ട്രെയിനിൽ യാത്രക്കാരുടെ മൊബൈൽ ഫോൺ മോഷ്ടിച്ചു മുങ്ങുന്ന തമിഴ്നാട് സ്വദേശി പിടിയിൽ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: രാത്രികാലങ്ങളിൽ ട്രെയിനിൽ യാത്രക്കാരുടെ മൊബൈൽ ഫോൺ മോഷ്ടിച്ചു മുങ്ങുന്ന തമിഴ്നാട് സ്വദേശി പാറശാല റെയിൽവേ പോലീസിന്‍റെ പിടിയിൽ. തേനി ആണ്ടിപ്പട്ടി സ്വദേശി രാജ (48) ആണ് അറസ്റ്റിലായത്. 26ന് പുലർച്ചെ ചെന്നൈ – ഗുരുവായൂർ എക്സ്പ്രസിലെ ഒരു യാത്രക്കാരന്‍റെ മൊബൈൽ മോഷ്ടിച്ച് കടന്ന കേസിന്‍റെ അന്വേഷണത്തെ തുടർന്ന് കഴിഞ്ഞ ദിവസം കുഴിത്തുറയിൽ നിന്നുമാണ് ഇയാൾ പിടിയിലായത്. അറസ്റ്റിലാകുമ്പോൾ പ്രതിയിയുടെ പക്കൽനിന്ന് അഞ്ച് മൊബൈൽ ഫോണുകളും ഒരു സ്മാർട്ട് വാച്ചും കണ്ടെടുത്തു. തമിഴ്‌നാട്ടിലെ നിരവധി കേസുകളിൽ ജയിൽവാസം അനുഷ്ഠിച്ചതിന് ശേഷം പുറത്ത് ഇറങ്ങിയതിനെ തുടർന്നാണ് വീണ്ടും പാറശാല റെയിൽവേ പോലീസിന്‍റെ പിടിയിലാവുന്നത്. രാത്രികാലങ്ങളിൽ‌ ഫോൺ ചാർജിലിട്ട് ഉറങ്ങുന്നവരിൽ നിന്നുമാണ് പ്രതി മോഷണം നടത്തുന്നത്.

ചെന്നൈ – ഗുരുവായൂർ ട്രെയിനാണ് പതിവായി മോഷണത്തിനായി തിരഞ്ഞെടുക്കുന്നതെന്നും കംപാർട്ട്മെന്‍റുകൾ‌ മാറിക്കയറി മോഷണം നടത്തുമെന്നും ഇയാൾ സമ്മതിച്ചു. മോഷ്ടിച്ച ഫോൺ വിൽക്കാൻ കൊണ്ടുവരുന്നതിനിടെയാണ് പിടിയിലായത്. പാറശാല റെയിൽവേ പോലീസ് സ്റ്റേഷനിലെ എസ്ഐ റസൽരാജിന്‍റെ നേതൃത്വത്തിൽ സിവിൽ പോലീസ് ഓഫീസർമാരായ അഖിൽകൃഷ്ണ, അബിൻരാജ്, പ്രതീപ്, വിപിൽരാജ്, രജിത് എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സ്വർണാഭരണ നിർമാണശാലയിൽ നിന്ന് സ്വർണം തട്ടിയ പ്രതി പിടിയിൽ

0
കോഴിക്കോട്: സ്വർണാഭരണ നിർമാണശാലയിൽ നിന്ന് സ്വർണം തട്ടിയ പ്രതി പിടിയിൽ. പശ്ചിമ ബംഗാൾ...

ഓട്ടോ ഡ്രൈവർ ജീവനൊടുക്കിയ സംഭവം അന്വേഷിക്കാൻ ഗതാഗത വകുപ്പ് സെക്രട്ടറി ടി.വി. അനുപമയെ നിയോഗിച്ച്...

0
മലപ്പുറം: മലപ്പുറത്ത് ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ലഭിക്കാത്തതിനെ തുടർന്ന് ഓട്ടോ ഡ്രൈവർ ജീവനൊടുക്കിയ...

സെയ്‌ഷെൽസ് മന്ത്രിതല സംഘം സി.എം.എഫ്.ആർ.ഐ സന്ദര്‍ശിച്ചു : സമുദ്രമത്സ്യ മേഖലയിൽ പരസ്പര സഹകരണം ലക്ഷ്യം

0
കൊച്ചി : സമുദ്രമത്സ്യ ഗവേഷണം, സുസ്ഥിര മത്സ്യബന്ധനം, സമുദ്രകൃഷി (മാരികൾച്ചർ) തുടങ്ങിയ...

താമരശ്ശേരി ഫ്രഷ് കട്ട് മാലിന്യ സംസ്കരണ പ്ലാന്റ് അടച്ചുപൂട്ടും ; 2027 മാര്‍ച്ചോടെ പ്രവര്‍ത്തനം...

0
താമരശ്ശേരി അമ്പായത്തോട്ടിലെ ഫ്രഷ് കട്ട് ഓർഗാനിക് പ്രോഡക്ട്സ് മാലിന്യ സംസ്കരണ പ്ലാന്‍റ് 2027 മാര്‍ച്ച് 31നകം അടച്ചുപൂട്ടും. ദുർഗന്ധവും പുഴമലിനീകരണവും ചൂണ്ടിക്കാട്ടി പ്രദേശവാസികൾ നടത്തിയ ദീർഘകാല പ്രതിഷേധത്തിനൊടുവിലാണ് തീരുമാനം.