ത​ക​രാ​റു​ക​ള്‍ പൂ​ര്‍​ണ​മാ​യും പ​രി​ഹ​രി​ക്കാ​നാ​കാ​തെ കെ​എ​സ്ഇ​ബി

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : ശ​ക്ത​മാ​യ കാ​റ്റി​ലു​ണ്ടാ​യ ത​ക​രാ​റു​ക​ള്‍ പൂ​ര്‍​ണ​മാ​യും പ​രി​ഹ​രി​ക്കാ​നാ​കാ​തെ കെ​എ​സ്ഇ​ബി. 280 സ്ഥ​ല​ങ്ങ​ളി​ലാ​ണ് കെ​എ​സ്ഇ​ബി​ക്ക് ത​ക​രാ​റു​ക​ള്‍ റി​പ്പോ​ര്‍​ട്ട് ചെ​യ്ത​ത്. മു​ന്നൂ​റി​ലി​ധ​കം വൈ​ദ്യു​തി തൂ​ണു​ക​ള്‍ ര​ണ്ടു​ദി​വ​സ​ങ്ങ​ള്‍​ക്കി​ടെ ഒ​ടി​ഞ്ഞു വീ​ണു. വൈ​ദ്യു​തി ക​മ്പി​ക​ള്‍ പൊ​ട്ടി​യും ട്രാ​ന്‍​സ്‌​ഫോ​ര്‍​മ​റു​ക​ള്‍​ക്കു​ണ്ടാ​യ ന​ഷ്ട​വും വേ​റെ​യാ​ണ്. 61 പ​തി​നൊ​ന്ന് കെ​വി വൈ​ദ്യു​തി തൂ​ണു​ക​ള​ട​ക്കം ത​ക​ര്‍​ന്നു. റാ​ന്നി, ക​ക്കാ​ട്, പെ​രു​നാ​ട്, വ​ട​ശേ​രി​ക്ക​ര, കോ​ന്നി, കോ​ഴ​ഞ്ചേ​രി, അ​യി​രൂ​ര്‍ സെ​ക്‌​ഷ​നു​ക​ളി​ലാ​ണ് നാ​ശ​മേ​റെ​യും. മൂ​ന്നു ദി​വ​സ​ങ്ങ​ളാ​യി രാ​പ​ക​ലി​ല്ലാ​തെ കെ​എ​സ്ഇ​ബി ജീ​വ​ന​ക്കാ​ര്‍ പ​ണി​യെ​ടു​ക്കു​ക​യാ​ണ്.

13 സെ​ക്‌​ഷ​നു​ക​ളി​ലാ​യി 354 ക​രാ​ര്‍ തൊ​ഴി​ലാ​ളി​ക​ളെ​യും രം​ഗ​ത്തി​റ​ക്കി​യി​ട്ടു​ണ്ട്. ഒ​ടി​ഞ്ഞ മ​ര​ങ്ങ​ള്‍ മു​റി​ച്ചു​നീ​ക്കി​യാ​ണ് വൈ​ദ്യു​ത ക​മ്പി​ക​ള്‍ പു​നഃ​സ്ഥാ​പി​ച്ച​ത്. പു​തി​യ പോ​സ്റ്റു​ക​ള്‍ എ​ത്തി​ച്ച് സ്ഥാ​പി​ക്കാ​ന്‍ സ​മ​യ​മെ​ടു​ത്തു. മ​ര​ങ്ങ​ള്‍ വീ​ണ് പ​ല​യി​ട​ങ്ങ​ളി​ലും വൈ​ദ്യു​തി ക​മ്പി​ക​ള്‍ തു​ടി​ഞ്ഞു കി​ട​ക്കു​ന്ന​താ​യി റി​പ്പോ​ര്‍​ട്ടു​ക​ളു​ണ്ട്. ഇ​ത്ത​രം പ്ര​ശ്‌​ന​ങ്ങ​ള്‍ വ​രും​ദി​വ​സ​ങ്ങ​ളി​ല്‍ മാ​ത്ര​മേ പ​രി​ഹ​രി​ക്കാ​നാ​കൂ. പ​ര​മാ​വ​ധി സ്ഥ​ല​ങ്ങ​ളി​ല്‍ വൈ​ദ്യു​തി എ​ത്തി​ക്കു​ന്ന​തി​ലേ​ക്കു​ള്ള ശ്ര​മ​മാ​ണ് ന​ട​ത്തി​യ​തെ​ന്ന് അ​ധി​കൃ​ത​ര്‍ പ​റ​ഞ്ഞു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കൊല്ലം പരവൂരിൽ മരത്തിൽ തൂങ്ങിയ നിലയിൽ കണ്ടെത്തിയ മൃതദേഹം തിരിച്ചറിഞ്ഞു ; അന്വേഷണം തുടരുന്നു

0
ചാത്തന്നൂർ: കൊല്ലം പരവൂരിൽ കുറ്റിക്കാട്ടിലാണ് അസ്ഥികൂടം കണ്ടെത്തിയ സംഭവത്തിൽ കൂടുതൽ...

കുടിവെള്ള വിതരണത്തെച്ചൊല്ലിയുള്ള തർക്കം : പഞ്ചായത്ത് പ്രസിഡന്റിനെ ഇഷ്ടിക കൊണ്ട് തലയ്ക്കടിച്ചു കൊന്നു

0
തിരുനെൽവേലി: തമിഴ്‌നാട്ടിലെ തിരുനെൽവേലി ജില്ലയിൽ കുടിവെള്ള വിതരണം തടസ്സപ്പെട്ടതിനെച്ചൊല്ലിയുള്ള തർക്കത്തിനിടെ പഞ്ചായത്ത്...

ചിറയിൻകീഴ് കൈയാങ്കളി : ആരോപണങ്ങൾക്ക് മറുപടിയുമായി രമ്യാ ഹരിദാസ്

0
തിരുവനന്തപുരം: ചിറയിൻകീഴിലെ കൈയേറ്റത്തിൽ പ്രതികരണവുമായി എംഎൽഎ രമ്യ ഹരിദാസ്. കിഴുവില്ലം ബാങ്ക്...

കുടിവെള്ള സമരത്തിനിടെ കല്ലേറ് ; പരിക്കേറ്റ പഞ്ചായത്ത് പ്രസിഡന്റ് കൊല്ലപ്പെട്ടു

0
തിരുനെൽവേലി : കുടിവെള്ളക്ഷാമത്തിനെതിരെ നാട്ടുകാർ നടത്തിയ പ്രതിഷേധത്തിനിടെ പഞ്ചായത്ത് പ്രസിഡന്റിന് നേരെ...