ താല്‍ക്കാലിക കണക്ഷനുകളും ഇവിടെ നല്‍കിയിട്ടുണ്ട്. രണ്ടു സബ് എന്‍ഞ്ചിനിയറുടെ നേതൃത്വത്തില്‍ ആറു പേരടങ്ങുന്ന സംഘത്തെയാണ് നിലയ്ക്കലില്‍ നിയോഗിച്ചിട്ടുള്ളത്.

സാധാരണ സമയങ്ങളില്‍ രണ്ട് ലൈന്‍മാന്‍ മാത്രമുള്ള ശബരിമലയില്‍ മണ്ഡലകാലം ആരംഭിച്ചതോടെ ജീവനക്കാരുടെ എണ്ണം 24 ആയി വര്‍ധിപ്പിച്ചു. ആഴ്ചതോറും ഇവരെ മാറ്റിക്കൊണ്ടിരിക്കും. സന്നിധാനത്തെ കെഎസ്ഇബി ഓഫീസ് അസിസ്റ്റന്റ് എഞ്ചിനിയറുടെയും പമ്പ-ത്രിവേണിയിലെ ഓഫീസ് സബ് എഞ്ചിനിയറുടെയും നിയന്ത്രണത്തിലാണ് പ്രവര്‍ത്തിക്കുന്നത്. സന്നിധാനം, മരക്കൂട്ടം, പാണ്ടിത്താവളം, നീലിമല, അപ്പാച്ചിമേട്, മാളികപ്പുറം എന്നിവിടങ്ങളില്‍ മുഴുവന്‍ സമയവും ഉദ്യോഗസ്ഥരുടെ സേവനം ലഭ്യമാക്കാനും കെഎസ്ഇബിക്ക് കഴിയുന്നുണ്ട്.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

എസ്എസ്എല്‍സി ; ജില്ലയില്‍ 99.48 വിജയശതമാനം

0
പത്തനംതിട്ട : ജില്ലയില്‍ എസ്എസ്എല്‍സി പരീക്ഷയ്ക്ക് 99.48 വിജയശതമാനം. പരീക്ഷ എഴുതിയ...

വെറ്ററിനറി സര്‍ജന്‍ അഭിമുഖം 12ന്

0
മൃഗസംരക്ഷണവകുപ്പ് റീബില്‍ഡ് കേരള ഇനിഷ്യേറ്റീവ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി കോന്നി ബ്ലോക്കില്‍ നടപ്പാക്കുന്ന...

മൊബൈല്‍ സര്‍ജറി യൂണിറ്റിലേക്ക് എം.എസ്.യു യു.ജി വെറ്റ് തസ്തികയിലേക്ക് ഉദ്യോഗാര്‍ഥികളെ തിരഞ്ഞെടുക്കുന്നു

0
മൃഗസംരക്ഷണവകുപ്പ് റീബില്‍ഡ് കേരള ഇനിഷ്യേറ്റീവ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി ജില്ലയിലെ വിവിധ ബ്ലോക്കുകളില്‍...

പാകിസ്ഥാന് വായ്പ നൽകാനുള്ള അന്താരാഷ്ട്ര നാണയ നിധി (ഐഎംഎഫ്) തീരുമാനത്തിൽ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി...

0
ദില്ലി: പാകിസ്ഥാന് വായ്പ നൽകാനുള്ള അന്താരാഷ്ട്ര നാണയ നിധി(ഐഎംഎഫ്) തീരുമാനത്തിൽ ശക്തമായ...