പ്രവാസി കുടുംബത്തെ ഇരുട്ടിലാക്കി കെ.എസ്.ഇ.ബി ; ബില്ലടച്ചിട്ടും വൈദ്യുതി വിച്ഛേദിച്ചു

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട്: ഓണത്തിന് പ്രവാസിയുടെ കുടുംബത്തെ ഇരുട്ടിലാക്കി കെഎസ്ഇബി. യഥാസമയം ബില്ലടച്ചിട്ടും ഇല്ലെന്നുകാട്ടി കോഴിക്കോട് ഓമശേരി സ്വദേശിയുടെ വീട്ടിലെ വൈദ്യുതി ബന്ധം വിച്ഛേദിച്ചു. പരാതിയുണ്ടെങ്കില്‍ മുകളില്‍ പോയി പറയാനായിരുന്നു ജീവനക്കാരന്‍റെ മറുപടി. മന്ത്രിക്ക് പരാതി നല്‍കി കാത്തിരിക്കുകയാണ് ഷിഹാബുദിനും കുടുംബവും.

ഓമശ്ശേരി അമ്പലക്കണ്ടി സ്വദേശി ഷിഹാബുദീനാണ് ഈ ദുരനുഭവം നേരിടേണ്ടി വന്നത്. ഷിഹാബുദീന്‍ കറന്‍റ് ബില്ല് അടച്ചിട്ടില്ലെന്നാണ് കെഎസ്ഇബിയുടെ വാദം. എന്നാല്‍ പേടിഎം വഴി ബില്ലടച്ചതിന്‍റെ രസീതടക്കം ഷിഹാബുദീന്‍ തെളിവായി മുന്നോട്ട് വെയ്ക്കുന്നു. സാങ്കേതിക തകരാറാകാം പ്രശ്നത്തിന് കാരണമെന്ന് വിശദീകരിച്ചിട്ടും രക്ഷയില്ല. വൈദ്യുതി വിച്ഛേദിച്ച് കെഎസ്ഇബി ജീവനക്കാര്‍ സ്ഥലംവിട്ടു. നടപടിയില്‍ പ്രതിഷേധിച്ച് വൈദ്യുതി മന്ത്രി കെ. കൃഷ്ണന്‍കുട്ടിക്ക് ഷിഹാബുദീന്‍ പരാതി നല്‍കി. കെഎസ്ഇബിയുടെ ഓമശ്ശേരി സെക്ഷന്‍ ഓഫീസില്‍ പരാതി നല്‍കിയപ്പോഴും മോശം പെരുമാറ്റമായിരുന്നുവെന്ന് ഷിഹാബുദീന്‍ പറയുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മണ്ഡലപുനർനിർണയ വിഷയത്തിൽ സംസ്ഥാന താൽപ്പര്യം ബലികഴിച്ചു ; വിജയ് സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി ഉദയനിധി...

0
ചെന്നൈ: നിർദ്ദിഷ്ട മണ്ഡല പുനർനിർണയ വിഷയത്തിൽ സംസ്ഥാനത്തിന്റെ ഔദ്യോഗിക നിലപാടിനെ ചൊല്ലി...

വള്ളം നങ്കൂരമിട്ടശേഷം കരയിലേക്ക് നീന്തിവന്ന മത്സ്യത്തൊഴിലാളി മുങ്ങിമരിച്ചു

0
കന്യാകുമാരി : വള്ളം നങ്കൂരമിട്ടശേഷം കരയിലേക്ക് നീന്തിവന്ന രണ്ട് തൊഴിലാളികളിൽ...

ഓണത്തിന് സപ്ലൈക്കോ സര്‍വസജ്ജമെന്ന് ഭക്ഷ്യമന്ത്രി അനൂപ് ജേക്കബ്

0
തിരുവനന്തപുരം: ഓണത്തിന് സപ്ലൈക്കോ സര്‍വസജ്ജമെന്ന് ഭക്ഷ്യമന്ത്രി അനൂപ് ജേക്കബ്. ലഭ്യത...

ഓപ്പറേഷന്‍ തൂഫാന് രാഷ്ട്രീയം ഇല്ല : രമേശ് ചെന്നിത്തല

0
കൊടുങ്ങല്ലൂർ : പുതിയ തലമുറയെ ലഹരിയുടെ കരാളഹസ്തങ്ങളിൽ നിന്ന് രക്ഷിക്കാനുള്ള...