മലയാലപ്പുഴ : കോന്നി സുഭിക്ഷ കേരളം പദ്ധതി പ്രകാരം മലയാലപ്പുഴ നല്ലൂർ കിഴക്കേ കറ്റനാട് അനിൽ കുമാർ നടത്തിയ മത്സ്യകൃഷിയിലെ മത്സ്യങ്ങളാണ് മുന്നറിയിപ്പില്ലാതെ വൈദ്യുതി വിശ്ചേദിച്ചതിനെ തുടർന്ന് കൂട്ടത്തോടെ ചത്തൊടുങ്ങിയത്.
ഒന്നര ലക്ഷം രൂപയുടെ നഷ്ടമുണ്ടായതായി അനില്‍ കുമാര്‍ പറയുന്നു. മത്സ്യ ക്യഷിക്കായി വ്യാവസായിക കണക്ഷനാണ് എടുത്തിട്ടുള്ളത്. രണ്ടു മാസത്തെ ബിൽ തുക മാത്രമാണ് അടയ്ക്കാനുള്ളത്. കണക്ഷൻ വിഛേദിക്കുന്നത് സംബന്ധിച്ച് ഉപഭോക്താവിന് അറിയിപ്പ് നൽകണമെന്ന കീഴ് വഴക്കം പാലിക്കാതെയാണ് കണക്ഷൻ കട്ടാക്കിയത്. മണിക്കൂറുകൾ കഴിഞ്ഞാണ് അനിൽ കുമാർ സംഭവം അറിഞ്ഞത്. അപ്പോഴേക്കും മത്സ്യങ്ങൾ ചത്തു തുടങ്ങിയിരുന്നു. കെ എസ് ഇ ബി കുമ്പഴ സെക്ഷനിലെ ജീവനക്കാരുടെ അനാസ്ഥയാണെന്നും ഇതുസംബന്ധിച്ച് വകുപ്പ് തലത്തിൽ പരാതി നൽകുമെന്നും അനിൽ കുമാർ പറഞ്ഞു.