Thursday, November 30, 2023 8:28 pm

അയ്യപ്പന് സമര്‍പ്പിക്കാന്‍ തെങ്ങിന്‍തൈ

പത്തനംതിട്ട : പതിനെട്ട് തവണ തുടര്‍ച്ചയായി മല ചവിട്ടി സന്നിധാനത്തെത്തുന്നവര്‍ അയ്യപ്പന് തെങ്ങിന്‍ തൈ സമര്‍പ്പിക്കുന്നത് ശബരിമലയിലെ സവിശേഷമായ ആചാരങ്ങളിലൊന്നാണ്. 18 തവണ മല ചവിട്ടുന്നയാള്‍ പിന്നീട് ഗുരുസ്വാമിയാണ്. ഗുരുസ്വാമിയായ തീര്‍ഥാടകന്‍ സന്നിധാനത്ത് തെങ്ങിന്‍ തൈ നടണം.
സന്നിധാനത്തിന് പടിഞ്ഞാറുള്ള ഭസ്മക്കുളത്തിന് സമീപമാണ് തെങ്ങിന്‍ തൈ നടുന്നത്.

ncs-up
WhatsAppImage2022-07-31at72836PM
KUTTA-UPLO
previous arrow
next arrow

പതിനെട്ടാം പടി കയറി അയ്യപ്പനെ ദര്‍ശിച്ച ശേഷമാണ് തെങ്ങിന്‍ തൈ നടുക. 36 വര്‍ഷം തുടര്‍ച്ചയായി മലകയറുന്ന അയ്യപ്പന്‍മാര്‍ വീണ്ടും ഒരു തെങ്ങിന്‍ തൈ കൂടി അയ്യപ്പന് സമര്‍പ്പിക്കാറുണ്ട്. കര്‍പ്പൂരമുഴിഞ്ഞ് പൂജിച്ച ശേഷമാണ് തൈ നടുക. കേരളത്തില്‍ നിന്നുള്ള തീര്‍ഥാടകരും ഇതര സംസ്ഥാനങ്ങളില്‍ നിന്നുള്ള തീര്‍ഥാടകരും ഒരുപോലെ ഈ ആചാരം മുടങ്ങാതെ പാലിക്കുന്നുണ്ട്.

ncs-up
ALA-up
rajan-new
previous arrow
next arrow
Advertisment
shanthi--up
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

കോന്നി എ ഇ ഓ ഓഫീസ് സൂപ്രണ്ടിനെതിരെ എ ഇ ഒ പരാതി നൽകി

0
കോന്നി : ഉപജില്ലാ കലോത്സവം സംബന്ധിച്ച ഫണ്ടിന്റെ കണക്കുകൾ കോന്നി എ...

കൊല്ലം ഓയൂരിൽ കുട്ടിയെ തട്ടിക്കൊണ്ടു പോയവരുടെ പുതിയ രേഖാചിത്രം പുറത്ത്

0
കൊല്ലം : ആറു വയസുകാരിയെ തട്ടിക്കൊണ്ടു പോയ കേസിൽ പ്രതികളെന്ന് സംശയിക്കുന്നവരുടെ...

എയ്ഡ്സ് ദിനാചരണം ജില്ലാതല ഉദ്ഘാടനം നാളെ (1)

0
പത്തനംതിട്ട : ഡിസംബര്‍ ഒന്ന് ലോകഎയ്ഡ്സ് ദിനമായി ആചരിക്കുന്നതിന്റെ ഭാഗമായുള്ള ജില്ലാതലദിനാചരണം...

വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കുന്നതിന് അപേക്ഷ ഡിസംബര്‍ 9നകം സമര്‍പ്പിക്കണം : ജില്ലാ കളക്ടര്‍

0
പത്തനംതിട്ട : വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കുന്നതിന് ഡിസംബര്‍ ഒന്‍പതിനകം അപേക്ഷ...