കൊച്ചി : വൈദ്യുതി ബില്‍ അടയ്ക്കാന്‍ ഓണ്‍ലൈന്‍ സംവിധാനം കര്‍ശനമായി നടപ്പാക്കാനൊരുങ്ങി വൈദ്യുതി ബോര്‍ഡ്. ഇതിന്റെ ഭാഗമായി ആയിരത്തിന് മുകളിലുള്ള തുക ക്യാഷ് കൗണ്ടർ വഴി സ്വീകരിക്കാന്‍ കഴിയാത്തവിധത്തില്‍ സോഫ്റ്റ്‌വെയറിൽ മാറ്റം വരുത്തും.
പുതിയ തീരുമാനത്തിലൂടെ ഗാര്‍ഹികോപയോക്താക്കളില്‍ വലിയൊരു വിഭാഗം വൈദ്യുതി ഓഫീസുകളിലേക്ക് എത്തുന്നത് തടയാന്‍ കഴിയും എന്നാണ് വൈദ്യുതി ബോര്‍ഡ് പറയുന്നത്. ഇതിനനുസരിച്ച് കാഷ്യര്‍മാരെ പുനര്‍വിന്യസിക്കാനും ബോര്‍ഡ് തീരുമാനിച്ചു. രണ്ടായിരത്തോളം വരുന്ന ക്യാഷര്‍ തസ്തിക പകുതിയായി കുറയ്ക്കാന്‍ ഇതുവഴി സാധിക്കും. 573 പേരാണ് ഈ മാസം വൈദ്യുതി ബോര്‍ഡിലെ വിവിധ തസ്തികയില്‍ നിന്നും വിരമിക്കുന്നത്. ഈ സാഹചര്യത്തില്‍ ഒഴിവുവരുന്ന തസ്തികകളിലേക്ക് ക്യാഷര്‍മാര്‍ക്ക് പ്രമോഷന്‍ ലഭിക്കാനുള്ള സാധ്യതയും ഉയരുന്നുണ്ട്.