സമരം തുടരും ; തീരുമാനത്തിലുറച്ച് കെ.എസ്.ഇ.ബി ഓഫീസേഴ്‌സ് അസോസിയേഷൻ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : കെഎസ്ഇബിയിൽ സമരം തുടരാൻ കെ.എസ്.ഇ.ബി ഓഫീസേഴ്‌സ് അസോസിയേഷന്റെ തീരുമാനം. സംസ്ഥാന പ്രസിഡന്റ് എം.ജി.സുരേഷ്‌കുമാറിന്റെയും അസോസിയേഷൻ നേതാവ് ജാസ്മിൻ ബാനുവിന്റെയും സസ്‌പെൻഷൻ പിൻവലിച്ചുവെങ്കിലും സ്ഥലംമാറ്റം അംഗീകരിക്കില്ലെന്നാണ് സംഘടനയുടെ നിലപാട്. തിങ്കളാഴ്ച മുതൽ മറ്റു പ്രക്ഷോഭങ്ങളിലേക്ക് കടക്കാനാണ് തീരുമാനം.

സമരം ഒത്തുതീർപ്പാക്കാൻ ഓഫീസർമാരുടെ സംഘടനകളുമായി മാനേജ്‌മെന്റ് ചർച്ച നടത്തിയെങ്കിലും ഫലമുണ്ടായില്ല. എക്‌സിക്യുട്ടീവ് എൻജിനീയറും അസോസിയേഷൻ നേതാവുമായ ജാസ്മിൻ ബാനുവിന്റെ സസ്‌പെൻഷൻ പിൻവലിക്കാൻ മാനേജ്‌മെന്റ് തീരുമാനിച്ചത് ചർച്ചയിൽ അറിയിച്ചു. എന്നാൽ തിരുവനന്തപുരം ഡിവിഷനിൽ നിന്നും സീതത്തോട് ഡിവിഷനിലേക്ക് സ്ഥലംമാറ്റിയത് അംഗീകരിക്കാനാകില്ലെന്നായിരുന്നു അസോസിയേഷന്റെ തീരുമാനം.

ചർച്ചയ്ക്ക് ശേഷം എം.ജി.സുരേഷിന്റെ സസ്‌പെൻഷൻ പിൻവലിച്ചു. എന്നാൽ വൈദ്യുതി ബോർഡ് ആസ്ഥാനത്തു നിന്നും പെരിന്തൽമണ്ണയിലേക്ക് സ്ഥലംമാറ്റി. സംസ്ഥാന സെക്രട്ടറി ബി.ഹരികുമാറിന്റെ സസ്‌പെൻഷൻ പിൻരവലിച്ചിട്ടുമില്ല. ഈ സാഹചര്യത്തിൽ സമരം ശക്തമാക്കാനാണ് തീരുമാനം. ഹൈക്കോടതി നിർദ്ദേശപ്രകാരമാണ് ജാസ്മിൻ ബാനുവിന്റെ സസ്‌പെൻഷൻ പിൻവലിച്ചത്. സ്ഥലംമാറ്റത്തിനെതിരെ ജാസ്മിൻബാനു ഹൈക്കോടതിയെ സമീപിച്ചേക്കും. തിങ്കാളാഴ്ച മുതൽ സമരം ശക്തമാക്കാനാണ് നീക്കം. സംയുക്ത സമര സഹായ സമിതിയുമായി കൂടിയാലോചിച്ച ശേഷമാകും ഇത്. റിലേ സത്യാഗ്രഹത്തിന് പകരം അനിശ്ചിതകാല നിരാഹാര സത്യാഗ്രഹം തുടങ്ങുന്നതും പരിഗണനയിലാണ്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

നഴ്സിങ് കോളജിലെ വിദ്യാർഥിയുടെ മരണം ; മൂന്ന് അധ്യാപകരെ സസ്‌പെൻഡ് ചെയ്തു

0
ഓച്ചിറ: കൊല്ലം പരബ്രഹ്മ നഴ്സിങ് കോളജിലെ വിദ്യാർഥിയുടെ മരണത്തിൽ മൂന്ന് അധ്യാപകർക്ക്...

മന്ത്രി പി.കെ ബഷീറിനെതിരെ പ്രമേയവുമായി മുസ്‌ലിം ലീഗ്

0
മലപ്പുറം: മന്ത്രി പി.കെ ബഷീറിനെതിരെ പ്രമേയവുമായി മുസ്‌ലിം ലീഗ്. കൊണ്ടോട്ടി ഇഎംഇഎ...

ഓപ്പറേഷൻ തൂഫാന്റെ നോഡൽ ഓഫീസറായി പുട്ട വിമലാദിത്യ വീണ്ടും ചുമതല ഏറ്റെടുത്തു

0
തിരുവനന്തപുരം: ഓപ്പറേഷൻ തൂഫാന്റെ നോഡൽ ഓഫീസറായി പുട്ട വിമലാദിത്യ വീണ്ടും ചുമതല...

മോഹൻലാൽ സിനിമയുടെ ചിത്രീകരണം സന്നിധാനത്ത് നടക്കില്ല; വനംവകുപ്പ് അനുമതി നിഷേധിച്ചു

0
തിരുവനന്തപുരം: തരുണ്‍ മൂര്‍ത്തി സംവിധാനം ചെയ്യുന്ന മോഹന്‍ലാല്‍ ചിത്രം അതിമനോഹരത്തിന്റെ ചിത്രീകരണം...