റാന്നി : ലോക്ക് ഡൌണ്‍ കാലത്ത് ജനങ്ങളെ കൊള്ള ചെയ്യുന്ന വൈദ്യുതി വകുപ്പിന്റെ നടപടിയില്‍ പ്രതിഷേധിച്ചുകൊണ്ട് യുവമോർച്ച റാന്നി നിയോജക മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തില്‍ റാന്നിയിലെ കെ.എസ്.ഇ.ബി ഓഫീസുകള്‍ക്ക് മുമ്പില്‍ സമരം നടത്തി. മാര്‍ച്ച്, ഏപ്രില്‍ മാസങ്ങളിലെ ബില്ലില്‍ വന്‍ തുകയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. പുരക്കു തീ പിടിക്കുമ്പോള്‍ വാഴവെട്ടുന്ന സമീപനമാണ് എം.എം മണിയും അനുയായികളും ചെയ്യുന്നതെന്ന് യുവമോര്‍ച്ച കുറ്റപ്പെടുത്തി. ശരിയായ റീഡിംഗ് എടുത്ത് പുതിയ ബില്ലുകള്‍ നല്‍കുകയും ബില്‍ തുക മൂന്ന് തവണയായി അടക്കുന്നതിന് സാവകാശം നല്‍കുകയും ചെയ്യണമെന്ന് ഭാരവാഹികള്‍ ആവശ്യപ്പെട്ടു.
പഴവങ്ങാടി കെ.എസ്.ഇ.ബി ഓഫീസിന് മുന്നിൽ നടത്തിയ സമരം യുവമോർച്ച ജില്ലാ വൈസ് പ്രസിഡന്റ് വിനു ചെറുകോലും റാന്നി പെരുമ്പുഴയിൽ ബിജെപി മണ്ഡലം പ്രസിഡന്റ് ഷൈൻ ജി കുറുപ്പും ഉദ്ഘാടനം ചെയ്തു. ബിജെപി മണ്ഡലം ജനറൽ സെക്രട്ടറി സിനു പ്ലാങ്കമൺ, യുവമോർച്ച മണ്ഡലം മുൻ പ്രസിഡന്റ് പ്രതീഷ്, യുവമോർച്ച മണ്ഡലം പ്രസിഡണ്ട് വിഷ്ണു മുണ്ടപ്പുഴ, ജനറൽ സെക്രട്ടറി വിഷ്ണു പരുത്തികാവ് , വൈസ് പ്രസിഡന്റ് മുകേഷ് , സെക്രട്ടറിമാരായ നിഖിൽ ശിവൻ, ശ്രീരാജ് പരത്തികാവ്, ചന്തു തോട്ടമൺ എന്നിവർ വിവിധ യോഗങ്ങളില്‍ പ്രസംഗിച്ചു.