മലപ്പുറം: വൈദ്യതി ബില്ല് കുടിശ്ശിക വരുത്തിയതിന് കെഎസ്ഇബി സ്കൂളിന്റെ വൈദ്യുതി ബന്ധം വിച്ഛേദിച്ചു. മലപ്പുറം പറപ്പൂർ പഞ്ചായത്ത് മുണ്ടോത്ത്പറമ്പ് സർക്കാർ സ്കൂളിന്റെ ഫ്യൂസാണ് കെഎസ്ഇബി ഉദ്യോഗസ്ഥർ ഊരിയത്. ബില്ലടയ്ക്കാനുള്ള പണം പഞ്ചായത്ത് നൽകിയില്ലെന്നാണ് സ്കൂൾ അധികൃതർ പറയുന്നത്. വൈദ്യുതി ബന്ധം ഇല്ലാതായതോടെ വെള്ളവും വെളിച്ചവുമില്ലാതെ കുട്ടികളാണ് ദുരിതത്തിലായത്. പറപ്പൂർ പഞ്ചായത്ത് അധികൃതരുടെ പകപോക്കലാണ് സംഭവത്തിന് പിന്നിലെന്നാണ് പിടിഎ ഭാരവാഹികൾ ആരോപിക്കുന്നത്. കഴിഞ്ഞ മാസത്തെ ബിൽ തുകയായി 3217 രൂപയാണ് അടയ്ക്കാനുള്ളത്.
സ്കൂളിന്റെ പക്കൽ പണമില്ലെന്നും നേരത്തെ അടച്ച 17000 രൂപയോളം പഞ്ചായത്ത് തരാനുണ്ടെന്നും അധ്യാപക – രക്ഷാകർതൃ സമിതി ആരോപിക്കുന്നു. വർഷങ്ങളായി പഞ്ചായത്തും സ്കൂളും തമ്മിൽ പല വിഷയത്തിലും തർക്കമുണ്ട്. ഈ സാഹചര്യത്തിലാണ് ഈ വിഷയവും പകപോക്കലാണെന്ന് പിടിഎ ആരോപിക്കുന്നത്. ആറ് വർഷം മുൻപ് സ്കൂളിൽ അങ്കൺവാടി സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് തുടങ്ങിയ പ്രശ്നങ്ങളാണ് പഞ്ചായത്തും പിടിഎയും തമ്മിലെ ശീതയുദ്ധത്തിലേക്ക് എത്തിയത്.
എന്നാൽ സ്കൂളിന് നൽകാനുള്ള പണം മുഴുവൻ നൽകിയെന്നാണ് പഞ്ചായത്ത് ഭരണകൂടം പറയുന്നത്. കെഎസ്ഇബി വൈദ്യുതി ബന്ധം വിച്ഛേദിച്ച സാഹചര്യമറിയില്ലെന്നും ഇവർ പറഞ്ഞു. ഡിവൈഎഫ്ഐ സ്കൂളിൽ വെള്ളം എത്തിച്ച് ഈ പ്രശ്നത്തിന് താത്കാലിക പരിഹാരം കണ്ടിട്ടുണ്ട്. വലിയ കഷ്ടപ്പാടിലാണെന്ന് വിദ്യാർത്ഥികൾ പറയുന്നു. വൈദ്യുതി പുനസ്ഥാപിക്കുന്നതിൽ ഇതുവരെ തീരുമാനമായിട്ടില്ല.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ 94473 66263 /0468 295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033































