ഇറാനിൽ യു.എസ് ആക്രമണം തുടരുന്നു ; റെയിൽവേ സ്റ്റേഷനിൽ ഉൾപ്പെടെ വ്യോമാക്രമണം നടത്തി

For full experience, Download our mobile application:
Get it on Google Play

ടെഹ്റാൻ : ഇറാനിൽ വീണ്ടും ആക്രമണം നടത്തി യു.എസ്. തുടർച്ചയായ ആറാം രാത്രിയിലാണ് യു.എസ് ഇറാനെ ആക്രമിക്കുന്നത്. ബന്ദർ അബ്ബാസടക്കമുള്ള നഗരങ്ങളിലാണ് ആക്രമണം നടത്തിയതെന്ന് ഇറാൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ബന്ദർ അബ്ബാസിലെ റെയിൽവേ സ്റ്റേഷൻ ഉൾപ്പെടെ ആക്രമിച്ചതായാണ് വിവരം. തെക്കൻ ഇറാനിലുള്ള രണ്ട് പാലങ്ങൾക്കുനേരെയും ആക്രമണമുണ്ടായി. രണ്ടുപേർ കൊല്ലപ്പെട്ടതായും ഒട്ടേറെപ്പേർക്ക് പരിക്കേറ്റതായും റിപ്പോർട്ടുണ്ട്. അതിനിടെ ഹോർമുസ് നിയന്ത്രിക്കുന്നത് ഇറാനല്ലെന്ന് യുഎസ് പ്രതിരോധ സെക്രട്ടറി പ്രതികരിക്കുകയും ചെയ്തിട്ടുണ്ട്. ഇറാനിൽ തുടർച്ചയായി ആക്രമണങ്ങൾ നടത്തുകയാണ് അമേരിക്ക. കഴിഞ്ഞദിവസം അഹ്‌വാസ് നഗരത്തിലെ ഷാഹിദ് ബഗേയി ആശുപത്രിക്കുനേരെ അമേരിക്കൻ സൈന്യം വ്യോമാക്രമണം നടത്തിയിരുന്നു.

ആക്രമണത്തിൽ കുട്ടികളുടെ കാൻസർ ചികിത്സാ വിഭാഗം പ്രവർത്തിച്ചിരുന്ന കെട്ടിടം തകർന്നു. ആക്രമണത്തെത്തുടർന്ന്, അസുഖബാധിതരായ കുട്ടികളെയും മറ്റുരോഗികളെയും അടിയന്തരമായി ഒഴിപ്പിച്ചു. ആക്രമണം വ്യാഴാഴ്ച രാജ്യത്തിന്റെ വടക്കുഭാഗത്തേക്കു വ്യാപിപ്പിച്ച യു.എസ്. ഹോർമുസ് കടലിടുക്കിൽ ബുധനാഴ്ച പ്രാബല്യത്തിൽവന്ന നാവിക ഉപരോധം മറികടക്കാൻ ശ്രമിച്ചെന്നാരോപിച്ച് ഒരു ചരക്കുകപ്പലും ആക്രമിച്ചു.കുറോസോയുടെ പതാകയുള്ള ‘ബെൽമ’ എന്ന എണ്ണക്കപ്പലാണ് ആക്രമണത്തിനിരയായത്. ഇറാന്റെ തന്ത്രപ്രധാന എണ്ണക്കയറ്റുമതികേന്ദ്രമായ ഖാർഗ് ദ്വീപിലേക്കു പോവുകയായിരുന്നു കപ്പൽ. ഇറാനിയൻ തുറമുഖങ്ങളിലേക്കുള്ള കപ്പലുകളുടെ പോക്കുവരവു തടയാൻ ലക്ഷ്യമിട്ടാണ് യു.എസിന്റെ ഉപരോധം. മറുപടിയായി ബഹ്‌റൈൻ, ജോർദാൻ, കുവൈത്ത് എന്നീ രാജ്യങ്ങളിലെ യു.എസ്. താവളങ്ങൾ ലക്ഷ്യമിട്ട് ഇറാൻ പ്രത്യാക്രമണം നടത്തിയിരുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കോട്ടയം അതിരൂപതയുടെ സഹായ മെത്രാനായി മോൺസിഞ്ഞോർ ഫാദർ തോമസ് ആനിമൂട്ടിലിനെ തെരഞ്ഞെടുത്തു

0
കൊച്ചി: സിറോ മലബാർ സഭക്ക് പുതിയ സഹായ മെത്രാൻ. കോട്ടയം അതിരൂപതയുടെ സഹായ...

കൊയിലാണ്ടി ബസ് സ്റ്റാൻഡിൽ നിന്ന് സ്വകാര്യ ബസ് മോഷ്ടിച്ച കേസിൽ പ്രധാന പ്രതിയെ പിടികൂടി

0
കൊയിലാണ്ടി: കൊയിലാണ്ടി ബസ് സ്റ്റാൻഡിൽ നിന്ന് സ്വകാര്യ ബസ് മോഷ്ടിച്ച കേസിൽ...

പിടികിട്ടാപ്പുള്ളി സുകുമാരക്കുറുപ്പിന് വേണ്ടിയുള്ള ക്രൈംബ്രാഞ്ച് തുടരന്വേഷണം അവസാനിപ്പിക്കുന്നു

0
തിരുവനന്തപുരം: പിടികിട്ടാപ്പുള്ളി സുകുമാരക്കുറുപ്പിന് വേണ്ടിയുള്ള ക്രൈംബ്രാഞ്ച് തുടരന്വേഷണവും അവസാനിപ്പിക്കുന്നു. സുകുമാരക്കുറുപ്പിനെ കണ്ടെന്ന്...

തിരുവല്ല ഈസ്റ്റ് കോ ഓപ്പറേറ്റീവ് ബാങ്ക് ഭരണസമിതി പിരിച്ചുവിട്ടത് സംബന്ധിച്ച സി.പി.എം ആരോപണം അടിസ്ഥാന...

0
പത്തനംതിട്ട : തിരുവല്ല ഈസ്റ്റ് കോ ഓപ്പറേറ്റീവ് ബാങ്ക് ഭരണസമിതി പിരിച്ചുവിട്ടത് സംബന്ധിച്ച്...