കെ.എസ്.ഇ.ബി ഓഫീസ് ആക്രമണം ; തിരുവമ്പാടിയില്‍ ഇന്ന് ജീവനക്കാരുടെ പ്രതിഷേധം

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട്: കെ.എസ്.ഇ.ബി ഓഫീസ് ആക്രമണത്തിനെതിരെ കോഴിക്കോട് തിരുവമ്പാടിയില്‍ ഇന്ന് ജീവനക്കാരുടെ പ്രതിഷേധം. കെ.എസ്.ഇ.ബി ബാലുശ്ശേരി ഡിവിഷന് കീഴിലെ ജീവനക്കാര്‍ പ്രകടനവും വിശദീകരണയോഗവും നടത്തും. 30 മണിക്കൂറിലേറെ പ്രതിഷേധങ്ങള്‍ക്കൊടുവിലാണ് റസാഖിന്‍റെ വീട്ടിലെ വൈദ്യുതി ഉപാധികളില്ലാതെ കെ.എസ്.ഇ.ബി പുനഃസ്ഥാപിച്ചത്. റസാഖിന്‍റെ മകനും യൂത്ത് കോണ്‍ഗ്രസ് നേതാവുമായ അജ്മല്‍ കെ.എസ്.ഇ.ബി ഓഫീസ് ആക്രമിച്ചെന്ന് ആരോപിച്ചായിരുന്നു വീട്ടിലെ വൈദ്യുതി ബന്ധം വിച്ഛേദിച്ചത്. ആക്രമിക്കില്ലെന്ന് ഉറപ്പ് തന്നാല്‍ വൈദ്യുതി തരാമെന്ന കെ.എസ്.ഇ.ബിയുടെ ഉപാധി അംഗീകരിക്കില്ലെന്ന കുടുംബത്തിന്‍റെ ഉറച്ച നിലപാട്. ഒടുവില്‍ മുപ്പത് മണിക്കൂറിലേറെ നീണ്ട പ്രതിഷേധത്തിനൊടുവില്‍ കെ.എസ്.ഇ.ബിയുടെ കീഴടങ്ങല്‍. രാത്രി എട്ടരയോടെ തിരുവമ്പാടിയിലെ യുസി റസാഖിന്‍റെ വീട്ടില്‍ വീണ്ടും വൈദ്യുതി വെളിച്ചമെത്തി.

കെ.എസ്.ഇ.ബി ജീവനക്കാര്‍ മര്‍ദിച്ചെന്ന റസാഖിന്‍റെ ഭാര്യയുടെ പരാതിയില്‍ തിരുവമ്പാടി പൊലീസ് കേസെടുത്തു. ലൈൻമാൻ പ്രശാന്ത്, അനന്തു എന്നിവർക്കെതിരെയാണ് കേസ്. വൈദ്യുതി ബന്ധം വിച്ഛേദിച്ച സംഭവത്തില്‍ നേരത്തെ മനുഷ്യാവകാശ കമ്മീഷന്‍ സ്വമേധയാ കേസെടുത്തിരുന്നു. കെ.എസ്.ഇ.ബി ഓഫീസ് ആക്രമണത്തില്‍ പ്രതിഷേധിച്ച് കെ.എസ്.ഇ.ബി ബാലുശ്ശേരി ഡിവിഷന്‍റെ നേതൃത്വത്തില്‍ ഇന്ന് പ്രകടനവും വിശദീകരണ യോഗവും നടത്തും. രാവിലെ ഒമ്പത് മണിക്ക് തിരുവമ്പാടിയിലാണ് പ്രതിഷേധം. കെ.എസ്.ഇ.ബി ഓഫീസില്‍ പ്രതിഷേധിക്കുക മാത്രമാണ് ചെയ്തതെന്നും ജീവനക്കാരാണ് തങ്ങളെ മർദിച്ചതെന്നും പറയുന്ന റസാഖിന്‍റെ മകനും യൂത്ത് കോണ്‍ഗ്രസ് നേതാവുമായ അജ്മലിന്‍റെ ശബ്ദ സന്ദേശം നേരത്തെ പുറത്തുവന്നിരുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...