ഡാമുകളിൽ വെള്ളമില്ല : വൈദ്യുതിപ്രതിസന്ധി രൂക്ഷം ; ലോഡ് ഷെഡ്ഡിങ് ദീർഘിപ്പിച്ചേക്കും

For full experience, Download our mobile application:
Get it on Google Play

സീതത്തോട്‌(പത്തനംതിട്ട) : കാലവർഷം കുറഞ്ഞതോടെ വൈദ്യുതി ബോർഡിന്റെ സംഭരണികളിൽ ജലനിരപ്പ്‌ കുറഞ്ഞു. സംഭരണികളിലെല്ലാംകൂടി വെള്ളം 29 ശതമാനംമാത്രമാണുള്ളത്‌. ഈ നില തുടർന്നാൽ വൈദ്യുതിപ്രതിസന്ധി രൂക്ഷമാകും. നിലവിലെ ലോഡ്‌ ഷെഡ്ഡിങ് ദീർഘിപ്പിക്കുന്നതുൾപ്പെടെ കടുത്ത നടപടികളിലേക്ക്‌ വൈദ്യുതിബോർഡിന്‌ നീങ്ങേണ്ടിയുംവരും. സംഭരണികളിൽ വെള്ളമില്ലാതെ ആഭ്യന്തര ഉത്പാദനം കുറഞ്ഞതിനുപുറമേ, പുറത്തുനിന്ന്‌ വൈദ്യുതി എത്തിക്കുന്നതിൽവന്ന പ്രശ്നങ്ങളും പ്രതിസന്ധി സൃഷ്ടിച്ചിട്ടുണ്ട്. മഴയില്ലാതായതോടെ സംഭരണികളിലേക്കുള്ള നീരൊഴുക്ക് കുറഞ്ഞു. ഇനി ജലനിരപ്പിൽ പെട്ടെന്നൊന്നും വർധനയുണ്ടാകില്ല. മഴ മാറിയതോടെ വൈദ്യുതോപഭോഗം കൂടുകയും ചെയ്തു.

വലിയ പദ്ധതികളായ ഇടുക്കിയിലും ശബരിഗിരിയിലും ഇനി ശേഷിക്കുന്നത്‌ 29 ശതമാനംമാത്രം വെള്ളം. 2025-ൽ ഇതിന്റെ ഇരട്ടിയിലധികം വെള്ളമുണ്ടായിരുന്നു. ഇതനുസരിച്ചുള്ള കുറവ്‌ വൈദ്യുതോത്പാദനത്തിലും വന്നു. ബുധനാഴ്ച (ഉച്ചയ്ക്ക് 12 വരെ) സംസ്ഥാനത്തിന്റെ ആകെ വൈദ്യുതോത്പാദനം 16.608 ദശലക്ഷം യൂണിറ്റായിരുന്നു. 2025-ൽ ഇത്‌ 44.221 ദശലക്ഷമായിരുന്നു. അതേസമയം ബുധനാഴ്ചത്തെ (ഉച്ചയ്ക്ക് 12 വരെ) വൈദ്യുതോപഭോഗം 88.6419 ദശലക്ഷം യൂണിറ്റായി ഉയർന്നു. ഇതിൽ 68.8148 ദശലക്ഷം യൂണിറ്റും പുറത്തുനിെന്നത്തിച്ചതാണ്. ഇടുക്കിയിൽ ബുധനാഴ്ച വെറും 5.941 ദശലക്ഷം യൂണിറ്റും ശബരിഗിരിയിൽ 2.3886 ദശലക്ഷം യൂണിറ്റും വൈദ്യുതിയാണ്‌ ഉത്പാദിപ്പിച്ചത്.

ഷോളയാർ, ഇടമലയാർ, കുണ്ടള, മാട്ടുപ്പട്ടി തുടങ്ങിയ എ ഗ്രേഡ്‌ പദ്ധതികളിലെല്ലാം സമാനസ്ഥിതിയാണ്‌. മാട്ടുപ്പട്ടിയിലുള്ളത് 10 ശതമാനംമാത്രം വെള്ളം. പത്തനംതിട്ട ജില്ലയിൽ ശബരിഗിരിയെ ആശ്രയിക്കുന്ന കക്കാട്‌, അള്ളുങ്കൽ, കാരിക്കയം, മണിയാർ, പെരുനാട്‌ പദ്ധതികളിലും വൈദ്യുതോത്പാദനം നാമമാത്രമാണ്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സ്പൈസ് ജെറ്റ് സർവീസുകൾ വീണ്ടും താറുമാറായി; വിമാനത്താവളത്തിൽ മണിക്കൂറുകളോളം കുടുങ്ങി ദുബായ് യാത്രക്കാർ

0
കൊച്ചി : ദുബായിലേക്ക് പുറപ്പെടേണ്ടിയിരുന്ന സ്പൈസ് ജെറ്റ് വിമാനം വീണ്ടും വൈകിയത്...

മുന്നിൽ പോയ വാഹനത്തെ മറികടക്കുന്നതിനിടെ അപകടം; ടാങ്കർ ലോറി കെ.എസ്.ആർ.ടി.സി ബസിലിടിച്ചു നിരവധി യാത്രക്കാർക്ക്...

0
തീരുവനന്തപുരം: തിരുവനന്തപുരത്ത് കെഎസ്ആര്‍ടിസി ബസും ടാങ്കര്‍ ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ നിരവധി...

​വ്യാജ പ്രചാരണങ്ങൾ അഴിച്ചുവിടുന്നുവെന്ന് ആക്ഷേപം; ഉമർ ഫൈസി മുക്കത്തിനെതിരെ രൂക്ഷ വിമർശനവുമായി യൂത്ത് ലീഗ്

0
മലപ്പുറം: സിപിഐഎം വേദിയിലെ പരാമര്‍ശത്തില്‍ ഉമര്‍ ഫൈസി മുക്കത്തിന് എതിരെ യൂത്ത്...

കമ്മീഷൻ തുക തുല്യമായി പങ്കുവെക്കണം; ഗംഗാജലത്തിൽ തൊട്ട് സത്യപ്രതിജ്ഞ ചെയ്ത് യു.പിയിലെ കൗൺസിലർമാർ

0
ലഖ്‌നൗ: തദ്ദേശ സ്ഥാപനങ്ങളുടെ വിവിധ പദ്ധതികളില്‍ നിന്ന് കിട്ടുന്ന കമ്മീഷന്‍ തുല്യമായി...