കോഴിക്കോട് പന്നിയങ്കരയില്‍ വിമുക്ത ഭടന്‍ ജീവനൊടുക്കിയ സംഭവത്തില്‍ കെഎസ്ഇബി കരാറുകാരന്‍ അറസ്റ്റില്‍

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട്: കോഴിക്കോട് പന്നിയങ്കരയില്‍ വിമുക്ത ഭടന്‍ ജീവനൊടുക്കിയ സംഭവത്തില്‍ കെഎസ്ഇബി കരാറുകാരന്‍ അറസ്റ്റില്‍. കോഴിക്കോട് മീഞ്ചന്ത സ്വദേശി ഭാഗ്യനാഥനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. പൂളാടിക്കുന്ന് സ്വദേശി ആത്മപ്രഭന്‍റെ മരണത്തിലാണ് പോലീസ് നടപടി. ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തിയാണ് അറസ്റ്റ്. സ്വകാര്യ ബാങ്കില്‍ നിന്നും ലോണെടുത്ത് നല്‍കിയ പണം പ്രതി മടക്കി നല്‍കാത്തതായിരുന്നു ആത്മഹത്യയ്ക്ക് കാരണം. ഇക്കാര്യങ്ങളടങ്ങിയ ആത്മഹത്യാ കുറിപ്പ് പോലീസ് കണ്ടെടുത്തിരുന്നു.

കെഎസ്ഇബിയില്‍ സെക്യൂരിറ്റി ജീവനക്കാരനായ ആത്മപ്രഭനെ കഴിഞ്ഞ വര്‍ഷം മെയിലാണ് കല്ലായി കെഎസ്ഇബി ഓഫീസിലെ സെക്യൂരിറ്റി ഓഫീസില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ആത്മഹത്യാക്കുറിപ്പില്‍ ഭാഗ്യ നാഥനെതിരെ പരാമര്‍ശമുണ്ടായിരുന്നു. ഭാഗ്യനാഥന് സ്വകാര്യ ബാങ്കില്‍ നിന്നും ആത്മപ്രഭന്‍ അഞ്ച് വര്‍ഷം മുമ്പ് രണ്ട് ലക്ഷം രൂപ ലോണെടുത്ത് നല്‍കിയിരുന്നു. പലിശയുംമുതലുമെല്ലാമായി അഞ്ച് ലക്ഷം രൂപയോളമായിട്ടും പണം തിരിച്ചടക്കണമെന്ന ആവശ്യം ഭാഗ്യനാഥന്‍ അവഗണിച്ചു. ഇതാണ് ജീവനൊടുക്കാന്‍ കാരണമെന്നായിരുന്നു ആത്മഹ്യാക്കുറിപ്പില്‍ പറഞ്ഞിരുന്നത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തൃണമൂൽ കോൺഗ്രസിലേക്ക് തിരിച്ചെത്തി വിമത എം.എൽ.എ കാസിം സിദ്ദിഖി; മമത ബാനർജിയാണ് തന്റെ നേതാവെന്ന്...

0
കൊൽക്കത്ത: തൃണമൂൽ കോൺഗ്രസിലെ വിമത എംഎൽഎമാരിൽ ഒരാളായ കാസിം സിദ്ദിഖി മുൻ...

​സി.ബി.എസ്.ഇ വിദ്യാഭ്യാസ സമ്പ്രദായത്തിൽ വലിയ മാറ്റങ്ങൾക്ക് ഒരുങ്ങി കേന്ദ്രം; ഉന്നതതല യോഗം വിളിച്ച് മന്ത്രി...

0
ദില്ലി: സിബിഎസ്ഇയെ അടിമുടി അഴിച്ചുപണിയാനുള്ള നീക്കവുമായി കേന്ദ്ര സർക്കാർ. സിബിഎസ്ഇ അധികൃതരുമായി...

ഗോതമ്പ് പൊടി കയറ്റുമതി നയത്തിൽ നിർണായക ഭേദഗതി വരുത്തി കേന്ദ്രം; ഉൽപ്പന്നങ്ങൾ വിദേശത്തേക്ക് അയക്കുന്നതിനുള്ള...

0
ദില്ലി: ഗോതമ്പ് പൊടി കയറ്റുമതി നിയന്ത്രണം നീക്കി കേന്ദ്ര സർക്കാർ. ആട്ട,...

യാത്രക്കാരെ വലച്ച് സ്പൈസ് ജെറ്റ് സർവീസുകൾ; വിശദീകരണം തേടി സിയാൽ

0
കൊച്ചി: വിമാനക്കമ്പനിയായ സ്പൈസ് ജെറ്റിന് നോട്ടീസ് നൽകി സിയാൽ. സ്പൈസ് ജെറ്റിൻ്റെ...