Saturday, May 4, 2024 5:11 pm

സഹാസ് ഹോസ്പിറ്റല്‍ സെന്റര്‍ ശബരിമലയില്‍ പ്രവര്‍ത്തനം തുടങ്ങി

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : സഹാസ് കാര്‍ഡിയോളജി സെന്ററിന്റെ പ്രവര്‍ത്തനം ശബരിമല സന്നിധാനത്ത് ആരംഭിച്ചു. ചെന്നൈ സിംസ് ആശുപത്രിയുടെ സഹകരണത്തോടെയാണ് ഇത്തവണയും സഹാസ് അയ്യപ്പഭക്തര്‍ക്കായി സേവനമൊരുക്കുന്നത്. ശബരിമല കയറിയെത്തുന്ന അയ്യപ്പഭക്തര്‍ക്ക് എക്കോ മെഷ്യന്‍ സേവനം പൂര്‍ണമായും സൗജന്യമായി നല്‍കാന്‍ സഹാസിന് കഴിയുന്നുണ്ട്. പമ്പയില്‍ അത്യാധുനിക സൗകര്യങ്ങളോടുകൂടിയ ഐസിയു ആംബുലന്‍സ്, സ്റ്റാഫ് നഴ്സ്, ഡ്രൈവര്‍ എന്നിവരുടെ പൂര്‍ണസമയ സേവനം സൗജന്യമായി ഉറപ്പാക്കുന്നതും സഹാസിനെ വേറിട്ട് നിര്‍ത്തുന്നു.

ജീവിത ശൈലി രോഗങ്ങളായ പ്രമേഹം, കൊളസ്ട്രോള്‍, ഹൈപ്പര്‍ ടെന്‍ഷന്‍ തുടങ്ങിയവയുടെ സ്‌ക്രീനിംഗും നിയന്ത്രണവും കാര്‍ഡിയാക് സ്‌ക്രീനിംഗ്, ജനറല്‍ ഒ.പി. വിഭാഗം, പ്രത്യേക ലാബ് ടെസ്റ്റുകള്‍, ഇസിജി, നെബുലൈസര്‍, ജീവന്‍രക്ഷാ അടിയന്തര വൈദ്യസാഹയത്തിനുള്ള എഇഡി മെഷ്യന്‍ തുടങ്ങിയ ചികിത്സാ സൗകര്യങ്ങള്‍ ഇവിടെ ലഭ്യമാണ്. മൂന്ന് കിടക്കകളോട് കൂടിയ ഐസിയു, ഡെഫിബ്രിലേറ്റര്‍, പമ്പ് ഇന്‍ഫ്യൂഷന്‍ തുടങ്ങിയ ക്രമീകരണങ്ങളും ഇവിടുണ്ട്. ഇതോടൊപ്പം സൗജന്യ മരുന്ന് വിതരണവും ആരംഭിച്ചിട്ടുണ്ട്.

15 പേര്‍ അടങ്ങുന്ന ചികിത്സാ സംഘമാണ് സന്നിധാനത്ത് പ്രവര്‍ത്തിക്കുന്നത്. സഹാസ് സെക്രട്ടറിയും ജനറല്‍ സര്‍ജനുമായ ഡോ. ഒ വാസുദേവനാണ് ചീഫ് മെഡിക്കല്‍ ഓഫീസര്‍. സിംസിലെ എമര്‍ജന്‍സി മെഡിസിന്‍ സ്പെഷ്യലിസ്റ്റ് ഡോ. ആകാശ് ശരവണന്‍, കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലെ ഡോ. ഗിരിനാഥ്, മൂന്ന് സ്റ്റാഫ് നഴ്‌സ്, ഒരു എമര്‍ജന്‍സി മെഡിസിന്‍ ടെക്‌നീഷ്യന്‍ തുടങ്ങിയവര്‍ ഉള്‍പ്പെടുന്നതാണ് സഹാസ് ടീം.

ശബരിമലയിലെത്തുന്ന അയ്യപ്പ ഭക്തര്‍ക്ക് ഹൃദയസംബന്ധമായ അസുഖം ഉണ്ടായാല്‍ ത്വരിത ഗതിയില്‍ സൗജന്യ ചികിത്സ നല്‍കാന്‍ 1993 മുതല്‍ പ്രവര്‍ത്തനം തുടങ്ങിയ ആതുരാലയമാണ് സഹാസ്. ചെന്നൈ എസ്ആര്‍എം മെഡിക്കല്‍ കോളജ്, ഐഎംഎ നെറ്റ് വര്‍ക്ക് ഓഫ് ട്രോമ എന്നിവരുടെ സഹകരണത്തോടെയാണിത് പ്രവര്‍ത്തിക്കുന്നത്.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

അന്യസംസ്ഥാന തൊഴിലാളിയെ കൂട്ടിക്കൊണ്ടുപോയി ബന്ദിയാക്കിയ സംഭവത്തില്‍ പ്രതി പിടിയില്‍

0
കോഴിക്കോട്: വീട് വൃത്തിയാക്കാനുണ്ടെന്ന് പറഞ്ഞ് അന്യസംസ്ഥാന തൊഴിലാളിയെ കൂട്ടിക്കൊണ്ടുപോയി ബന്ദിയാക്കിയ സംഭവത്തില്‍...

ജലയാനങ്ങളുടെ വിവരങ്ങള്‍ 14 ദിവസത്തിനകം നല്‍കണം : വിവരാവകാശ കമ്മിഷന്‍

0
ആലപ്പുഴ : ഉള്‍നാടന്‍ വിനോദ സഞ്ചാര-ജലഗതാഗത മേഖലയിലെ ജലയാനങ്ങള്‍ സംബന്ധിച്ച മുഴുവന്‍...

ഡ്രൈവിംഗ് സ്‌കൂൾ ഉടമകളുടെ സമരം ; ഡ്രൈവിംഗ് ടെസ്റ്റുകൾ മുടങ്ങി

0
കോന്നി : ഡ്രൈവിംഗ് ടെസ്റ്റ് പരിഷ്കരണത്തിനെതിരായി സംസ്ഥാനത്ത് ഡ്രൈവിംഗ് സ്‌കൂൾ ഉടമകൾ...

കായംകുളത്തെ കരംപിരിവ്‌ സസ്യമാര്‍ക്കറ്റ്‌ വക സ്‌ഥലത്തേ പാടുള്ളൂ – ഹൈക്കോടതി

0
കായംകുളം : കായംകുളത്തെ മൊത്തവ്യാപാര കേന്ദ്രമായ ബാങ്ക്‌റോഡ്‌, വെജിറ്റബിള്‍ മാര്‍ക്കറ്റ്‌ റോഡ്‌,...