കണ്ടെയിനര്‍ ലോറി വൈദ്യുതി ലൈനില്‍ കുരുങ്ങി ; കീഴ്വായ്പ്പൂരില്‍ ഗതാഗതം തടസ്സപ്പെട്ടു

For full experience, Download our mobile application:
Get it on Google Play

മല്ലപ്പള്ളി : കണ്ടെയിനര്‍ ലോറി വൈദ്യുതി ലൈനില്‍ തട്ടിയതിനാല്‍ പുല്ലാട് – മല്ലപ്പള്ളി റോഡില്‍ ഗതാഗതം തടസ്സപ്പെട്ടു. ഇന്ന് നാലരയോടെയാണ് അപകടം ഉണ്ടായത്. താന്നുകിടന്ന വൈദ്യുതി ലൈനില്‍ ലോറിയുടെ മുകള്‍ഭാഗം തട്ടി ലൈന്‍ പൊട്ടിവീണെങ്കിലും നാട്ടുകാരുടെ സമയോചിതമായ ഇടപെടലുകള്‍ മൂലം വന്‍ അപകടം ഒഴിവാകുകയായിരുന്നു. അപകടത്തെ തുടര്‍ന്ന് ഒരുമണിക്കൂറോളം ഈ റോഡില്‍ ഗതാഗതം തടസ്സപ്പെട്ടു. ലോറി മാറ്റിയിട്ടില്ലാത്തതിനാല്‍ ഗതാഗതം ഭാഗികമായി മാത്രമേ പുനസ്ഥാപിച്ചിട്ടുള്ളൂ.

കേരളത്തിലെ മിക്ക റോഡുകളിലും വൈദ്യുതി ലൈനുകളും ഇന്റര്‍നെറ്റ് കേബിളുകളും വളരെ താഴ്ന്നാണ് കിടക്കുന്നത്. വലിയ ലോറികള്‍ പോകുമ്പോള്‍ ഇവ പൊട്ടി താഴെവീഴുന്നത് സാധാരണയാണ്. ഇതുമൂലം അപകടങ്ങളും ഉണ്ടാകുന്നുണ്ട്. കാലപ്പഴക്കം മൂലം വൈദ്യുതി ലൈനുകള്‍ താഴ്ന്ന് റോഡില്‍ നിന്നുള്ള ഉയരം കുറഞ്ഞിട്ടുണ്ട്. ഇത് യഥാസമയം ഉയര്‍ത്തുന്നതിനോ റോഡിലേക്ക് ഇറങ്ങി നില്‍ക്കുന്ന പോസ്റ്റുകള്‍ മാറ്റി സ്ഥാപിക്കുന്നതിനോ കെ.എസ്.ഇ.ബി അധികൃതര്‍ തയ്യാറാകുന്നില്ല.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വന്ദേമാതരം ആലാപന വിവാദത്തിൽ കോൺ​ഗ്രസിനെതിരെ സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം

0
ഡൽഹി: എഐസിസി ആസ്ഥാനത്തെ വന്ദേമാതരം ആലാപന വിവാദത്തിൽ കോൺ​ഗ്രസിനെതിരെ സിപിഐ സംസ്ഥാന...

തനിക്ക് ഒരു തന്തയേയുള്ളൂ, അത് നരേന്ദ്ര മോദിയാണെന്ന് പി.സി ജോർജ്

0
കോട്ടയം: തനിക്ക് ഒരു തന്തയേയുള്ളൂ, അത് പ്രധാനമന്ത്രി നരേന്ദ്ര മോദിയാണെന്ന് ബിജെപി...

വയനാട് വടക്കനാട് വീണ്ടും ദുരൂഹമായ തിരോധാനം

0
കല്‍പ്പറ്റ: വയനാട് വടക്കനാട് വീണ്ടും ദുരൂഹമായ തിരോധാനം. കാണാതായ തങ്കിമരത്തിയുടെ കൊച്ചുമകനെയും...

വന്ദേമാതരവും സ്വാതന്ത്ര്യസമരവും ബിജെപി കേവലം രാഷ്ട്രീയ ആയുധമാക്കുകയാണെന്ന് കെ സി വേണുഗോപാൽ

0
ന്യൂഡൽഹി: വന്ദേമാതരവും സ്വാതന്ത്ര്യസമരവും ബിജെപി കേവലം രാഷ്ട്രീയ ആയുധമാക്കുകയാണെന്ന് എഐസിസി ജനറൽ...