ളാഹ അപകടം : ദേശീയ പാത സാങ്കേതിക വിദഗ്ധ സംഘം പരിശോധന നടത്തി

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : ശബരിമല പാതയിലെ ളാഹയില്‍ തീര്‍ഥാടകരുടെ ബസ് മറിഞ്ഞ് അപകടം നടന്ന സ്ഥലം ദേശീയ പാത സാങ്കേതിക വിദഗ്ധ സംഘം സന്ദര്‍ശിച്ചു. ദേശീയ പാത കൊല്ലം ഡിവിഷനിലെ എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ എസ്. ശ്രീകലയുടെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥരാണ് സന്ദര്‍ശിച്ചത്. ദേശീയപാത സാങ്കേതിക വിഭാഗം അധികൃതര്‍ ളാഹയിലെ അപകടം നടന്ന സ്ഥലത്തും ശബരിമല പാതയിലെ മറ്റ് അപകടസാധ്യതാ സ്ഥലങ്ങളിലും പരിശോധന നടത്തി ആവശ്യമായ സുരക്ഷാ ക്രമീകരണങ്ങള്‍ ഉറപ്പുവരുത്തണമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് നിര്‍ദേശം നല്‍കിയതിന്റെ അടിസ്ഥാനത്തിലായിരുന്നു സംഘത്തിന്റെ സന്ദര്‍ശനം.

ശബരി പാതയില്‍ മണ്ണാറക്കുളഞ്ഞി മുതല്‍ പ്ലാപ്പള്ളി വരെയാണ് ദേശീയ പാതയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. ഈ സ്ഥലങ്ങളില്‍ പരിശോധന നടത്തി. അപകടം നടന്നതുമായി ബന്ധപ്പെട്ട വിശദാംശങ്ങള്‍ സേഫ് സോണിലെ ട്രാഫിക് സുരക്ഷാ വിദഗ്ധന്‍ സുനില്‍ ബാബു സംഘത്തിനു വിശദീകരിച്ചു നല്‍കി. അസിസ്റ്റന്‍ഡ് എന്‍ജിനീയര്‍ അമ്പിളി, റാന്നി ഡിവൈഎസ്പി സന്തോഷ് തുടങ്ങിയവര്‍ ഒപ്പമുണ്ടായിരുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തിരുവനന്തപുരം മെഡിക്കല്‍ കോളേജിനെതിരെ ചികിത്സാ പിഴവ് ആരോപണം

0
തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കല്‍ കോളേജിനെതിരെ വീണ്ടും ചികിത്സാ പിഴവ് ആരോപണം....

കാലവർഷം 3 മാസം കഴിയുമ്പോൾ സംസ്ഥാനത്ത് 22% മഴ കുറവ്

0
തിരുവനന്തപുരം: എൽനിനോ വർഷമായ കാലവർഷം മൂന്ന് മാസം കഴിയുമ്പോൾ സംസ്ഥാനത്...

ഗള്‍ഫ് മേഖലയില്‍ വീണ്ടും യുദ്ധഭീതി

0
ഇറാൻ : ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ ലാറക് ദ്വീപില്‍...

രാഹുല്‍ ഗാന്ധിക്കെതിരെ ഉത്തരാഖണ്ഡില്‍ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്ത ബി.ജെ.പി സര്‍ക്കാരിന്റെ നടപടി പ്രതിഷേധാര്‍ഹമാണെന്ന് മുഖ്യമന്ത്രി...

0
തിരുവനന്തപുരം: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിക്കെതിരെ ഉത്തരാഖണ്ഡില്‍ എഫ്.ഐ.ആര്‍ രജിസ്റ്റര്‍...