വൈദ്യുതി നിയന്ത്രണം തുടരും ; 200 മെഗാവാട്ട് വാങ്ങാൻ കരാറിനായി ശ്രമം തുടങ്ങി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : കൂടുതൽ വൈദ്യുതി എത്തിക്കാൻ കെ.എസ്.ഇ.ബി.ക്ക് കഴിഞ്ഞില്ലെങ്കിൽ ഈ വർഷം കേരളത്തിൽ വൈദ്യുതി നിയന്ത്രണം (ലോഡ് ഷെഡിങ്) പതിവായേക്കും. വ്യാപകമായി മഴപെയ്യാത്ത ദിവസങ്ങളിലെല്ലാം നിയന്ത്രണം വേണ്ടിവരും. ഇത് ഡിസംബർവരെയെങ്കിലും തുടരും. പല ദിവസങ്ങളിലും കൂടുതൽസമയം വൈദ്യുതി മുടങ്ങാനും സാധ്യതയുണ്ട്. 15-30 മിനിട്ടാണ് ലോഡ് ഷെഡിങ്ങിന് തീരുമാനിച്ചിരുന്നത്. എന്നാൽ ഇപ്പോൾ ഒരുമണിക്കൂർവരെ പലേടത്തും വൈദ്യുതി മുടങ്ങുന്നു. ബുധനാഴ്ച 485 മുതൽ 628 മെഗാവാട്ടുവരെ നിയന്ത്രിക്കേണ്ടിവന്നു. മഴയില്ലാത്തതിനാൽ നാലുമുതൽ അഞ്ചു ഡിഗ്രിവരെ ചൂടു കൂടിയിട്ടുണ്ട്. ബുധനാഴ്ച ഉപഭോഗം ഒമ്പതുകോടി യൂണിറ്റായി. ഇത് ജൂലായിൽ കെ.എസ്.ഇ.ബി. പ്രതീക്ഷിച്ചതിനേക്കാൾ കൂടുതലാണ്.

ആവശ്യകതയിൽ ആയിരം മെഗാവാട്ടിന്റെ വരെ വർധന പലദിവസങ്ങളിലുമുണ്ടാകുന്നു. മഴക്കാലത്തുപോലും വൈദ്യുതി നിയന്ത്രിക്കേണ്ടിവരുന്നതിൽ വലിയ പ്രതിഷേധമുണ്ട്. നിശ്ചിതസമയത്തല്ലാതെ വൈദ്യുതി മുടങ്ങുന്നത് വാണിജ്യ സ്ഥാപനങ്ങളേയും ബാധിക്കുന്നു. എൽനിനോയുടെ പ്രത്യാഘാതമെന്ന നിലയിൽ രാജ്യത്തെ വൈദ്യുതി ലഭ്യതക്കുറവാണ് പ്രശ്‌നമെന്നും ഇതിനെ രാഷ്ട്രീയവത്കരിക്കരുതെന്നുമാണ് മന്ത്രി സണ്ണിജോസഫ് പറയുന്നത്. എന്നാൽ ’ ഇന്ദിരാ കട്ട് ’ എന്നു പേരിട്ട് വൈദ്യുതി നിയന്ത്രണത്തെ രൂക്ഷമായി പരിഹസിക്കുകയാണ് പ്രതിപക്ഷം. മഴയില്ലാത്ത ദിവസങ്ങളിൽ 500-600 മെഗാവാട്ട് വൈദ്യുതിയുടെ കുറവ് ഇപ്പോൾ ദിവസേനയുണ്ട്. ഈ വിടവ് നികത്താനാകാത്തതാണ് പ്രശ്‌നം. ഒന്നുകിൽ മഴ പെയ്യണം.

അല്ലെങ്കിൽ പവർ എക്‌സ്‌ചേഞ്ച് എന്ന തത്സമയ വിപണിയിൽ വൈദ്യുതി ലഭ്യമാകണം. പവർ എക്‌സ്‌ചേഞ്ചിൽനിന്ന് വൈദ്യുതി കിട്ടാനില്ല. ഉത്പാദകരാകട്ടെ യൂണിറ്റിന് 10 രൂപ നിരക്കിൽ 24 മണിക്കൂറും വാങ്ങണമെന്ന നിബന്ധന വെക്കുന്നു. കേരളത്തിന് പകൽ വൈദ്യുതി ആവശ്യത്തിനുള്ളതിനാൽ ഇത് സ്വീകാര്യമല്ല. വൈദ്യുതി നിയന്ത്രണത്തിൽ അല്പം അയവുവരുത്താൻ 200 മെഗാവാട്ട് വാങ്ങാൻ കെ.എസ്.ഇ.ബി. ശ്രമം തുടങ്ങി. എൻ.ടി.പി.സി. ഉൾപ്പെടെയുള്ള സ്ഥാപനങ്ങളിൽ നിന്നാണിത്. യൂണിറ്റിന് 5.69 രൂപ നിരക്കിലാണിത്. റെഗുലേറ്ററി കമ്മിഷന്റെ അനുവാദം കിട്ടിയാലുടൻ ഇതു വാങ്ങും.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ബഹ്‌റൈൻ, കുവൈത്ത്, ജോർദാൻ എന്നീ രാജ്യങ്ങൾക്ക് നേരെ ഇറാൻ നടത്തിയ ആക്രമണങ്ങളെ ശക്തമായി അപലപിച്ച്...

0
ദുബൈ: ബഹ്‌റൈൻ, കുവൈത്ത്, ജോർദാൻ എന്നീ രാജ്യങ്ങൾക്ക് നേരെ ഇറാൻ നടത്തിയ...

ഇറാനിൽ യു.എസ് ആക്രമണം തുടരുന്നു ; റെയിൽവേ സ്റ്റേഷനിൽ ഉൾപ്പെടെ വ്യോമാക്രമണം നടത്തി

0
ടെഹ്റാൻ : ഇറാനിൽ വീണ്ടും ആക്രമണം നടത്തി യു.എസ്. തുടർച്ചയായ ആറാം...

ഇറാൻ നഗരങ്ങളിൽ വീണ്ടും യുഎസ് ആക്രമണം ; മൂന്ന് പേർ കൊല്ലപ്പെട്ടു

0
തെഹ്റാൻ: ഇറാൻ നഗരങ്ങളെ ലക്ഷ്യമിട്ടുള്ള ആക്രമണം തുടർന്ന് യുഎസ്. തുടർച്ചയായ ആറാം...

ട്രെയിനിൽ യാത്രക്കാരുടെ മൊബൈൽ ഫോൺ മോഷ്ടിച്ചു മുങ്ങുന്ന തമിഴ്നാട് സ്വദേശി പിടിയിൽ

0
തിരുവനന്തപുരം: രാത്രികാലങ്ങളിൽ ട്രെയിനിൽ യാത്രക്കാരുടെ മൊബൈൽ ഫോൺ മോഷ്ടിച്ചു മുങ്ങുന്ന തമിഴ്നാട്...