കമ്പിവടികൊണ്ട് തലയ്ക്കടിച്ച് പരിക്കേൽപ്പിച്ച കേസിൽ പ്രതി പിടിയിൽ

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : മുൻവിരോധം കാരണം അയൽവാസിയെ കമ്പിവടികൊണ്ട് തലയ്ക്ക് അടിച്ച് പരിക്കേല്പിച്ച കേസിൽ പ്രതിയെ കൊടുമൺ പോലീസ് പിടികൂടി. കൊടുമൺ കിഴക്ക് എരുത്വാക്കുന്ന് സുജാഭവനം വീട്ടിൽ പ്രവീൺ കുമാറിന്റെ മകൻ കണ്ണൻ എന്ന് വിളിക്കുന്ന അമിത് കുമാർ (19) ആണ് അറസ്റ്റിലായത്. അയൽവാസി ചരുവിളയിൽ രാജപ്പന്റെ മകൻ രാജേഷി(31)നെയാണ് പ്രതി വെള്ളിയാഴ്ച്ച സന്ധ്യക്ക്‌ ആക്രമിച്ചത്.

രാജേഷിന്റെ സഹോദരൻ വിഷ്ണുവുമായി പ്രതി നേരത്തെ വഴക്കുണ്ടാക്കിയിരുന്നു. ഇതെപ്പറ്റി ഇവരുടെ മാതാവ് കണ്ണന്റെ വീട്ടിലെത്തി ചോദിച്ച വിരോധം കാരണം ഇയാൾ ഇവരുടെ വീടിന്റെ മുറ്റത്ത് വന്നു നിന്ന് മാതാപിതാക്കളെ തെറിവിളിക്കുകയും അച്ഛനെ പിടിച്ചുതള്ളുകയും ചെയ്തു. ഇതുകണ്ട് രാജേഷ് പുറത്തിറങ്ങിയപ്പോൾ തിരികെ വീട്ടിലേക്ക് കയറിയശേഷം അവിടെ നിന്ന് അസഭ്യം വിളിക്കുകയും കല്ലെടുത്ത് എറിയുകയും ചെയ്തു.

ഏറുകൊള്ളാതെ ഒഴിഞ്ഞുമാറിയ രാജേഷിനെ റോഡിൽ കിടന്ന കമ്പിവടികൊണ്ട് പ്രതി അടിക്കുകയായിരുന്നു. കൊല്ലുമെന്ന് ആക്രോശിച്ചുകൊണ്ട് വീണ്ടും അടിക്കാൻ ശ്രമിച്ചെങ്കിലും ആളുകൾ ഓടിയെത്തി രക്ഷപ്പെടുത്തി ആശുപത്രിയിലെത്തിച്ചു. അടൂർ ഗവണ്മെന്റ് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട ഇയാളുടെ തലയിൽ 13 തുന്നലുകൾ വേണ്ടിവന്നു.

പോലീസ് ആശുപത്രിയിലെത്തി രേഖപ്പെടുത്തിയ മൊഴി പ്രകാരം കേസെടുത്ത് അന്വേഷണം ആരംഭിച്ചു. തുടർന്ന് ശനി ഉച്ചക്ക് പ്രതിയെ വീട്ടിലെത്തി പിടികൂടുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. പോലീസ് ഇൻസ്‌പെക്ടർ പ്രവീണിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘത്തിൽ എസ് ഐ മാരായ സതീഷ് കുമാർ, രതീഷ് കുമാർ, എസ് സി പി ഓ ശിവപ്രസാദ്, സി പി ഓമാരായ ഷിജു, പ്രദീപ്‌, ബിജു, അതുൽ, നഹാസ് എന്നിവരാണുള്ളത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

എൽഡിഎഫ് കക്ഷികൾ തമ്മിൽ അടിമ – ഉടമ ബന്ധമല്ലെന്നും സിപിഐയുടെ ശക്തി ആരെയും ബോധ്യപ്പെടുത്തേണ്ടതില്ലെന്നും...

0
തിരുവനന്തപുരം: പ്രതിപക്ഷ ഉപനേതൃ പദവി ആവശ്യത്തിൽ നിന്ന് പിന്നോട്ടില്ലെന്ന വ്യക്തമായ സൂചനയുമായി...

ഇടമലക്കുടിയിൽ വീണ്ടും ദുരിതയാത്ര ; പനി ബാധിച്ച വീട്ടമ്മയെ കാട്ടിലൂടെ ചുമന്നത് 7 കിലോമീറ്റർ

0
മൂന്നാർ: അടിസ്ഥാന സൗകര്യങ്ങളോ റോഡ് സൗകര്യങ്ങളോ ഇല്ലാത്ത ഇടമലക്കുടിയിലെ ദുരിതജീവിതത്തിന്...

തോപ്പു എൻ ഡി വെങ്കടാചലം ഡിഎംകെയിൽനിന്ന് രാജിവെച്ചു

0
ഈറോഡ്: തമിഴ്‌നാട് മുൻ മന്ത്രിയും ഡിഎംകെ ഈറോഡ് സെൻട്രൽ ജില്ലാ മുൻ...

വന്യജീവി ആക്രമണങ്ങൾക്ക് ന്യായമായ നഷ്ടപരിഹാരം നൽകാൻ സർക്കാരിന് നിയമപരമായ ബാധ്യതയുണ്ടെന്ന് ഹൈക്കോടതി

0
കൊച്ചി: വന്യജീവി ആക്രമണങ്ങൾക്ക് ഇരയാകുന്നവർക്കും അവരുടെ ആശ്രിതർക്കും അർഹമായതും ന്യായവുമായ...