വെണ്ണിക്കുളത്ത് കെ.എസ്.ഇ.ബി ഉദ്യോഗസ്ഥരുടെ തേര്‍വാഴ്ച ; ടച്ചിംഗ് വെട്ടിന്റെ മറവില്‍ തെങ്ങും റബറും തേക്കുമരങ്ങളും വെട്ടിമാറ്റുന്നു

For full experience, Download our mobile application:
Get it on Google Play

മല്ലപ്പള്ളി : ദുരന്ത നിവാരണ വകുപ്പിന്റെ ഉത്തരവിന്റെ അടിസ്ഥാനത്തില്‍ മല്ലപ്പള്ളി താലൂക്കിന്റെ വിവിധ പ്രദേശങ്ങളില്‍ കായ്ഫലമുള്ള വൃക്ഷങ്ങളും മറ്റും വ്യാപകമായി വെട്ടിനശിപ്പിക്കുന്നതായി പരാതി. മല്ലപ്പള്ളി, വെണ്ണിക്കുളം കെ.എസ്.ഇ.ബി ഓഫീസുകളുടെ പരിധിയിലാണ് ഏറ്റവും കൂടുതല്‍ നഷ്ടം നേരിട്ടിട്ടുള്ളത്. 11 കെ.വി വൈദ്യുതി ലൈനുകളുടെ സമീപത്ത് നിന്നും മീറ്ററുകളോളം ദൂരത്തില്‍ നില്‍ക്കുന്ന മരങ്ങള്‍ പലയിടത്തും വെട്ടി മാറ്റിയെന്നാണ്‌ പരാതി. കായഫലമുള്ള തെങ്ങുകളും ഇത്തരത്തില്‍ നീക്കം ചെയ്തിട്ടുണ്ട്. യന്ത്രം ഉപയോഗിച്ച് തെങ്ങ് മൂടോടെ തള്ളി മറിച്ചതിനാല്‍ വീടിനോട് ചേര്‍ന്നുള്ള മതിലിനും നാശം സംഭവിച്ചു.

വെണ്ണിക്കുളത്തിനു സമീപം തേക്ക് മരത്തിന്റെ തൈകളും ഇപ്രകാരം വെട്ടിമാറ്റിയിരുന്നു. താലൂക്കിലെ പല സ്ഥലങ്ങളിലും റബര്‍ മരങ്ങള്‍ വെട്ടിനശിപ്പിച്ചതും കാണാന്‍ കഴിയും. ഈ വിഷയങ്ങള്‍ മല്ലപ്പള്ളി താലൂക്ക് വികസന സമിതി യോഗത്തിലും ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു. വ്യക്തമായ നിയമങ്ങള്‍ ഇല്ലാതെ കെ.എസ്.ഇ.ബി ഉദ്യോഗസ്ഥര്‍ നടത്തുന്ന ഈ നടപടിയില്‍ ജനങ്ങളുടെ പ്രതിഷേധം ശക്തമാണ്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

‘മന്ത്രിമാര്‍ക്ക് പാര്‍ട്ടിയുടെ നിയന്ത്രണമില്ല’ ; വിമര്‍ശനവുമായി മുസ്‌ലിം ലീഗ് ഭാരവാഹികള്‍

0
മഞ്ചേശ്വരം : മുസ്‌ലിം ലീഗ് കാസര്‍കോട് ജില്ലാ കമ്മിറ്റിയില്‍ പാര്‍ട്ടി മന്ത്രിമാര്‍ക്ക്...

മത്സരം ഇനി യുഡിഎഫും ​ബിജെപിയും തമ്മിൽ ; കേരളത്തിൽ എൽഡിഎഫ് അപ്രസക്തമാകും : കെ...

0
തിരുവനന്തപുരം: കേരളത്തിൽ ഇനി പോരാട്ടം യുഡിഎഫും ബിജെപിയും തമ്മിലായിരിക്കുമെന്ന് ബിജെപി ദേശീയ...

യുവാവിനെ ചുറ്റികകൊണ്ട് ആക്രമിച്ച് കൊല്ലാൻ ശ്രമം ; പ്രതി പിടിയിൽ

0
കൊച്ചി : രാത്രി കച്ചവടം കഴിഞ്ഞ് മടങ്ങുകയായിരുന്ന യുവാവിനെ പിന്തുടർന്ന് ചുറ്റിക...

വാതിൽ ചവിട്ടി പൊളിച്ച് വീടിന് അകത്തുകയറി വയോധികയെയും മകനെയും ആക്രമിച്ച് യുവാക്കൾ ; അറസ്റ്റ്

0
പത്തനംതിട്ട: മുൻ വൈരാഗ്യത്തെ തുടർന്ന് വയോധികയെയും മകനെയും യുവാക്കൾ വീട്ടിൽ കയറി...