പെരുമാറ്റദൂഷ്യത്തിന് മൂന്ന് കെ.എസ്.ഇ.ബി. ജീവനക്കാർക്ക് സസ്പെൻഷൻ

For full experience, Download our mobile application:
Get it on Google Play

ആലപ്പുഴ : കെ.എസ്.ഇ.ബി. തലയാഴം ഇലക്ട്രിക്കല്‍‍ സെക്ഷനിലെ ഇലക്ട്രിസിറ്റി വര്‍ക്കര്‍‍മാരായ അഭിലാഷ് പി.വി., സലീംകുമാര്‍‍ പി.സി., ചേപ്പാട് ഇലക്ട്രിക്കല്‍ സെക്ഷനിലെ ഇലക്ട്രിസിറ്റി വര്‍‍ക്കറായ സുരേഷ് കുമാര്‍‍ പി. എന്നിവരെ പെരുമാറ്റ ദൂഷ്യത്തിന് സർവ്വീസിൽ നിന്നും സസ്പെൻഡ് ചെയ്തു. അഭിലാഷ് പി.വി., സലീംകുമാര്‍‍ പി.സി. എന്നിവര്‍‍‍ ബാറില്‍‍ നിന്നും മദ്യപിച്ചശേഷം പണം കൊടുക്കാതെ പോകാനൊരുങ്ങിയപ്പോള്‍‍‍ ബാര്‍ ജീവനക്കാര്‍‍ ചോദ്യം ചെയ്തതിൻ്റെ പ്രതികാര നടപടിയായി തലയാഴം 11 കെ വി ഫീഡര്‍‍ ഓഫ് ചെയ്തെന്നും തത്ഫലമായി ആ പ്രദേശത്താകെ വൈദ്യുതി നഷ്ടമായെന്നും ചില ദിനപത്രങ്ങളില്‍ വാര്‍‍ത്ത വന്നിരുന്നു. ഇക്കാര്യം ശ്രദ്ധയില്‍‍പ്പെട്ട കെ എസ് ഇ ബി ചെയര്‍മാന്‍‍ & മാനേജിംഗ് ഡയറക്ടര്‍‍ അന്വേഷണത്തിനായി ഉത്തരവിടുകയുണ്ടായി. ചീഫ് വിജിലന്‍സ് ഓഫീസറുടെ റിപ്പോര്‍‍ട്ടിന്റെ അടിസ്ഥാനത്തില്‍‍‍ ഇരുവരേയും അടിയന്തിരമായി സര്‍വ്വീസില്‍ നിന്നും സസ്പെന്റ് ചെയ്യുവാന്‍‍ ചെയര്‍മാന്‍‍ & മാനേജിംഗ് ഡയറക്ടര്‍‍ നിര്‍‍ദ്ദേശിക്കുകയായിരുന്നു. സുരേഷ് കുമാര്‍‍ പി. ആലപ്പുഴ ജില്ലയിലെ പാണവള്ളി പഞ്ചായത്തിലെ ഒരു വീട്ടില്‍‍ മദ്യപിച്ചു ചെന്ന് അതിക്രമം കാട്ടിയെന്ന ഒരു സ്ത്രീയുടെ പരാതിയെ തുടര്‍‍ന്ന് പൂച്ചാക്കല്‍‍ പോലീസ് സ്റ്റേഷനില്‍ കേസ് രജിസ്റ്റര്‍‍ ചെയ്തിരുന്നു. ഇപ്പോള്‍ ചേര്‍‍ത്തല ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ്സ് മജിസ്ട്രേറ്റ് കോടതി 2-ല്‍ പോലീസ് കുറ്റപത്രം സമര്‍‍പ്പിച്ച സാഹചര്യത്തില്‍‍ ഇയാളെ സര്‍‍വ്വീസില്‍ നിന്നും സസ്പെന്റ് ചെയ്യാന്‍‍ കെ.എസ്.ഇ,.ബി. ചെയര്‍മാന്‍‍ & മാനേജിംഗ് ഡയറക്ടര്‍‍ നിര്‍‍ദ്ദേശം നല്‍കുകയുണ്ടായി.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...