മഴ കുറഞ്ഞാൽ വൈദ്യുതി പ്രതിസന്ധി രൂക്ഷമാകുമെന്ന് കെഎസ്ഇബി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി രൂക്ഷമാകുന്നു. ഡാമുകളിൽ 21.25 ശതമാനം വെള്ളം മാത്രമാണുള്ളത്. കഴിഞ്ഞ വർഷം ഇതേസമയം 47.22 ശതമാനം വെള്ളമുണ്ടായിരുന്നു. മഴ കുറഞ്ഞാൽ വൈദ്യുതി പ്രതിസന്ധി രൂക്ഷമാകുമെന്നാണ് കെഎസ്ഇബി നൽകുന്ന മുന്നറിയിപ്പ്. ഈ മാസം പ്രതീക്ഷിച്ചിരുന്ന മഴ സംസ്ഥാനത്ത് ഇതുവരെ ലഭിച്ചിട്ടില്ല. നേരത്തെയുള്ള കരാറുകൾ പ്രകാരം മാർച്ച്- ഏപ്രിൽ മാസങ്ങളിൽ മറ്റു സംസ്ഥാനങ്ങളിൽ നിന്ന് വാങ്ങിയ വൈദ്യുതി ജൂണിൽ തിരിച്ചുകൊടുക്കണം. അതുകൊണ്ട് തന്നെ നിലവിൽ ഡാമുകളിലുള്ള വെള്ളംകൊണ്ട് ഉത്പാദിപ്പിക്കുന്ന വൈദ്യുതി പുറത്തേക്ക് കൊടുക്കേണ്ട സാഹചര്യമാണുള്ളത്.

ജൂൺ 30ന് ശേഷവും മഴ കുറഞ്ഞാൽ വലിയ പ്രതിസന്ധിയാണ് വരാനിരിക്കുന്നത്. ഇന്നലെ രാത്രി 9.30 മുതൽ 10 മണി വരെ 130 മെഗാവാട്ട് വൈദ്യുതിയുടെ കുറവുണ്ടായിരുന്നു. 10 മണി മുതൽ 11 മണി വരെ 430 മെഗാവാട്ടിന്റെയും 11 മണി മുതൽ 12 മണി വരെ 400 മെഗാവാട്ടിന്റെയും 12 മണി മുതൽ ഒരുമണി വരെ 230 മെഗാവാട്ടിന്റെയും കുറവുണ്ടായിരുന്നു.മഴ പെയ്യാത്ത സാഹചര്യത്തിൽ വൈദ്യുതി ഉപയോഗം ഉയരാനാണ് സാധ്യത. മഴ വൈകുകയാണെങ്കിൽ അടുത്ത മാസവും വൈദ്യുതി നിയന്ത്രണം തുടരേണ്ടിവരുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

സ്കൂളിൽ താമസിച്ച് പഠിക്കുന്ന വിദ്യാര്‍ത്ഥി കുഴഞ്ഞുവീണ് മരിച്ചു ; അധ്യാപകൻ അറസ്റ്റിൽ

0
ബെംഗളൂരു: ദേവനഹള്ളിയിൽ റസിഡൻഷ്യൽ സ്കൂളിൽ വിദ്യാർത്ഥി കുഴഞ്ഞുവീണ് മരിച്ച സംഭവത്തിൽ ഫിസിക്കൽ...

13 കാരിയുടെ വ്യാജ പോക്സോ പരാതി ; കസ്റ്റഡിയിലെടുത്തവരെ മർദ്ദിച്ച എസ്ഐക്ക് സ്ഥലംമാറ്റം

0
പത്തനംതിട്ട: 13 കാരിയുടെ വ്യാജ പോക്സോ പരാതിയിൽ കസ്റ്റഡിയിലെടുത്തവരെ മർദ്ദിച്ച എസ്ഐക്ക്...

ലഹരി വിരുദ്ധ സംഘടനയുടെ മറവിൽ മയക്കുമരുന്ന് വിൽപ്പന : സംസ്ഥാന പ്രസിഡന്റിന് പിന്നാലെ കൂട്ടാളിയും...

0
പത്തനംതിട്ട: പത്തനംതിട്ടയിൽ ലഹരി വിരുദ്ധ സംഘടനയുടെ മറവിൽ മയക്കുമരുന്ന് കച്ചവടം നടത്തിവന്ന...

സ്ത്രീത്വത്തെ അപമാനിക്കുന്നതിനെ ഏത് തുലാസിലാണ് നിങ്ങള്‍ അളക്കുന്നത് ; പോലീസിനെതിരെ അന്‍സിബ

0
കൊച്ചി: ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയെയും മുഖ്യമന്ത്രി വി.ഡി സതീശനെയും ടാഗ് ചെയ്ത്...