അരൂര്‍ : വൈദ്യുതി തൂണില്‍ നിന്ന് വീണ് പരിക്കേറ്റ് ചികിത്സയിലായിരുന്ന കെ.എസ്.ഇ.ബി ജീവനക്കാരന്‍ മരിച്ചു. മുരിക്കുംതറ ജയകുമാര്‍ (52) ആണ് മരിച്ചത്.2019 ഡിസംബര്‍ 10നായിരുന്നു അപകടം. ചന്തിരൂരിലെ കെട്ടിടത്തില്‍ തീപിടിത്തമുണ്ടായപ്പോള്‍ സര്‍വീസ് വയര്‍ വിച്ഛേദിക്കാന്‍ പോസ്റ്റില്‍ കയറിയതായിരുന്നു. ഈ സമയത്ത് ഷോക്കേറ്റ് താഴെ വീഴുകയും തലയ്ക്ക് ഗുരുതര പരിക്കേല്‍ക്കുകയും ചെയ്തു. അബോധവസ്ഥയിലായിരുന്ന ഇയാളെ ഡോ. സീനയാണ് കൃത്രിമശ്വാസം നല്‍കി ജീവന്‍ നിലനിര്‍ത്തിയത്. പിന്നീട് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയ്ക്ക് ശേഷം വീട്ടില്‍ പരിചരണത്തില്‍ കഴിയുകയായിരുന്നു. വെള്ളിയാഴ്ച പുലര്‍ച്ചെയായിരുന്നു അന്ത്യം. ഭാര്യ: ഷീബ. മക്കള്‍: പ്രണവ്, പ്രജീഷ.
പോസ്റ്റിൽനിന്ന് വീണ് പരിക്കേറ്റ കെ.എസ്.ഇ.ബി ജീവനക്കാരൻ മരിച്ചു
RECENT NEWS
Advertisment